NEWSSports

ലോകകപ്പ്: സെനഗലിനെതിരെ നെതർലൻഡ്സിന് വിജയം

ദോഹ : ഫിഫ ലോകകപ്പിലെ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ സെനഗലിനെതിരെ നെതർലൻഡ്സിന് 2-0 ന്റെ വിജയം.

സമനിലയിലേക്ക് എന്ന് തോന്നിപ്പിച്ച മത്സരം, 84-ാം മിനിറ്റില്‍ കോഡി ഗാപ്‌കോ, മത്സരത്തിന്റെ അവസാന നിമിഷം ഡേവി ക്ലാസന്‍ എന്നിവര്‍ നേടിയ ഗോളുകളിലൂടെ നെതര്‍ലന്‍ഡ്‌സ് സ്വന്തമാക്കുകയായിരുന്നു.

Signature-ad

സാദിയോ മാനെയുടെ അഭാവത്തിലും ശക്തമായ പോരാട്ടം കാഴ്ചവച്ചാണ് സെനഗല്‍ ഒടുവില്‍ കീഴടങ്ങിയത്. ഇരുടീമുകളും നിരവധി അവസരങ്ങള്‍ പാഴാക്കി.അല്‍ തുമാമ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.

Back to top button
error: