KeralaNEWSSports

അർജന്റീന തോറ്റു; മലപ്പുറം ടൗണില്‍ കൂട്ടത്തല്ല്

മലപ്പുറം: ലോകകപ്പ് ഗ്രൂപ്പ് സിയിലെ ആദ്യപോരില്‍ അര്‍ജന്‍റീനയെ അട്ടിമറിച്ച്‌ സൗദി അറേബ്യ വിജയിച്ചതിനു പിന്നാലെ മലപ്പുറം ടൗണില്‍ ആരാധകര്‍ തമ്മില്‍ കൂട്ടത്തല്ല്.

അര്‍ജന്റീനയുടെ അപ്രതീക്ഷിത പരാജയം സൗദിയുടെ ആരാധകര്‍ ആഘോഷമാക്കിയതാണ് സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. കളികാണാന്‍ അര്‍ജന്റീനന്‍ ആരാധകരൊരുക്കിയ സ്‌ക്രീനിനു മുന്നിലെത്തിയ സൗദി ആരാധകര്‍ മെസ്സി പടയുടെ പരാജയം ആഘോഷമാക്കുകയായിരുന്നു.

 

ഇതോടെ അര്‍ജന്റീനന്‍ ആരാധകർ പ്രകോപിതനായതോടെ മറ്റു ടീമുകളുടെ ആരാധകരും സംഘടിക്കുകയാണുണ്ടായത്.തുടർന്നായിരുന്നു കൂട്ടത്തല്ല്.ഒടുവിൽ ‘ഗാലറിയിൽ” ഇരുന്ന നാട്ടുകാർ രംഗത്തിറങ്ങിയതോടെയാണ് പ്രശ്നം ഒരുവിധം അവസാനിച്ചത്.

 

Back to top button
error: