Sports
-
‘ദൈവത്തിന്റെ കൈ’യ്ക്ക് 71 കോടി രൂപ
അന്തരിച്ച വിഖ്യാത ഫുട്ബോളർ അർജന്റീനയുടെ ഡിയേഗൊ മാറഡോണ 1986 ഫിഫ ലോകകപ്പിൽ ‘ദൈവത്തിന്റെ കൈ’ ഗോൾ നേടിയപ്പോൾ അണിഞ്ഞിരുന്ന ജഴ്സിക്കു റിക്കാർഡ് ലേലത്തുക. 1986 ലോകകപ്പ് ക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരേ ദൈവത്തിന്റെ കൈ ഉൾപ്പെടെ മാറഡോണ ഇരട്ട ഗോൾ നേടിയപ്പോൾ അണിഞ്ഞ ജഴ്സിക്ക് 71 കോടി രൂപയാണു ലേലത്തിൽ ലഭിച്ചത്. കായിക ഓർമവസ്തുക്കളുടെ ലേല ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയാണിത്. ഇംഗ്ലണ്ടിനെതിരേ 51-ാം മിനിറ്റിലായിരുന്നു മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോൾ. 55-ാം മിനിറ്റിൽ അഞ്ച് ഇംഗ്ലീഷ് താരങ്ങളെയും ഒടുവിൽ ഗോളി പീറ്റർ ഷിൽട്ടണെയും കബളിപ്പിച്ച് മാറഡോണ രണ്ടാം ഗോൾ സ്വന്തമാക്കി. നൂറ്റാണ്ടിന്റെ ഗോൾ എന്നാണ് ആ ഗോൾ അറിയപ്പെടുന്നത്.
Read More » -
തോല്‍വികള്‍ക്കൊടുവില്‍ മുംബൈയ്ക്ക് കന്നി ജയം
മുംബൈ: ഐപിഎല്ലില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്കൊടുവില്‍ ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. രാജസ്ഥാൻ റോയൽസനെഅഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ സീസണിലെ ആദ്യ പോയന്റ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത് രാജസ്ഥാന് ഉയര്‍ത്തിയ 159 റണ്‍സ് വിജയലക്ഷ്യം മുംബൈ നാലു പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 51 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍. തിലക് വര്‍മ 35 റണ്‍സെടുത്തു. സ്കോര്‍ രാജസ്ഥാന് റോയല്‍സ് 20 ഓവറില്‍ 158-6, മുംബൈ ഇന്ത്യന്‍സ് 19.4 ഓവറില്‍ 161-5. 159 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ മുംബൈക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആദ്യ രണ്ടോവറില്‍ 23 റണ്‍സടിച്ച് നല്ല തുട്ടമിട്ടെങ്കിലും അശ്വിനെറിഞ്ഞ മൂന്നാം ഓവറില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ(2) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തി മടങ്ങി. ഫോമിന്റെ മിന്നലാട്ടങ്ങള്‍ പുറത്തെടുത്ത കിഷനും പവര്‍ പ്ലേ പൂര്‍ത്തിയാവും മുമ്പ് ഡ്രസ്സിംഗ് റൂമില്‍ തിരിച്ചെത്തി. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ബോള്‍ട്ടിന്റെ പന്തില്‍…
Read More » -
പഞ്ചാബിനെ പഞ്ചറാക്കി ലഖ്നൗ
പുനെ: ഐപിഎല്ലിൽ പഞ്ചാബ് കിംഗ്സിനെ 20 റണ്‍സിന് കീഴടക്കി ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പോയന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാനാവാതെ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. ജയത്തോടെ ഒമ്പത് കളികളില്‍ 12 പോയന്റുമായാണ് ലഖ്നൗ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കി മൂന്നാം സ്ഥാനത്തെത്തിയത്. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്ത് തുടരുന്നു. സ്കോര്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് 20 ഓവറില്‍ 153-8, പഞ്ചാബ് കിംഗ്സ് 20 ഓവറില്‍ 133-8. 154 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പഞ്ചാബിന് ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാളും ശിഖര്‍ ധവാനും ചേര്‍ന്ന് 4.4 ഓവറില്‍ 35 റണ്‍സടിച്ച് തകര്‍പ്പന്‍ തുടക്കമിട്ടു. എന്നാല്‍ അഞ്ചാം ഓവറില്‍ മായങ്കിനെ(17 പന്തില്‍ 25)ചമീരയുടെ പന്തില്‍ രാഹുല്‍ പറന്നു പിടിച്ചതോടെ പഞ്ചാബിന്റെ കഷ്ടകാലം തുടങ്ങി. പിന്നാലെ ശിഖര്‍ ധവാനെ(5) രവി…
Read More » -
IPL: ജയം മുറുക്കി ഗുജറാത്ത് ടൈറ്റാൻസ്
കഴിഞ്ഞ കളിയില്‍ അഞ്ചു വിക്കറ്റ് ജയത്തോടെ ഗുജറാത്ത് ഒന്നാം സ്ഥാനം കൂടുതൽ മുറുക്കി. അവസാന ഓവറിലേക്കു മത്സരം എത്തിയപ്പോൾ ഗുജറാത്തിനു ജയിക്കാൻ ആറു പന്തിൽ 21 റണ്‍സ്. ബൗൾ ചെയ്ത മാർക്കോ ജാൻസന്റെ ആത്മവിശ്വാസം തകർത്ത് ആദ്യ പന്ത് രാഹുൽ തെവാട്യ സിക്സ് നേടി. അടുത്ത പന്തിൽ ഒരു റണ്‍. എന്നാൽ മൂന്നാം പന്ത് വേലിക്കെട്ടിനു മുകളിലൂടെ പായിച്ച റഷീദ് ഖാൻ പ്രതീക്ഷ നിലനിർത്തി. നാലാം പന്തിൽ റണ്ണൊന്നുമില്ലായിരുന്നു. അഞ്ചാം പന്തിൽ അഫ്ഗാൻ താരം സിക്സ് നേടി. ഇതോടെ അസാന പന്തിൽ ജയിക്കാൻ മൂന്നു റണ്‍സ്. അവസാന പന്തും സിക്സ് പായിച്ച് റഷീദ് ഖാൻ ജയം തട്ടിപ്പറിച്ചു. സ്കോർ: സണ്‍റൈസേഴ്സ് ഹൈദരാബാദ് 195/6. ഗുജറാത്ത് 199/5. ഗുജറാത്തിനായി ഓപ്പണർ വൃദ്ധിമാൻ സാഹ (38 പന്തിൽ 68), രാഹുൽ തെവാട്യ (21 പന്തിൽ 40 നോട്ടൗട്ട്), റഷീദ് ഖാൻ (11 പന്തിൽ 31 നോട്ടൗട്ട്) എന്നിവർ മികച്ച പ്രകടനം നടത്തി. അർധ സെഞ്ചുറികൾ…
Read More » -
ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിന് വീണ്ടും തോൽവി. ലക്നോ ഉയർത്തിയ 200 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ മുംബൈയ്ക്ക് തുടക്കത്തിൽതന്നെ നായകൻ രോഹിത്ത് ശർമയെ (6) നഷ്ടമായി. പിന്നാലെ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ച ഡെവാൾഡ് ബ്രെവിസും (13 പന്തിൽ 31) പവലിയൻ കയറി. തൊട്ടുപിന്നാലെ ഇഷാൻ കിഷനെയും (13) മുംബൈയ്ക്ക് നഷ്ടമായി. ലക്നോ സൂപ്പർ ജയ്ന്റ്സിനോടാണ് ഇത്തവണ മുംബൈ അടിയറ പറഞ്ഞത്. 18 റണ്‍സിനായിരുന്നു ലക്നോവിന്റെ ജയം. സ്കോർ: ലക്നോ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 199. മുംബൈ 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 181. 27 പന്തിൽ 37 റണ്‍സെടുത്ത സൂര്യകുമാർ യാദവാണ് മുംബൈ നിരയിൽ ടോപ് സ്കോറർ. തിലക് വർമ്മ (26), കിറോണ്‍ പോള്ളാർഡ് (25) എന്നിവർക്കും തിളങ്ങാനായില്ല. ഇതോടെ മുംബൈ പരാജയം വീണ്ടും നുകർന്നു. ലക്നോവിനായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ലക്നോവിന് നായകൻ കെ.എൽ. രാഹുലിന്റെ…
Read More » -
⚽ പന്തിന് പിന്നാലെ മലപ്പുറം, ജില്ല ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിന് ഇന്ന് വിസിൽ മുഴങ്ങും
മഞ്ചേരി: ഫുട്ബോളിന്റെ മക്കയായ മലപ്പുറത്തേക്ക് വിരുന്നെത്തിയ സന്തോഷ് ട്രോഫി ടൂർണമെന്റിന് ഇന്ന് വിസിൽ മുഴങ്ങുമ്പോൾ ജില്ല മുഴുവൻ ആവേശത്തിൽ. മലപ്പുറം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. കടലുണ്ടിപ്പുഴയുടെ തീരത്ത് തലയെടുപ്പോടെ നിൽക്കുന്ന പുൽമൈതാനത്തിലെ വെള്ളിവെളിച്ചത്തിൽ ഇനിയുള്ള 17 രാവുകളിൽ കാൽപന്തുകളിയുടെ ആരവമുയരും. മേയ് രണ്ടിനാണ് ഫൈനല്‍. ആദ്യമത്സരത്തിൽ കരുത്തരായ ബംഗാൾ അട്ടിമറി വീരന്മാരായ പഞ്ചാബിനെ കോട്ടപ്പടി മൈതാനത്ത് നേരിടും. രാവിലെ 9.30നാണ് മത്സരം. രാത്രി എട്ടിന് കേരളം രാജസ്ഥാനെ പയ്യനാട് സ്റ്റേഡിയത്തിൽ നേരിടും. ഫുട്ബാളിനെ ഇടനെഞ്ചിലേറ്റിയവരുടെ നാട്ടിലേക്ക് വന്ന മത്സരം മലപ്പുറത്തെ കളിപ്രേമികൾ ആവേശത്തോടെയാണ് എതിരേറ്റത്. പയ്യനാട് സ്പോർട്സ് കോംപ്ലക്സ് സ്റ്റേഡിയവും കോട്ടപ്പടി സ്റ്റേഡിയവും മത്സരങ്ങൾക്ക് വേദിയാകുമെന്ന് പ്രഖ്യാപിച്ചതോടെ ആവേശം ഇരട്ടിയായി. പവർഫുൾ പയ്യനാട് സ്ഥിരമായി വെളിച്ചസംവിധാനം ഇല്ല എന്നതായിരുന്നു പയ്യനാട് സ്റ്റേഡിയത്തിന് ദേശീയ മത്സരങ്ങൾ നഷ്ടപ്പെടാനുള്ള കാരണം. 2014ൽ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമയത്ത് നടന്ന ഫെഡറേഷൻ കപ്പിന് താൽക്കാലികമായി ലൈറ്റ് സജ്ജമാക്കിയാണ് മത്സരങ്ങൾ…
Read More » -
പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 199 റണ്‍സ് വിജയലക്ഷ്യം
ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ പഞ്ചാബ് കിംഗ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 199 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 198 റണ്‍സെടുത്തു. ഓപ്പണറുമാരുടെ മിന്നും തുടക്കമാണ് പഞ്ചാബിനെ മികച്ച നിലയിലെത്തിയത്. ഓപ്പണറുമാരായ മയങ്ക് അഗർവാളും ശിഖർ ധവാനും അർധ സെഞ്ചുറിയുമായി തിളങ്ങി. ഇരുവരും ചേർന്ന് 97 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തത്. 32 പന്തിൽ 52 റണ്‍സെടുത്ത നായകൻ മയങ്ക് അഗർവാളിനെയാണ് പഞ്ചാബിന് ആദ്യം നഷ്ടമായത്. ശിഖർ ധവാൻ 50 പന്തിൽ 70 റണ്‍സും നേടി. മലയാളി താരം ബേസിൽ തന്പിയാണ് ധവാനെ പവലിയൻ കയറ്റിയത്. ജോണി ബെയർസ്റ്റോ 12, ലിയാം ലിവിംഗ്സ്റ്റൻ 2, ഷാരൂഖ് ഖാൻ 15 എന്നിവർക്ക് തിളങ്ങാനായില്ല. ജിതേഷ് ശർമ 30 റണ്‍സുമായി പുറത്താകാതെ നിന്നു. ബേസിൽ തന്പി രണ്ട് വിക്കറ്റ് നേടി.
Read More » -
സന്തോഷ് ട്രോഫി, കേരളത്തെ നയിക്കാൻ തൃശൂരിന്റെ ജിജോ ജോസഫ്; കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് രാത്രി രാജസ്ഥാനുമായി
സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 20 അംഗ കേരള ടീമില്‍ 13 പേര് പുതുമുഖങ്ങൾ. തൃശൂര്‍ സ്വദേശി മിഡ് ഫീല്‍ഡര്‍ ജിജോ ജോസഫ് കേരളത്തെ നയിക്കും. വി.മിഥുനും അജ്മലുമാണ് ഗോള്‍ കീപ്പര്‍മാര്‍. ജിജോ ജോസഫ്, വി. മിഥുന്, അജ്മല്‍, സഞ്ജു, സോയല്‍ ജോഷി, ബിപിന്‍ അജയന്, മുഹമ്മദ് സഹീഫ്, അജയ് അലക്സ്, സല്മാന് കള്ളിയത്ത്, അര്ജുന് ജയരാജ്, അഖില്‍, ഷിഖില്‍, ഫസലുറഹ്മാന്, നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, എം. വിഘ്നേഷ്, ടി.കെ. ജെസിന്, മുഹമ്മദ് സഫ്നാദ്, മുഹമ്മദ് ബാസിത് എന്നിവരാണ് ടീമിലുള്ളത്. ബിനോ ജോര്‍ജ് ആണ് ടീം കോച്ച്. കേരളത്തിന്റെ ആദ്യ മത്സരം ഏപ്രില്‍ 16ന് രാത്രി എട്ടിന് രാജസ്ഥാനുമായി നടക്കും. എ ഗ്രൂപ്പില്‍ കേരളത്തിനൊപ്പം രാജസ്ഥാന്, പഞ്ചാബ്, പശ്ചിമ ബംഗാള്‍, മേഘാലയ ടീമുകളാണുള്ളത്. ടീം ഇങ്ങനെ ഗോൾകീപ്പർമാർ മിഥുൻ.വി, ഹജ്മൽ.എസ് പ്രതിരോധ നിര സഞ്ജു. ജി, സോയൽ ജോഷി, ബിപിൻ അജയൻ, മുഹമ്മദ് സഹീഫ്,…
Read More » -
ഇറ്റാലിയൻ ലീഗ് : എസി മിലാന് നിരാശ
ഇറ്റാലിയൻ സീരി എ ഫുട്ബോളിൽ ഒന്നാം സ്ഥാനക്കാരായ എസി മിലാന് നിരാശ. എവേ പോരാട്ടത്തിൽ ടൊറീനോയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് മിലാൻ സമനില വഴങ്ങുന്നത്. ഇതോടെ പോയിന്റ് ടേബിളിലെ മിലാന്റെ ഒന്നാം സ്ഥാനം ആശങ്കയിലായി. എസി മിലാന് 32 മത്സരങ്ങളിൽ നിന്ന് 68 പോയിന്റാണ് ഇപ്പോൾ ഉള്ളത്. രണ്ടാമതുള്ള ഇന്റർ മിലാൻ 31 മത്സരങ്ങളിൽ 66 പോയിന്റുമായി രണ്ടാമതുണ്ട്. ബാക്കിയുള്ള ഒരു മത്സരം വിജയിച്ചാൽ എസി മിലാനെ മറികടന്ന് ഇന്റർ മിലാൻ ലീഗിൽ ഒന്നാമത് എത്തും.
Read More » -
അടുത്ത ഐസിസി ചെയര്മാന് അനുരാഗ് താക്കൂറോ ? ചര്‍ച്ചകള്‍ സജ്ജീവം
മുംബൈ: ഐസിസി ചെയര്മാന് തെരഞ്ഞെടുപ്പ് തീരുമാനിക്കാനുള്ള നിര്‍ണായക യോഗം ഉടന്‍ ദുബായില്‍ ചേരും. നിലവിലെ ചെയര്മാന് ഗ്രെഗ് ബാര്‍ക്ലെ മത്സരിക്കുമോയെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. ഐസിസി നിയമപ്രകാരം ബാര്‍ക്ലെയ്ക്ക് രണ്ട് തവണ കൂടി മത്സരിക്കാം. എന്നാല്‍ ബാര്‍ക്ലേ മത്സരിക്കാനില്ലെന്ന നിലപാടെടുത്താല്‍ ബിസിസിഐ മുന്‍ പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂറിനെ മത്സരിപ്പിക്കാന്‍ ബിസിസിഐ ആലോചിക്കുന്നെന്നാണ് സൂചന. അടുത്ത വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നതിനാല്‍ ചെയര്മാന് സ്ഥാനം വേണമെന്ന താല്പര്യം ബിസിസിഐക്കുണ്ട്. നേരത്തെ 2011ല്‍ ലോകകപ്പ് നടക്കുമ്പോള്‍ ശരദ് പവാറായിരുന്നു ഐസിസി ചെയര്മാന്. ഇന്ത്യന്‍ ഒഫീഷ്യല്‍സുമായി നല്ല ബന്ധമുള്ള ഗ്രെഗ് ബാര്‍ക്ലെയെ പിണക്കാതെയാകും ബിസിസിഐ തീരുമാനം. ബിസിസഐ മുന്‍ പ്രസിഡന്റായിരുന്ന താക്കൂര്‍ ഐസിസി ഡയറക്ടാറായിരുന്നിട്ടുണ്ട്. നിലവിലെ ബിസിസിഐ പ്രസിഡന്റും മുന്‍ ഇന്ത്യന്‍ നായകനുമായ സൗരവ് ഗാംഗുലിക്കും ബിസിസിഐ സെക്രട്ടറി ജയ് ഷാക്കും ഐസിസി ചെയര്മാന് സ്ഥാനത്തേക്ക് മത്സരിക്കാമെങ്കിലും ഇരുവരും ബിസിസിഐ പദവി വിട്ട് ഐസിസി തലപ്പത്തേക്ക് മാറാന്‍ സാധ്യത കുറവാണെന്നാണ് റിപ്പോര്‍ട്ട്. ശരദ് പവാറിന്…
Read More »