NEWSSports

ഖത്തർ ലോകകപ്പ് വെറുതെ ആയില്ല; ലോകത്തിന് അറബി രാജ്യങ്ങൾ നൽകുന്ന പാഠം

ദോഹ : ആദ്യമായി അറേബ്യൻ മണ്ണിൽ സംഘടിപ്പിച്ച ലോകകപ്പ് വെറുതെയായില്ല.ഫുട്ബോളിലെ സാക്ഷാൽ മിശിഹയെ തന്നെയാണ് ഒരു അറേബ്യൻ ടീം പിടിച്ചു കെട്ടിയത്.
 സകല പ്രവചനങ്ങളെയും മറകടന്ന് കളിയില്‍ സര്‍വ്വംസജ്ജമായി നിലകൊണ്ട ഒരു സൗദി ടീമിനെയാണ് ഇന്ന് ഖത്തറിൽ കാണാനായത്.

ഖത്തര്‍ ലോകകപ്പില്‍ അട്ടിമറിയുടെ ആദ്യ നൊമ്ബരമറിഞ്ഞിരിക്കുകയാണ് മെസിയുടെ അര്‍ജന്റീന. ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ഇരട്ട ഗോളുമായി സൗദി അറേബ്യയാണ് ലാറ്റിനമേരിക്കന്‍ ചാമ്ബ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്. അര്‍ജന്റീനക്കായി ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.

അര്‍ജന്റീനയ്‌ക്കെതിരേ സൗദി നേടുന്ന ആദ്യ ജയമാണിത്. ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നാലാമത്തെ മാത്രം ജയമാണിത്. 1994ല്‍ ബെല്‍ജിയത്തെയും മൊറോക്കോയെയും 2018ല്‍ ഈജിപ്തിനെയുമാണ് സൗദി ഇതിന് മുന്‍പ് ലോകകപ്പില്‍ തോല്‍പിച്ചത്.

Back to top button
error: