മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എ.ടി.കെ മോഹന്‍ ബഗാനെതിരെ ഗംഭീര ജയവുമായി എഫ്.സി ഗോവ. എതിരില്ലാത്ത മൂന്നു ഗോളിനാണ് ബഗാനെ ഗോവ തോൽപ്പിച്ചത്.രണ്ടാം പകുതിയിലായിരുന്നു മൂന്നു ഗോളുകളും.
ഇതോടെ 12 പോയന്റുള്ള ഗോവ കേരള ബ്ലാസ്റ്റേഴ്സിനെ നാലാമതാക്കി മൂന്നാംസ്ഥാനത്തേക്ക് കയറി.ബ്ലാസ്റ്റേഴ്സിനും ഒഡീഷ എഫ്സിക്കും ഇതേ പോയിന്റാണെങ്കിലും ഗോൾ ആവറേജിൽ ഗോവ മുന്നിൽ കയറുകയായിരുന്നു.ഒഡീഷ അഞ്ചാം സ്ഥാനത്താണ്.
ഹൈദരബാദും മുംബൈയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ. എ.ടി.കെ ബഗാന്‍ ആറാമതും.