Sports
-
ഇന്ത്യക്ക് ആനന്ദം, അഭിമാനം ഈ മധുരപ്പതിനാറുകാരന്‍
ഒസ്ലോ: നോര്‍വേ ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യയുടെ അഭിമാനമായി യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര് പ്രഗ്നനാന്ദ. നോര്‍വേ ചെസ് ഓപ്പണ്‍ കിരീടം നേടി ഇന്ത്യയുടെ യുവ ഗ്രാന്‍ഡ് മാസ്റ്റര്‍ വീണ്ടും ചെസ് ലോകത്തെ ചര്‍ച്ചായത്. ഗ്രൂപ്പ് എ വിഭാഗത്തിലാണ് ഇന്ത്യയുടെ ഭാവി ചെസ് ലോക ചാമ്പ്യന്‍ പ്രതീക്ഷയായ ഈ പതിനാറുകാരന് കിരീടം നേടിയിരിക്കുന്നത്. ഒന്‍പത് റൗണ്ടില്‍ നിന്ന് 7.5 പോയിന്റ് നേടിയാണ് പ്രഗ്നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇസ്രായേലിന്റെ മാര്‍സല്‍ എഫ്രോയിംസ്കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിന് സിയോ മൂന്നാമതുമെത്തി. ഇന്ത്യന്‍ താരമായ പ്രണീത് ആറ് പോയിന്റുമായി ആറാമതായി. അവസാന റൗണ്ടില്‍ പ്രണീതിനെ തോല്‍പ്പിച്ചാണ് പ്രഗ്നാനന്ദ കിരീടം നേടിയത്. ആറ് വിജയവും മൂന്ന് സമനിലയുമാണ് പ്രഗ്നാനന്ദ ടൂര്‍ണമെന്റില്‍ നിന്ന് നേടിയത്. ഒന്‍പത് റൗണ്ടില്‍ ഒരു തോല്‍വി പോലും താരത്തിനുണ്ടായിട്ടില്ല. 16കാരനായ നോര്‍വെയുടെ ജയത്തോടെ അടുത്ത മാസം ഇന്ത്യയില്‍ നടക്കുന്ന ചെസ് ഒളിംപ്യാഡില്‍ പങ്കെടുക്കാന്‍ അവസരവും ലഭിച്ചു. ഇന്ത്യ ടീം ബിയിലാണ്…
Read More » -
ലോകകപ്പിന് ഓസീസ് പിച്ചില്‍ സഞ്ജു കസറും , ടീമിലെടുക്കണമെന്ന് ശാസ്ത്രി
മുംബൈ: ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പ് ടീമില്‍ മലാളി താരം സഞ്ജു സാംസണെ ഉറപ്പായും ഉള്‍പ്പെടുത്തണമെന്ന അഭിപ്രായവുമായി മുന്‍ കോച്ച് രവി ശാസ്ത്രി. ഓസ്ട്രേലിയന്‍ സാഹചര്യങ്ങളില്‍ തിളങ്ങാന്‍ ഏറ്റവും കൂടുതല്‍ സാധ്യത സഞ്ജുവിനാണെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”ഓസ്ട്രേലിയയില്‍, അവിടത്തെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ബൗണ്‍സ്, പേസ് എന്നിവ നിര്‍ണായകമാണ്. അത്തരം സാഹചര്യങ്ങളില്‍ സഞ്ജുവാണ് ഏറ്റവും അപകടകാരി. അദ്ദേഹത്തിന് അവിടെ മത്സരം ജയിപ്പിക്കാനാകും. കട്ട് ഷോട്ടുകളും പുള്‍ ഷോട്ടുകളുമായി അത്തരം വിക്കറ്റുകളില്‍ നന്നായി കളിക്കാന്‍ സഞ്ജുവിന് സാധിക്കും. അവിടെ അധിക മൂവ്മെന്റുകളൊന്നും ഉണ്ടാകില്ല. പന്ത് ബാറ്റിലേക്ക് വരുന്നത് ഇഷ്ടപ്പെടുന്ന താരമാണ് സഞ്ജു. സത്യം പറഞ്ഞാല്‍ ഓസ്ട്രേലിയന്‍ പിച്ചുകളില്‍ മറ്റേത് ഇന്ത്യന്‍ താരത്തേക്കാളും ഏറ്റവും കൂടുതല്‍ ഷോട്ടുകള്‍ സഞ്ജുവിന്റെ പക്കലുണ്ട്- രവി ശാസ്ത്രി പറഞ്ഞു. ലോകകപ്പിനു മുമ്പ് ദക്ഷിണാഫ്രിക്കയ്ക്കെതിരേ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര കളിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ടീം. ഇത്തരം മത്സരങ്ങള്‍ മാനേജ്മെന്റിന്…
Read More » -
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് കളി മതിയാക്കി. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായി മിതാലി പ്രഖ്യാപിച്ചു. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശത്തിലൂടെയാണ് താരം തീരുമാനം അറിയിച്ചത്. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്. 23 നീണ്ട കരിയറിന് 39-ാം വയസിലാണ് മിതാലി അവസാനമിടുന്നത്. ‘കളി മതിയാക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് കരുതുന്നു. ടീം ഒരുപിടി പ്രതിഭാധനരായ യുവതാരങ്ങളില്‍ സുരക്ഷിതമാണ്. ഇന്ത്യയുടെ ഭാവിക്രിക്കറ്റും ശോഭനമാണ്. ഇന്ത്യന്‍ ടീമിനെ വര്‍ഷങ്ങളോളം നയിക്കാന്‍ കഴിഞ്ഞത് വലിയ അംഗീകാരമാണ്. എല്ലാ സ്നേഹത്തിനും പിന്തുണക്കും നന്ദി. നിങ്ങളുടെയെല്ലാം അനുഗ്രഹാശിസ്സുകളോടെ ഞാന്‍ എന്റെ രണ്ടാം ഇന്നിങ്സ് ആരംഭിക്കുകയാണ്’, മിതാലി കുറിച്ചു. 12 ടെസ്റ്റും 232 ഏകദിനവും 89 ട്വന്റി 20യും അടങ്ങുന്നതാണ് മിതാലിയുടെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയര്‍. 1999ല്‍ തന്റെ 16-ാം വയസില്‍…
Read More » -
ഒടുവില്‍ ബിസിസിഐയുടെ സ്ഥിരീകരണമെത്തി; വിവിഎസ് ലക്ഷ്മണ് പരിശീലക വേഷത്തില്‍
മുംബൈ: അയര്‍ലന്‍ഡിനെതിരായ ടി20 പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ വിവിഎസ് ലക്ഷ്മണ് പരിശീലിപ്പിക്കും. നിലവില്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനാണ് ലക്ഷ്മണ്. ഇക്കാര്യം ബിസിസിഐ ഔദ്യോഗികമായി സ്ഥിരീകിരിച്ചു. നേരത്തെ വാര്‍ത്തകളുണ്ടായിരുന്നുവെങ്കിലും ഇത്തരത്തില്‍ സ്ഥിരികീരണമൊന്നും വന്നിരുന്നില്ല. ഇന്ത്യന്‍ ടെസ്റ്റ് ടീമുമായി മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് ഇംഗ്ലണ്ടിലേക്ക് പോകുന്നതിനാലാണ് അയര്‍ലന്‍ഡ് പരമ്പരയ്ക്കുള്ള പരിശീലകനായി ലക്ഷ്മണിനെ തീരുമാനിച്ചത്. ജൂണ്‍ 26, 28 തിയ്യതികളില്‍ ഡബ്ലിനിലാണ് മത്സരം. ജൂലൈ 1ന് ഇംഗ്ലണ്ടുമായി ഇന്ത്യക്ക് ടെസ്റ്റ് കളിക്കേണ്ടതുണ്ട്. ടെസ്റ്റിന് മുന്നോടിയായി ലെസ്റ്റര്‍ഷെയറുമായി ചതുര്‍ദിനം പരിശീലന മത്സരം ജൂണ്‍ 24 മുതല്‍ 27 വരെയാണ്. ഇക്കാരണം കൊണ്ടാണ് ലക്ഷ്മണിനെ പരിശീലകനായി തീരുമാനിക്കാന്‍ കാരണം. നേരത്തെ രവി ശാസ്ത്രി പരിശീലകനായ അവസരത്തില്‍ രാഹുല്‍ ദ്രാവിഡിനും സമാനമായി അവസരം നല്‍കിയിരുന്നു. അന്ന് ഇംഗ്ലണ്ട് പര്യടനത്തിന് പുറപ്പെട്ട ഇന്ത്യന്‍ ടീമിനൊപ്പമായിരുന്നു ശാസ്ത്രി. അതോടൊപ്പം നടന്ന ശ്രീലങ്കന്‍ പര്യടനത്തില്‍ ദ്രാവിഡിനെ പരിശീലകനാക്കുകയായിരുന്നു. പിന്നീട് ടി20 ലോകകപ്പിന് ശേഷം ശാസ്ത്രി സ്ഥാനമൊഴിഞ്ഞപ്പോള്‍ ദ്രാവിഡ് മുഖ്യപരിശീലകനാവുകയും ചെയ്തു. ദ്രാവിഡിന് പകരം…
Read More » -
അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി
അടുത്ത ഐപിഎൽ സീസണിലും ചെന്നൈ സൂപ്പർ കിംഗ്സിനായി കളിക്കുമെന്ന് മഹേന്ദ്ര സിംഗ് ധോണി. അടുത്ത സീസണിൽ ഐപിഎൽ രാജ്യത്തുടനീളം സഞ്ചരിക്കുകയാണെങ്കിൽ രാജ്യത്തുടനീളമുള്ള ആരാധകരോട് തനിക്ക് നന്ദിപറയാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെന്നൈയിൽ കളിച്ച് നന്ദി പറയാതെയിരിക്കുന്നത് അന്യായമായിരിക്കും. ടീമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും എനിക്ക് ഒരുപാട് സ്നേഹവും വാത്സല്യവും ലഭിച്ചിട്ടുള്ള സ്ഥലമാണ് മുംബൈ. പക്ഷേ സിഎസ്കെ ആരാധകർക്ക് അതത്ര സുഖകരമായിരിക്കില്ല. കൂടാതെ, അടുത്ത വർഷം ടീമുകൾക്ക് വിവിധ വേദികളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ ഞങ്ങൾ കളിക്കുന്ന വ്യത്യസ്തവേദികളിലെ വിവിധ സ്ഥലങ്ങളിൽ നന്ദിപറയുന്നത് പോലെയാകും അത്. തീർച്ചയായും അടുത്ത വർഷം ശക്തമായി തിരിച്ചുവരാൻ ഞാൻ കഠിനമായി പരിശ്രമിക്കും- ധോണി പറഞ്ഞു. രാജസ്ഥാനെതിരായ അവസാന ഗ്രൂപ്പ് മത്സരം ധോണിയുടെ ഐപിഎൽ കരിയറിലെ അവസാന മത്സരമായിരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.
Read More » -
ബോക്സിംഗില്‍ ചരിത്രനേട്ടം, ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം ഇടിച്ചിട്ട് ഇന്ത്യയുടെ നിഖാത് സരീന്
ഇസ്താംബൂള്‍: ബോക്സിംഗില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം നിഖാത് സരീന്. തുര്‍ക്കിയില്‍ നടക്കുന്ന ലോക ബോക്സിംഗ് വനിതാ ചാമ്പ്യന്‍ഷിപ്പില്‍ തായ്ലന്‍ഡിന്റെ ജുറ്റ്മാസ് ജിറ്റ്പോങിനെ ഇടിച്ചിട്ട് ഇന്ത്യയുടെ നിഖാത് സരീന് സ്വര്‍ണം നേടി. തായ് എതിരാളിക്കെതിരെ വ്യക്തമായ ആധിപത്യത്തോടെയാണ് സരീന്റെ സ്വര്‍ണനേട്ടം. ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ വനിതാ താരമാണ് സരീന്. സ്വര്‍ണനേട്ടത്തിന് പിന്നാലെ സരീന് കായികലോകത്തു നിന്ന് അഭിനന്ദനപ്രവാഹമാണ്. വനിതാ ബോക്സിംഗില്‍ മേരി കോമിന്റെ പിന്‍ഗാമിയെന്നാണ് സരീനെ സമൂഹമാധ്യമങ്ങളില്‍ ആരാധകര്‍ സരീനെ വിശേഷിപ്പിക്കുന്നത്. ഒളിംപിക്സ് യോഗ്യതാ പോരാട്ടത്തില്‍ സാക്ഷാല്‍ മേരി കോമിനോട് നേരിയ വ്യത്യാസത്തില്‍ തോറ്റതാണ് സരീന് യോഗ്യത നഷ്ടമാക്കിയത്. എന്നാലിപ്പോള്‍ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി സരീന് മേരി കോമിന്റെ പിന്‍ഗാമിയാണ് താനെന്ന് തെളിയിച്ചിരിക്കുന്നു.
Read More » -
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 169 റണ്‍സ് വിജയലക്ഷ്യം
ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് 169 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഗുജറാത്ത് നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 168 റണ്‍സെടുത്തു. നായകൻ ഹാർദിക് പാണ്ഡ്യയുടെ അർധ സെഞ്ചുറി മികവിലാണ് ഗുജറാത്ത് ഭേദപ്പെട്ട നിലയിലെത്തിയത്. 47 പന്തിൽ മൂന്ന് സിക്സും നാല് ഫോറും ഉൾപ്പെടെ ഹാർദിക് 62 റണ്‍സെടുത്തു. വൃദ്ധിമാൻ സാഹ 31 റണ്‍സും ഡേവിഡ് മില്ലർ 34 റണ്‍സുമെടുത്തു. ശുഭ്മാൻ ഗിൽ (1), മാത്യു വെയ്ഡ് (16), രാഹുൽ തെവാട്ടിയ (2) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ റാഷിദ് ഖാൻ ആറ് പന്തിൽ 19 റണ്‍സെടുത്തു. ബംഗളൂരുവിനായി ജോഷ് ഹാസിൽവുഡ് രണ്ട് വിക്കറ്റ് വീഴ്ത്തി.
Read More » -
ജയിംസ് ആൻഡേഴ്സണ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ ഇംഗ്ലണ്ട് ടീമിലേക്ക് തിരിച്ചുവിളിച്ചു
വെറ്ററൻ പേസർമാരായ ജയിംസ് ആൻഡേഴ്സണ്, സ്റ്റുവർട്ട് ബ്രോഡ് എന്നിവരെ ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവിളിച്ചു. അവസാനം നടന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ നിന്നും ഇരുവരെയും ഒഴിവാക്കിയിരുന്നു. മാത്യൂ പോട്ട്സ്, ഹാരി ബ്രൂക്ക് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ജോ റൂട്ട് നായക പദവി ഒഴിഞ്ഞ ശേഷമുള്ള ആദ്യ പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് തയാറെടുക്കുന്നത്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സാണ് റൂട്ടിന്റെ പിൻഗാമി. ജോണി ബെയിർസ്റ്റോ, ബെൻ ഫോക്സ് എന്നിവരാണ് ടീമിലെ വിക്കറ്റ് കീപ്പർമാർ. പരിക്ക് മൂലം ഒലി റോബിൻസണ്‍, മാത്യു ഫിഷർ, മാർക്ക് വുഡ്, ജോഫ്ര ആർച്ചർ തുടങ്ങിവരെ ടീമിലേക്ക് പരിഗണിച്ചില്ല. ജുണ് രണ്ടിനാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
Read More » -
എംബാപ്പെ റയലിലേക്കു തന്നെ; പ്രഖ്യാപനം ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം
മഡ്രിഡ്: നാലു മാസക്കാലത്തെ കടുത്ത പരിശ്രമങ്ങള്‍ക്ക് ശേഷം സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ്, ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജിയുടെ ഫ്രഞ്ച് താരം കൈലിയന്‍ എംബാപ്പെയുമായി കരാറിലെത്തിയതായി സൂചന. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലിനു ശേഷം ഇക്കാര്യത്തില്‍ ക്ലബ്ബിന്റെ പ്രഖ്യാപനമുണ്ടാകുമെന്ന് സ്പാനിഷ് മാധ്യമങ്ങളെ ഉദ്ധരിച്ച് ഗോള്‍ ഡോട്ട്കോം റിപ്പോര്‍ട്ട് ചെയ്തു. എംബാപ്പെയും പിഎസ്ജിയുമായുള്ള കരാര്‍ ഈ സീസണോടെ അവസാനിക്കുകയാണ്. കരാര്‍ പുതുക്കാനുള്ള നടപടികളൊന്നും നടന്നിട്ടുമില്ല. തന്റെ ഭാവിയെ കുറിച്ച് ഈ സീസണ് അവസാനത്തോടെ മാത്രമേ തീരുമാനിക്കുകയുള്ളൂ എന്നായിരുന്നു എംബാപ്പെയുടെ നിലപാട്. നേരത്തെ കഴിഞ്ഞ സീസണില്‍ റയല്‍ 1600 കോടിയോളം രൂപ താരത്തിനായി വാഗ്ദാനംചെയ്തിരുന്നു. ഈ സീസണില്‍ പി.എസ്.ജി.ക്കായി 45 കളിയില്‍ 36 ഗോള്‍ നേടിയിട്ടുണ്ട്.
Read More » -
കേരള പ്രൊ സൈക്ലിങ് MTB ചാമ്പ്യൻഷിപ്പ് 1st എഡിഷൻ തൊടുപുഴയിൽ നടന്നു
കേരള പ്രൊ സൈക്ലിങ് MTB ചാമ്പ്യൻഷിപ്പ് 1st എഡിഷൻ തൊടുപുഴ, മലങ്കര എസ്റ്റേറ്റിൽ നടന്നു. മ്രാലയിൽ നിന്നും ആരംഭിച്ച റാലിയുടെ ഫ്ളാഗ് ഓഫ് എം പി അഡ്വ. ഡീൻ കുര്യാക്കോസ് നിർവഹിച്ചു. ഓർഗനൈസിങ് കമ്മിറ്റി കൺവീനർ പി കെ രാജേന്ദ്രൻ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനിഷ് ജോർജ് ഉദ്ഘാടനം ചെയ്തു. മ്രാലയിൽ നിന്നും ആരംഭിച്ച റാലിയിൽ റോൾബോൾ സ്കേറ്റിങ് താരങ്ങളും സൈക്ലിങ് താരങ്ങളും പങ്കെടുത്തു . വിവിധ ഇനങ്ങളിലായി 110 മത്സരാർത്ഥികൾ പങ്കെടുത്തു .
Read More »