NEWSSports

ഖത്തർ ലോകകപ്പിലെ ആദ്യ വിജയം നേടി ഇക്വഡോർ

ദോഹ : ഖത്തർ ലോകകപ്പിലെ ആദ്യ വിജയം നേടി ഇക്വഡോർ.ആഥിതേയരായ ഖത്തറിനെ 2-0 നാണ് ഇക്വഡോർ വീഴ്ത്തിയത്.
ഇക്വഡോറിന് വേണ്ടി ക്യാപ്റ്റൻ എന്നെര്‍ വലെന്‍സിയയാണ് രണ്ടു ഗോളുകളും നേടിയത്.കളി തുടങ്ങി ആദ്യ അഞ്ച് മിനിറ്റിൽ തന്നെ വലെന്‍സിയ ഗോൾ നേടിയെങ്കിലും സഹകളിക്കാരൻ ഓഫ് സൈഡ് ആയതിനാൽ റഫറി ഗോൾ അനുവദിച്ചില്ല.പിന്നീട് 15-ാം മിനിറ്റിലും  30-ാം മിനിറ്റിലും വലെന്‍സിയ തന്നെ ഗോള്‍ നേടി ഖത്തർ ലോകകപ്പിലെ തന്റെ വരവറിയിച്ചു.

Back to top button
error: