FictionKeralaNEWSSports

അർജന്റീനയും ബ്രസീലും പിന്നെ ശക്തികുളങ്ങരയും

കൊല്ലം
 : അർജന്റീനയും ബ്രസീലുമായി കൊല്ലത്തെ ശക്തികുളങ്ങരയ്ക്ക് എന്തെങ്കിലും ബന്ധമുണ്ടോ?
ഇല്ലെന്ന് പറയാൻ വരട്ടെ.ഇവിടുത്തെ ആശുപത്രികളിൽ ഒന്നു കയറിയിറങ്ങിയാൽ ആ ബന്ധം നിങ്ങൾക്ക് കാണാൻ സാധിക്കും
ചിലർക്ക് തലയ്ക്കാണ് പരിക്ക്.ചിലർക്ക് മൂക്കിലും മറ്റുചിലർക്ക് കൈയ്യിലും.ചിലരുടെ വാരിയെല്ലുകൾക്കും പൊട്ടലുണ്ടെന്നാണ് കേട്ടത്.’ഹിഗ്വിറ്റ’യിലെ ഗീവർഗീസ് അച്ചനെ പോലെ കാലുവാരിയാണ് അടിച്ചത്.
ഇവർക്കാർക്കും അർജന്റീനയ്ക്കെതിരെയോ ബ്രസീലിനെതിരെയോ ഫുട്ബോൾ കളിച്ചപ്പോഴുണ്ടായ പരിക്കല്ല.ഇവരാരും സന്തോഷ് ട്രോഫിയിൽ പോലും പന്ത് തട്ടിയിട്ടുമില്ല.പക്ഷെ ലോകം ഒരു ഫുട്ബോളായി ഖത്തറിലേക്ക് ചുരുങ്ങിയപ്പോൾ അതിന്റെയൊരു ചലനം കാറ്റിൽ കടൽ കടന്ന് ശക്തികുളങ്ങരയിലും എത്തിയതാണ്.കേരളത്തിലെ കാലാവസ്ഥാ നിരീക്ഷകർ അമ്പേ പരാജയം!
അങ്ങ് സൂറിച്ചിലെ ഫുട്ബോൾ ആസ്ഥാനത്ത് വരെ ചെന്നതാണ് കേരളത്തിലെ ഫുട്ബോൾ പ്രേമികളുടെ ആവേശം.അത് പക്ഷെ ഇങ്ങനെയായിരുന്നില്ല എന്ന് മാത്രം!
ഖത്തറിൽ ലോകകപ്പ് മത്സരങ്ങൾ തുടങ്ങുന്നതിനു മുന്നോടിയായി ശക്തികുളങ്ങരയിലെ ബ്രസീൽ- അർജന്റീന ആരാധകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു.

ഞായറാഴ്ച വൈകിട്ട് ശക്തികുളങ്ങര പള്ളിക്കുസമീപമായിരുന്നു സംഘർഷം. രണ്ടുവാഹനങ്ങളിലായി ആഹ്ലാദാരവങ്ങളോടെ എത്തിയ ഇരുടീമുകളുടെയും ആരാധകർ ഏറ്റുമുട്ടുകയായിരുന്നു.

സംഭവത്തിൽ മെസ്സിയും നെയ്മറും’അഗാധമായ’ ദുഃഖം രേഖപ്പെടുത്തിയതായാണ് വിവരം.ലോകകപ്പ് കഴിഞ്ഞാൽ ലോക്കപ്പിൽ കഴിയുന്ന തങ്ങളുടെ ആരാധകരെ ജാമ്യത്തിൽ ഇറക്കാൻ ഇരുവരും ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ എത്തുമത്രെ !!!

Back to top button
error: