IndiaSports

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിക്കെതിരെ

കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്സും ഹൈദരാബാദ് എഫ്.സിയും ഇന്ന് നേർക്കുനേർ
 
 
 
ഹൈദരാബാദ്: ഐഎസ്എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്.സിയുമായി ഏറ്റുമുട്ടും.ഹൈദരബാദിൽ വച്ചാണ് മത്സരം.

കഴിഞ്ഞ വര്‍ഷത്തെ ഫൈനലില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചാണ് ഹൈദരാബാദ് കിരീടമുയര്‍ത്തിയത്. ആദ്യ മത്സരത്തിലെ സമനിലക്കുശേഷം തുടര്‍ച്ചയായ അഞ്ചു വിജയങ്ങളുമായി 16 പോയന്റാണ് നിലവിൽ ഹൈദരാബാദിന്.

ആദ്യ കളിയില്‍ ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചശേഷം ഹാട്രിക് തോല്‍വി വഴങ്ങിയ ബ്ലാസ്റ്റേഴ്സ് പിന്നീടുള്ള രണ്ടു മത്സരങ്ങളില്‍ ജയവുമായാണ് തിരിച്ചെത്തിയത്. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിനെ 3-0ത്തിനും എഫ്.സി ഗോവയെ 3-1നുമാണ് ഇവാന്‍ വുകോമാനോവിചിന്റെ ടീം തോല്‍പിച്ചത്.ആറ് മത്സരങ്ങളിൽ നിന്ന് 9 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം.

Back to top button
error: