NEWSSports

വമ്പൻ അട്ടിമറി; ലയണൽ മെസ്സിയുടെ അർജന്റീനയെ തകർത്ത് സൗദി അറേബ്യ

ദോഹ : ഖത്തർ ലോകകപ്പിലെ ആദ്യ അട്ടിമറിക്ക് ലോകം ഇന്ന് സാക്ഷ്യം വഹിച്ചു.വെറും അട്ടിമറിയായിരുന്നില്ല.ഫുട്ബോൾ മിശിഹ ലയണൽ മെസ്സിയുടെ സാക്ഷാൽ അർജന്റീനയെയാണ് സൗദി അറേബ്യ 2-1 ന് തകർത്തു വിട്ടത്.

ലുസൈല്‍ സ്റ്റേഡിയത്തിലെ ആവേശപ്പോരില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ഇരട്ട ഗോളുമായി സൗദി അറേബ്യ ലാറ്റിനമേരിക്കന്‍ ചാമ്ബ്യന്‍മാര്‍ക്ക് ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നാണംകെട്ട തോല്‍വി സമ്മാനിച്ചത്.

 അര്‍ജന്‍റീനക്കായി പെനാൽറ്റിയിലൂടെ ലിയോണല്‍ മെസിയും സൗദിക്കായി സലേ അല്‍ഷെഹ്‌രിയും സലീം അല്‍ദാവസാരിയും വലകുലുക്കി.

അതേസമയം ഈ മത്സരത്തിന്‍റെ ഫലം നേരത്തെ പ്രവചിച്ച്‌ സോഷ്യല്‍ മീഡിയയില്‍ താരമാകുകയാണ് മലയാളി യുവാവ്. വേള്‍ഡ് മലയാളി സര്‍ക്കിള്‍ എന്ന ഗ്രൂപ്പിലാണ് മധു മണക്കാട്ടില്‍ എന്ന ഫേസ്ബുക്ക് ഉപയോക്താവ് പ്രവചനം നടത്തിയത്. പ്രവചനം ഇങ്ങനെയായിരുന്നു. ഈ world cup ലെ ആദ്യത്തെ അട്ടിമറി ഇന്ന് സംഭവിക്കും Z Mark my words സൗദി അറേബ്യ VS അര്‍ജന്റീന

My prediction :- 2 – 1 സൗദി അറേബ്യ ജയിക്കും മെസ്സി നനഞ്ഞ പടക്കമാകും. എന്നാണ്.

ഈ പ്രവചനത്തിന് ഏറെ പരിഹാസമാണ് ആദ്യം ഉണ്ടായത്. എന്നാല്‍ മത്സര ശേഷം അത്ഭുതം, മാരകം എന്നതൊക്കെയുള്ള നൂറുകണക്കിന് കമന്‍റുകളാണ് ഇപ്പോൾ ഈ പോസ്റ്റിന് താഴെ വരുന്നത്.

Back to top button
error: