Sports

  • ലക്ഷ്മികാന്ത് കട്ടിമണി എന്ന  ഗോൾകീപ്പർ..

    ലക്ഷ്മികാന്ത് കട്ടിമണി എന്ന പേര് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ഒരിക്കലും മറക്കില്ല. പെനാൽട്ടി വിധി നിർണയിച്ച ISL ഫൈനലിൽ ഹൈദരാബാദിനെ വിജയത്തേരേറ്റിയത് ഈ ഗോവക്കാരൻ ഗോൾകീപ്പറാണ്. <span;>ബ്ലാസ്റ്റേഴ്സ് ഡിഫൻഡർ ലെസ്കോവിച്ചിന്റേത് ഉൾപ്പെടെ കട്ടി സേവ് ചെയ്തത് 3 കിക്കുകളാണ്. ലക്ഷ്മികാന്ത് കട്ടിമണി ഹൈദരാബാദ് ടീമംഗങ്ങളുടെ സ്വന്തം കട്ടിയാണ്. ഫറ്റോർദ സ്റ്റേഡിയത്തിലെ പെനാൽട്ടി ഷൂട്ടൌട്ടിൽ കട്ടിയുടെ മനക്കട്ടിയാണ് ഹൈദരാബാദിന് കന്നി കിരീടം സമ്മാനിച്ചത്. ആയുഷ് അധികാരിയുടെ കിക്ക് മാത്രമാണ് കട്ടിയെ മറികടന്ന് വല കുലുക്കിയത്. നാല് കിക്കുകളിൽ മൂന്നും ഗോളാക്കി മാറ്റിയതോടെ കട്ടിയുടെ സ്പൈഡർമാൻ പരിവേഷത്തിൽ ഹൈദരാബാദിന് ചരിത്ര കിരീടം സ്വന്തം. സ്വന്തം നാട്ടിലെ സ്റ്റേഡിയത്തിൽ ടീമിനെ അഭിമാന കിരീടത്തിലേക്ക് നയിച്ച് കട്ടിക്ക് മടക്കം. മികച്ച പ്രകടനങ്ങളിലൂടെ പരിശീലകൻ മാനുവൽ മാർക്വേസിന്റെ വിശ്വാസം പിടിച്ചുപറ്റിയ കട്ടിമണി 14 മത്സരങ്ങളിൽ ഹൈദരാബാദിന്റെ വല കാത്തു . 2015 മുതൽ എഫ് സി ഗോവയുടെ ഒന്നാം നമ്പർ ഗോൾ കീപ്പർ ആയിരുന്ന ലക്ഷ്മികാന്ത് ടീമിനായി നാലു…

    Read More »
  • കളത്തില്‍ ഇറങ്ങാതെ ഗാലറിയിലിരുന്ന് കളി കാണുകയാണ് കാർനെയ്റോ

    ഗോവയിൽ നിന്നും മലയാളി കാൽപന്ത് കളി പ്രേമികളുടെ ഹൃദയത്തിലേക്ക് കുടിയേറിയ താരമാണ് ജെസ്സൽ കാർനെയ്റോ.തന്റെ നാട്ടിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിനിറങ്ങുമ്പോൾ കളത്തില്‍ ഇറങ്ങാതെ ഗാലറിയിലിരുന്ന് കളി കാണുകയാണ് കാർനെയ്റോ. കളിക്കിടെ തോളിന് പരുക്കേറ്റതിനെ തുടർന്നാണ് ടീം നായകൻ കൂടിയായിരുന്ന ജെസ്സൽ കളത്തിന് പുറത്തായത്. ചരിത്ര കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സ് ഫറ്റോർദയിൽ ഇറങ്ങുന്ന അവിസ്മരണീയ നിമിഷങ്ങൾക്ക് സാക്ഷിയാകാൻ ജെസ്സൽ കാർനെയ്റോ ഉണ്ടാകുമെന്ന കാര്യം തീർച്ച. പന്ത് പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ നിലതെറ്റി വീണപ്പോഴായിരുന്നു പരുക്കേറ്റത്. ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന് സീസൺ നഷ്ടപ്പെടുകയും ചെയ്തു.സീസൺ പാതി പിന്നിട്ട ശേഷമായിരുന്നു ജെസ്സലിന്റെ പുറത്താകൽ. പരുക്കേറ്റ് കളിക്കളത്തിന് പുറത്തായെങ്കിലും തന്റെ നാട്ടിൽ സ്വന്തം ടീംബ്ലാസ്റ്റേഴ്സ് ഫൈനൽ കളിക്കുമ്പോൾ ജെസ്സൽ കളി കാണാതിരിക്കുന്നത് എങ്ങനെ. എതിർടീം പ്രതിരോധം കീറി മുറിക്കുന്ന അളന്നു മുറിച്ച പാസ്സുകളും അതിശയിപ്പിക്കുന്ന ക്രോസ്സുകളുമായി ആരാധകരെ വിസ്മയിപ്പിച്ചിരുന്ന ജെസ്സലിന് തോളിന് പരുക്കേറ്റത് ജനുവരി 9 ന് ഹൈദരാബാദ് എഫ്.സിക്കെതിരെ നടന്ന മത്സരത്തിലായിരുന്നു. ഫൈനലിൽ ഹൈദരാബാദിനെ മറികടന്ന് കേരളാ…

    Read More »
  • ഐ എസ് എൽ എട്ടാം സീസൺ ജേതാക്കളെ ഇന്നറിയാം

    ഐ എസ് എൽ എട്ടാം സീസൺ ജേതാക്കളെ ഇന്നറിയാം.കേരള ബ്ലാസ്റ്റേഴ്സ് – ഹൈദരാബാദ് എഫ്.സി ഫൈനൽ രാത്രി 7:30 ന് ഫറ്റോർദ സ്റ്റേഡിയത്തിൽ നടക്കും. രണ്ട് മഞ്ഞപ്പടകളും ആദ്യ കിരീടം ലക്ഷ്യമിട്ടാണ് പോരാട്ടത്തിനിറങ്ങുന്നത്. 2014 ലെയും 2016 ലെയും കിരീട നഷ്ടത്തിന് കണക്ക് തീർക്കാൻ കേരളത്തിന്റെ കൊമ്പന്മാർ ഫറ്റോർദയിലെത്തിക്കഴിഞ്ഞു. വിന്നേഴ്സ് ഷീൽഡിന്റെ ഗർവ്വുമായി എത്തിയ ഓവൻ കോയിലിന്റെ ജംഷെദ്പൂരിനെ തോൽപിച്ചാണ് അഡ്രിയാൻ ലൂണ ക്യാപ്ടനായ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശം. പരിശീലകൻ ഇവാൻ വുകുമനോവിച്ചിന്റെ ചാണക്യതന്ത്രങ്ങളാണ് കൊമ്പന്മാരുടെ എട്ടാം സീസണിലെ അവിശ്വസനീയ കുതിപ്പിന് പിന്നിലെ രഹസ്യം. ആക്രമണത്തിൽ ലൂണ- വാസ്ക്വേസ് – ഡിയാസ് – സഹൽ സഖ്യം മിന്നിത്തെളിയുമ്പോൾ പ്രതിരോധത്തിൽ കോട്ട കെട്ടാൻ ലെസ്കോവിച്ചും ഹോർമിപാമും ഖാബ്രയുമെല്ലാമുണ്ട്. ഡിഫൻസീവ് മിഡ് ഫീൽഡർമാരായി പൂട്ടിയയും ജീക്സണും പുറത്തെടുക്കുന്നതും ഉശിരൻ പോരാട്ടവീര്യമാണ്. ഗോൾ വലയ്ക്ക് കീഴിൽ പ്രഭ്സൂഖൻ സിംഗ് ഗില്ലിന്റെ വണ്ടർ സേവുകളും കൊമ്പന്മാർക്ക് തുണയാകും. കഴിഞ്ഞ ഏതാനും സീസണുകളിലെ തോൽവിയുടെ കടങ്ങളെല്ലാം പലിശ സഹിതം…

    Read More »
  • തന്റെ വിരമിക്കൽ വാർത്ത സാമൂഹ്യമാധ്യമങ്ങൾ വഴി അറിയിച്ച് ശ്രീശാന്ത്

    ലോകകപ്പ് ചാമ്പ്യനും മലയാളി താരവുമായ ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. വിലക്കിനു ശേഷം ക്രിക്കറ്റ് ഫീല്‍ഡിലേക്ക് മടങ്ങിയെത്തിയ താരം രഞ്ജി ട്രോഫി കളിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്‍റിനിടെ 39 കാരനായ താരത്തിനു പരിക്ക് പിടിപ്പെട്ടിരുന്നു. പുതിയ തലമുറക്ക് വഴിമാറി കൊടുക്കുന്ന എന്ന് അറിയിച്ചാണ് ശ്രീശാന്തിന്‍റെ റിട്ടയര്‍മെന്‍റ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ശ്രീശാന്ത് വിരമിക്കല്‍ കാര്യം അറിയിച്ചത്. ”അടുത്ത തലമുറയിലെ ക്രിക്കറ്റ് താരങ്ങൾക്കായി..എന്റെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കരിയർ അവസാനിപ്പിക്കാൻ ഞാൻ തിരഞ്ഞെടുത്തു. ഈ തീരുമാനം എന്റേത് മാത്രമാണ്, ഇത് എനിക്ക് സന്തോഷം നൽകില്ലെന്ന് എനിക്കറിയാമെങ്കിലും, എന്റെ ജീവിതത്തിലെ ഈ സമയത്ത് സ്വീകരിക്കേണ്ട ശരിയായതും മാന്യവുമായ നടപടിയാണിത്. ” ശ്രീശാന്ത് പറഞ്ഞു.

    Read More »
  • ഒടുവില്‍ ഫിഫയും പറഞ്ഞു രക്ഷയില്ല മക്കളേ… രാജ്യം വിട്ടോളൂ….

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group സൂറിച്ച്: റഷ്യയിലെയും യുക്രൈനിലെയും വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവരുടെ കരാര്‍ താല്‍ക്കാലികമായി റദ്ദാക്കി മറ്റെവിടേക്കെങ്കിലും മാറാമെന്ന് ആഗോള ഫുട്‌ബോള്‍ സംഘടനയായ ഫിഫ അറിയിച്ചു. യുക്രൈനില്‍ നടത്തിവരുന്ന അധിനിവേശത്തെത്തുടര്‍ന്ന് റഷ്യന്‍ക്ലബ്ബുകളെയും ദേശീയ ടീമിനെയും ഫിഫയും യുവേഫയും സസ്പെന്‍ഡുചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വിദേശ കളിക്കാരുടെ കാര്യത്തില്‍ ഫിഫ പുതിയ തീരുമാനം അറിയിച്ചിരിക്കുന്നത്. റഷ്യയിലെ ഫുട്ബോള്‍ സീസണ്‍ അവസാനിക്കുന്നത് (ജൂണ്‍ 30) വരെ കരാര്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ വിദേശ കളിക്കാര്‍ക്കും പരിശീലകര്‍ക്കും അവകാശമുണ്ടെന്ന് ഫിഫ പ്രസ്താവനയില്‍ വ്യക്തമാക്കി. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • ക്ലാസിക്കല്‍ ഫുട്ബാളിനെ മനസ്സില്‍ ധ്യാനിച്ച് ഒരു പെണ്‍കുട്ടി

    ഈ വനിതാദിനത്തില്‍ നേട്ടങ്ങളുടെ കളികളത്തിലേയ്ക്ക് പാറിപറയ്ക്കുന്ന ഒരു കൊച്ചു മിടുക്കിയെ പരിചയപ്പെടാം. . കുട്ടിക്കാലത്തെ പന്ത് കളി ഭ്രമത്തെ ജീവിത സ്വപ്നമാക്കി സ്പാനീഷ് ഭാഷ പഠിച്ച് യൂറോപ്യന്‍ കളിയുടെ നെറുകയില്‍ പറന്നുയരാന്‍ ശ്രമിക്കുന്ന കണ്ണൂര്‍ ജില്ലക്കാരി ജുഷ്ന ഷഹിന്‍ (26) ആണ് ഈ കൊച്ചു മിടുക്കി.  അങ്ങേയറ്റം സുരക്ഷാ ക്രമീകരണമുള്ള മെസ്സിയുടെ പരിശീലന ക്യാമ്പിലും ഫ്രഞ്ച് താരം ബെന്‍സമയുടെ വര്‍ത്താ സമ്മേളനത്തിലും പാരീസില്‍ അവളെത്തി. ഇവിടെ പ്രവേശനം ലഭിച്ച മുപ്പതോളം അക്രഡിറ്റഡ് മാധ്യമ പ്രവര്‍ത്തകരില്‍ ഒരേയൊരുഇന്ത്യക്കാരിയാണ് ജുഷ് ന ഷാഹിന്‍. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്ത്യാ- സ്പാനീഷ് കള്‍ച്ചറല്‍ പ്രൊഗ്രാമിന്റെ ഭാഗമായി രണ്ട് വര്‍ഷം മുമ്പ് സാപാനീഷ് ലാംഗ്വേജ് അസിസ്റ്റന്റായി സെലക്ഷന്‍ കിട്ടിയവരില്‍ ഏക മലയാളിയായപ്പോള്‍ തന്നെ ജുഷ്‌ന ശ്രദ്ധേയയായിരുന്നു. സ്‌പെയിലെത്തി ബാഴ്‌സ ക്ലബ്ബ് ആസ്ഥാനത്ത് പോയി മെസ്സിയെ കൂടിക്കാഴ്ച നടത്താന്‍ ബാഴ്‌സയുടെ ഔദ്യോഗിക ലറ്റര്‍ കവര്‍ നേടി കുറിപ്പ് നല്‍കിയപ്പോള്‍ തന്നെ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ അത് വാര്‍ത്തയായിരുന്നു. സ്വപ്നങ്ങള്‍ക്കനുസരിച്ച്…

    Read More »
  • വിക്കറ്റ് വേട്ടയില്‍ കപിലിനെ മറികടന്ന്‌ അശ്വിന്‍ രണ്ടാമത്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ   Join Whatsapp Group മൊഹാലി: ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്തെത്തി ആര്‍ അശ്വിന്‍. 434 വിക്കറ്റ് വീഴ്ത്തിയ കപില്‍ ദേവിനെ മറികടന്നാണ് ആര്‍ അശ്വിന്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. മൊഹാലി ടെസ്റ്റില്‍ ചരിത അസലങ്കയെ വീഴ്ത്തിയതോടെയാണ് ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ആര്‍ അശ്വിന്‍ അനില്‍ കുംബ്ലേയ്ക്ക് പിന്നിലെത്തിയത്. അശ്വിന്റെ ടെസ്റ്റ് കരിയറിലെ 435ാം വിക്കറ്റായിരുന്നു അത്. 619 വിക്കറ്റുമായി അനില്‍ കുംബ്ലേയാണ് ഒന്നാമത്. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലേ എന്നിവരാണ് അശ്വിന്റെ മുന്‍പിലുള്ളത്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍മാരുടെ പട്ടികയില്‍ ആര്‍ അശ്വിന്‍ നാലാം സ്ഥാനത്തും എത്തി. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലേ എന്നിവരാണ് അശ്വിന്റെ മുന്‍പിലുള്ളത്. ലോക ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന കളിക്കാരില്‍ എട്ടാം സ്ഥാനത്താണ് അശ്വിന്റെ സ്ഥാനം. ഇവിടെ 439 വിക്കറ്റ് വീഴ്ത്തിയ…

    Read More »
  • ചെന്നൈ-കൊല്‍ക്കത്ത മത്സരത്തോടെ ഐപിഎലില്‍ 15-ാം സീസണിന് തുടക്കമാകും

    അതിവേഗം വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Whatsapp Group മുംബൈ: ചെന്നൈ – കൊല്‍ക്കത്ത മത്സരത്തോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്റെ 15-ാം സീസണിന് തുടക്കമാകും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളാണ് ഉദ്ഘാടന മത്സരത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. നിലവിലെ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സും കഴിഞ്ഞ തവണ ഫൈനലില്‍ തോറ്റ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഇത്തവണ ആദ്യ മത്സരത്തില്‍ ഏറ്റുമുട്ടുക. മാര്‍ച്ച് 26ന് മുംബൈയിലെ വാങ്കഡെ സ്‌റ്റേഡിയത്തിലാണ് മത്സരം. ഇതുള്‍പ്പെടെ ഐപിഎല്‍ 15ാം സീസണിലെ സമ്പൂര്‍ണ മത്സരക്രമം പുറത്തുവിട്ടു. ഈ സീസണില്‍ ഐപിഎല്‍ അരങ്ങേറ്റം കുറിക്കുന്ന ടീമുകളായ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സും ഗുജറാത്ത് ടൈറ്റന്‍സും തങ്ങളുടെ ആദ്യ മത്സരത്തില്‍ മാര്‍ച്ച് 28ന് വാങ്കഡെ സ്റ്റേഡിയത്തില്‍ പരസ്പരം ഏറ്റുമുട്ടുന്നുവെന്ന പ്രത്യേകതയുമുണ്ട്. സീസണിലെ ആദ്യ ഡബിള്‍ ഹെഡര്‍ മാര്‍ച്ച് 27ന് നടക്കും. അന്ന് ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. രണ്ടാം മത്സരം പഞ്ചാബ് കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ്. ടൂര്‍ണമെന്റിലാകെ…

    Read More »
  • ഇന്ത്യന്‍ പെണ്‍പടയ്ക്ക് കരുത്തേകിയത് പൂജ – റാണ സഖ്യം

    മൗണ്ട് മംഗനൂയി: ബദ്ധ വൈരികള്‍ക്കു മുന്നില്‍ പതറിയ ഇന്ത്യപെണ്‍പടയ്ക്ക് കരുത്തേകിയത് പൂജ റാണ സഖ്യം. നേരത്തെ, കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയ ടീം ഇന്ത്യയ്ക്ക് ആറാം വിക്കറ്റിലെ തകര്‍പ്പന്‍ സെഞ്ചുറി കൂട്ടുകെട്ടുമായി പൂജാ വസ്ത്രാകാര്‍ സ്‌നേഹ് റാണ എന്നിവരാണ് രക്ഷകരായത്. അര്‍ധസെഞ്ചുറികളുമായി ഇരുവരും താങ്ങായതോടെ, മൗണ്ട് മംഗനൂയിയിലെ ബേ ഓവലില്‍ ബദ്ധ വൈരികള്‍ക്കു മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത് 245 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 244 റണ്‍സെടുത്തത്. 21.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സുമായി മികച്ച നിലയിലായിരുന്ന ഇന്ത്യ, പിന്നീട് 18 റണ്‍സിനിടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്കു നീങ്ങിയതാണ്. നാലു റണ്‍സിനിടെ ഒരു വിക്കറ്റ് നഷ്ടമായ ഇന്ത്യയ്ക്ക് രണ്ടാം വിക്കറ്റില്‍ 114 പന്തില്‍ 92 റണ്‍സ് അടിച്ചുകൂട്ടിയ മിതാലി രാജ് ദീപ്തി ശര്‍മ സഖ്യമാണ് ആദ്യം രക്ഷകരായത്. എന്നാല്‍ ക്യാപ്റ്റന്‍ മിതാലി രാജും ഹര്‍മന്‍പ്രീത് കൗറും ഉള്‍പ്പെടെയുള്ളവര്‍…

    Read More »
  • പാക്കിസ്ഥാനെ എറിഞ്ഞ് തകര്‍ത്ത് ലോകകപ്പില്‍ ഇന്ത്യന്‍ പെണ്‍പടയ്ക്ക് വിജയത്തുടക്കം

    മൗണ്ട് മംഗനൂയി: ന്യൂസീലന്‍ഡില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പില്‍ ബദ്ധവൈരികളായ പാക്കിസ്ഥാനെ എറിഞ്ഞുവീഴ്ത്തി ഇന്ത്യയ്ക്ക് വിജയത്തുടക്കം. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കൂട്ടത്തകര്‍ച്ചയും ശക്തമായ തിരിച്ചുവരവും കണ്ട മത്സരത്തില്‍ 107 റണ്‍സിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 244 റണ്‍സ്. പാക്കിസ്ഥാന്‍ വനിതകളുടെ മറുപടി 43 ഓവറില്‍ 137 റണ്‍സില്‍ അവസാനിച്ചു. പാക്കിസ്ഥാനെതിരായ ഉജ്വല വിജയത്തോടെ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ദക്ഷിണാഫ്രിക്, ഓസ്‌ട്രേലിയ, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കും ആദ്യ കളിയിലെ ജയത്തിലൂടെ രണ്ടു പോയിന്റ് വീതമുണ്ടെങ്കിലും റണ്‍റേറ്റിലെ മികവാണ് ഇന്ത്യയെ ഒന്നാമതു നിര്‍ത്തുന്നത്. ഇന്ത്യയുടെ അടുത്ത മത്സരം ഈ മാസം 10ന് ആതിഥേയരായ ന്യൂസീലന്‍ഡിനെതിരെ ഹാമില്‍ട്ടനിലാണ്. 10 ഓവറില്‍ 31 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദിന്റെ നേതൃത്വത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ എറിഞ്ഞിട്ടത്. സ്‌നേഹ് റാണ 9 ഓവറില്‍ 27…

    Read More »
Back to top button
error: