NEWSSports

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ഇന്ത്യയിൽ ലൈവായി കാണാൻ

ന്ത്യയില്‍ സംപ്രേക്ഷണാവകാശം നേടിയ വയാകോം നെറ്റ്‌വര്‍ക്ക് 18 (Viacom18) സ്പോര്‍ട്സ്18, സ്പോര്‍ട്സ്18 എച്ച്‌.ഡി. എന്നീ ചാനലുകളില്‍ 2022 ഫിഫ ഖത്തര്‍ 2022 ലോകകപ്പിന്റെ എല്ലാ മത്സരങ്ങളും തത്സമയം സംപ്രേക്ഷണം ചെയ്യും.

കൂടാതെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമാ ആപ്പിലും വെബ്‌സൈറ്റിലും സൗജന്യമായി ലഭ്യമാകും. തത്സമയ സ്ട്രീമിംഗ് കാണാൻ ജിയോ സിം തന്നെ വേണമെന്നില്ല. മറ്റ് ടെലികോം ദാതാക്കളായ എയർടെൽ, വോഡഫോൺ, ബിഎസ്എൻഎൽ തുടങ്ങിയവയിൽ നിന്നുള്ള ഉപയോക്താക്കൾക്കും ജിയോ സിനിമാ ആപ്പ് ഡൗൺലോഡ് ചെയ്യാനും സൗജന്യമായി കാണാനും കഴിയും.

ജിയോ ടിവി

നെറ്റ്വർക്ക് 18 ഗ്രൂപ്പിന്റെ ഉടമസ്ഥർ റിലയൻസ് ഇൻഡസ്ട്രീസ് ആണ് എന്നതിനാൽ തന്നെ ജിയോ ടിവിയിലും ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ ലൈവായി സ്ട്രീം ചെയ്യാൻ സാധിക്കും.മൊബൈലിൽ ലോകകപ്പ് മത്സരങ്ങൾ ലൈവായി ജിയോ ടിവി വഴി സ്ട്രീം ചെയ്യാൻ ആദ്യം രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. രജിസ്റ്റർ ചെയ്യുന്നവർ ശ്രദ്ധിക്കേണ്ട കാര്യം, ജിയോ നമ്പർ ഉപയോഗിച്ച് മാത്രമേ ഈ ആപ്പിലേക്ക് ആക്സസ് നേടാൻ സാധിക്കുകയുള്ളു എന്നതാണ്. മറ്റ് ടെലിക്കോം കമ്പനികളുടെ നമ്പരുകൾ ഉപയോഗിച്ച് ഈ പ്ലാറ്റ്ഫോമിലേക്ക് ആക്സസ് നേടാൻ സാധിക്കില്ല.

സൂപ്പർസ്പോർട്ട് ആപ്പ്

2022 ഫിഫ ലോകകപ്പ് സ്ട്രീം ചെയ്യാവുന് മറ്റൊരു മികച്ച ആപ്പാണ് സൂപ്പർസ്പോർട്ട് ആപ്പ്. ഈ ആപ്പിലൂടെ ലോകകപ്പ് ഗെയിമുകൾ സ്ട്രീം ചെയ്യാൻ ആഗ്രഹിക്കുന്ന ഇന്ത്യയിലെ ആളുകൾ വിപിഎൻ സേവനം ഉപയോഗിക്കേണ്ടി വരും.

റൂട്ട് ആപ്പ്

വൂട്ട് ആപ്പിലും ലോകകപ്പ് മത്സരങ്ങൾ തത്സമയം സംപ്രേക്ഷണം ചെയ്യും.വൂട്ട് ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യയിൽ എവിടെയിരുന്നും ലോകകപ്പ് മത്സരങ്ങൾ ലൈവായി ഫോണിലോ ടാബ്ലറ്റിലോ കാണാം.വൂട്ട് വെബ്സൈറ്റ് വഴിയും സ്ട്രീം ചെയ്യാൻ സാധിക്കും.

Back to top button
error: