NEWSSports

ഹൈദരാബാദിനെ തകർത്തു; ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്

ഹൈദരാബാദ്: കഴിഞ്ഞ വർഷം ഫൈനലിൽ ഏറ്റ തോൽവിക്ക് പകരം ചോദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്.
 ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്‌ത്തിയത്. 18-ാം മിനുറ്റില്‍ ദിമിത്രിയോസാണ് ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍ നേടിയത്.
ജയത്തോടെ ഏഴ് കളിയില്‍ 12 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രതന്നെ മത്സരങ്ങളില്‍ 16 പോയിന്‍റുള്ള ഹൈദരാബാദാണ് ഒന്നാം സ്ഥാനത്ത്.15 പോയിന്‍റുമായി മുംബൈ സിറ്റി എഫ്‌സിയാണ് രണ്ടാമത്.

Back to top button
error: