Breaking NewsBusinessIndiaLead NewsNEWSpoliticsPravasiTechWorld

ഇന്ത്യയ്ക്കായി ഇസ്രയേലിന്റെ സമ്മാനപ്പെരുമഴ! ‘അയൺഡോം’ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാർ;മോദിയുടെ സന്ദർശനം ചരിത്രമാകുമോ?

മുംബൈ∙ ലോകശ്രദ്ധയാകർഷിച്ച വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയ്യാറാണെന്ന് ഇസ്രായേൽ കോൺസൽ ജനറൽ യാനിവ് റെവാച്ച്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടിയായാണു പ്രഖ്യാപനം. ഇതിനു പുറമേ നിരവധി പ്രതിരോധ ഇടപാടുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടേക്കും.

ഇസ്രയേലിൻ്റെ പ്രതിരോധ മികവ് വെളിവാക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് അയൺഡോം. ഇസ്രായേലിൻ്റെ വ്യോമപ്രതിരോധത്തിൻ്റെ താഴത്തെ പാളിയാണ് അയൺഡോം. തൊണ്ണൂറുകളിലാണ് ഈ പ്രതിരോധസംവിധാനത്തിൻ്റെ വികസനം ആരംഭിച്ചത്. 2006 ൽ ഹിസ്ബുല്ലയ്ക്കെതിരെ ഒരു മാസം നീണ്ടുനിന്ന രണ്ടാം ലബനൻ യുദ്ധകാലത്താണ് ഈ വ്യോമപ്രതിരോധ സംവിധാനം വിന്യസിക്കപ്പെട്ടത്.ഭ അയേൺ ഡോം ഒറ്റയ്ക്ക് ഉപയോഗിക്കുന്ന ഒരു ആയുധമല്ല. റഡാറുകളുടെയും റോക്കറ്റ് വേധ മിസൈലുകളുടെയും ഒരു ശൃംഖലയാണിത്. അവ എവിടെയൊക്കെയുണ്ടെന്നോ എത്രയുണ്ടെന്നോ ഇസ്രയേൽ സൈന്യം പുറത്തു വിട്ടിട്ടില്ല.

Signature-ad

റോക്കറ്റുകൾ, മോർട്ടാർ ഷെല്ലുകൾ, ഡ്രോണുകൾ എന്നിവയെ ആകാശത്തുവച്ച് തകർക്കാൻ അയൺ ഡോമിന് കഴിയും. റഫേൽ അഡ്വാൻസ്ഡ് ഡിഫൻസ് സിസ്റ്റവും ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസും ചേർന്ന് വികസിപ്പിച്ചതാണിത്. റഡാർ, നിയന്ത്രണ കേന്ദ്രം, ഇൻ്റർസെപ്റ്റർ മിസൈലുകൾ എന്നിവ ചേർന്നാണ് അയൺ ഡോം പ്രവർത്തിക്കുന്നത്.

ഇതിൽ നിന്നും റോക്കറ്റുകൾ ഒറ്റയ്ക്കൊറ്റയ്ക്കല്ല വരുന്നത്. ഒരു വിക്ഷേപിണിയിൽ നിന്ന് മാത്രം ഒറ്റ ഫയറിങിൽ നാല്പതോളം റോക്കറ്റുകൾ തീതുപ്പി പറക്കും. അങ്ങനെ ഡസൻ കണക്കിനു വിക്ഷേപിണികളിൽ നിന്നാണു നൂറുകണക്കിന് റോക്കറ്റുകൾ ഒരേ സമയം പറന്നുവരുന്നത്. ജനവാസ മേഖലകളെ നയിക്കുന്ന റോക്കറ്റുകളെ മാത്രം തടയുന്നു എന്നത് ഇതിൻ്റെ പ്രധാന പ്രത്യേകതയാണ്. കൂടാതെ, എളുപ്പത്തിൽ സ്ഥാനം മാറ്റാനും വിന്യസിക്കാനും സാധിക്കും. ഇസ്രായേൽ പ്രതിരോധ രംഗത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ള അയൺഡോമിൻ്റെ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാനുള്ള സന്നദ്ധത ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴമേറിയ ബന്ധത്തിൻ്റെ നേർസാക്ഷ്യമാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: