NEWSSports

ലോകകപ്പ് കാണാൻ മൂന്ന് സെന്റ് സ്ഥലവും വീടും വാങ്ങി കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോള്‍ ആരാധകർ

കൊച്ചി: ലോകകപ്പ് നടക്കുന്നത് ഖത്തറിലാണെങ്കിലും കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ ആവേശം അങ്ങ് ഖത്തറും കടന്ന് സൂറിച്ചിലെ ഫിഫ ആസ്ഥാനത്ത് വരെ ചെന്നതാണ്.
ഇപ്പോഴിതാ ലോകകപ്പ് ഫുട്ബോൾ കാണാൻ വേണ്ടി മാത്രം മൂന്ന് സെന്റ് സ്ഥലവും ഒരു വീടും വാങ്ങിയിരിക്കുകണാണ് കൊച്ചി കങ്ങരപ്പടിയിലെ ഫുട്‌ബോള്‍ ആരാധകർ.
17 പേര്‍ ചേര്‍ന്നാണ് വീടും സ്ഥലവും 23 ലക്ഷം രൂപ കൊടുത്ത് സ്വന്തമാക്കിയത്. വേള്‍ഡ് കപ്പ് കഴിഞ്ഞാലും വീട് പൊിച്ചുകളഞ്ഞാലും ഒരിടം സ്‌പോര്‍ട്‌സിന് വേണ്ടി തന്നെ നിലനിര്‍ത്താനാണ് ഈ കൂട്ടരുടെ തീരുമാനം.
ലോകകപ്പ് കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ സ്ഥിരമായി ഒരിടമില്ലായിരുന്നു കങ്ങരപ്പടിയിലെ ഈ ചെറുപ്പക്കാര്‍ക്ക്. പലപ്പോഴും പൊതുസ്ഥലത്ത് ഷെഡും മറ്റും കെട്ടി, അയല്‍പക്കത്ത് നിന്ന് വൈദ്യുതിയും വാങ്ങിയായിരുന്നു കളി കണ്ടിരുന്നത്. പന്തുകളിയുടെ എല്ലാ ആവേശങ്ങളും ഉള്‍ക്കൊണ്ട് കുട്ടികള്‍ മുതല്‍ എല്ലാ പ്രായത്തിലുമുള്ളവര്‍ ഈ കൂട്ടായ്മയിലുണ്ട്.
അങ്ങനെ ഇത്തവണത്തെ വേള്‍ഡ് കപ്പിന് കര്‍ട്ടനുയര്‍ന്ന് തുടങ്ങിയപ്പോഴും ആവേശത്തിന് ഒട്ടും കുറവില്ലായിരുന്നു. ആ സമയത്തായിരുന്നു പ്രദേശത്ത് ഒരു കൊച്ചുവീടും മൂന്ന് സെന്റ് സ്ഥലവും വില്‍ക്കാനുണ്ടെന്ന് അറിഞ്ഞത്. എന്നാല്‍ കളി കാണുന്നത് അവിടെ വച്ചാകാം എന്നായി തീരുമാനം. അങ്ങനെയാണ് 17 പേര്‍ കൂടി തുല്യമായി ഷെയര്‍ എടുത്ത് വീടും സ്ഥലവും സ്വന്തമാക്കിയത്. 17 പേരുടെയും പേരിലാണ് രജിസ്‌ട്രേഷന്‍ നടന്നത്.ബ്രസീൽ ടീമിന്റെ കടുത്ത ആരാധകരാണ് ഈ പതിനേഴ് പേരും.

Back to top button
error: