ഇരട്ടഗോളുകളുമായി മുന്നില്‍ നിന്നു നയിച്ച ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയയുടെ മികവിലാണ് ആതിഥേയര്‍ക്കെതിരെ ഇക്വഡോറിന് തകര്‍പ്പന്‍ വിജയം നേടാനായത്. ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഇക്വഡോര്‍ ഖത്തറിനെ വീഴ്‌ത്തിയത്.
ഖത്തര്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായിരുന്നു ഇക്വഡോറിന്റെ വിജയം.മത്സരത്തിന്റെ ആദ്യ പകുതിയിലാണ് രണ്ടു ഗോളുകളും പിറന്നത്. 16, 30 മിനിറ്റുകളിലായിരുന്നു വലന്‍സിയയുടെ ഗോളുകള്‍.
മത്സരത്തിന്റെ മൂന്നാം മിനിറ്റില്‍ത്തന്നെ വിവാദപരമായ തീരുമാനത്തിലൂടെ റഫറി നിഷേധിച്ച ഗോളും ചര്‍ച്ചകളിലുണ്ട്.അതു സംഭവിച്ചെങ്കില്‍ ഇക്വഡോര്‍ നായകന് 2022 ലോകകപ്പിന്റെ ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയില്‍ത്തന്നെ ഹാട്രിക് തികയ്ക്കാനാകുമായിരുന്നു.
എല്ലാ അര്‍ത്ഥത്തിലും എന്നര്‍ വലന്‍സിയയുടെ കളിയാണ് ഉദ്ഘാടനത്തില്‍ കണ്ടത്. ഇതോടെ ലോകകപ്പില്‍ അഞ്ച് ഗോളുകള്‍ നേടുന്ന ആദ്യ ഇക്വഡോര്‍ താരമെന്ന നേട്ടവും എന്നര്‍ വലന്‍സിയ സ്വന്തമാക്കി.ഇന്നലത്തെ വിജയത്തോടെ ഗൂപ്പ് എയില്‍ ഇക്വഡോറിന് മൂന്നു പോയിന്റായി.
ഫിഫ റാങ്കിങ്ങില്‍ 44-ാം സ്ഥാനക്കാരാണ് ഇക്വഡോർ.വെള്ളിയാഴ്ചയാണ് അവരുടെ അടുത്ത മത്സരം. നെതര്‍ലന്‍ഡ്‌സാണ് എതിരാളികൾ.