ദോഹ : ഖത്തർ ലോകകപ്പില്‍ ഇന്ന് നാല് മത്സരങ്ങള്‍.ആരാധകർ ഏറെ കാത്തിരിക്കുന്ന മെസ്സിയുടെ അർജന്റീന ഉൾപ്പടെ ഇന്ന് കളത്തിലിറങ്ങും.സൗദി അറേബ്യ ആണ് എതിരാളികൾ
ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് 3.30നാണ് മത്സരം. അര്‍ജന്റീനയെ കൂടാതെ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സും ഇന്ന് കളത്തിലിറങ്ങും.ഓസ്ട്രേലിയ ആണ് എതിരാളികൾ.
ഗ്രൂപ്പ് സിയിലെ അര്‍ജന്റീന-സൗദി പോരിന് പിന്നാലെ ഗ്രൂപ്പ് ഡിയിലെ ഡെന്‍മാര്‍ക്ക്-ടുണീഷ്യ മത്സരവും ഇന്ന് നടക്കും. വൈകുന്നേരം 6.30നാണ് ഗ്രൂപ്പ് ഡിയിലെ പോര്. ഗ്രൂപ്പ് സിയില്‍ നിന്ന് മെക്‌സിക്കോയും പോളണ്ടും ഇന്ന് നേര്‍ക്കുനേര്‍ വരുന്നു.9:30-നാണ് മത്സരം.
ബുധനാഴ്ച പുലര്‍ച്ചെ 12.30നാണ് ഫ്രാൻസ് ഓസ്‌ട്രേലിയ മത്സരം.