NEWSSports

ഏഷ്യാകപ്പ് ക്രിക്കറ്റ് :ഇന്ത്യക്കെതിരെ പാകിസ്താന് 267 റണ്‍സ് വിജയലക്ഷ്യം

കൊളംബൊ: ഏഷ്യാ കപ്പിലെ എല്‍ ക്ലാസിക്കോ മത്സരത്തില്‍ ഇന്ത്യക്കെതിരെ പാകിസ്താന് 267 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 266 റണ്‍സെടുത്തു.

മുന്‍നിര തകര്‍ന്നടിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയ ഇഷാന്‍ കിഷനും ഹര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയ്ക്ക് പൊരുതാനുള്ള ടോട്ടല്‍ സമ്മാനിച്ചത്. പാക്പ്പടയ്ക്ക് വേണ്ടി സ്റ്റാര്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദി നാലും ഹാരിസ് റൗഫും നസീം ഷായും മൂന്നും വിക്കറ്റ് സ്വന്തമാക്കി.

രണ്ടു തവണ മഴ തടസ്സപ്പെടുത്തിയ കളിയിൽ  നാല് വിക്കറ്റുകള്‍ക്ക് വെറും 66 റണ്‍സെന്ന നിലയിലേക്ക് ചുരുങ്ങിയതിനു ശേഷമായിരുന്നു ഇന്ത്യയുടെ ഉയർത്തെഴുന്നേൽപ്പ്.ഹാര്‍ദ്ദിക് പാണ്ഡ്യ- ഇഷാന്‍ കിഷന്‍ സഖ്യമാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയത്. ടോപ് ഓര്‍ഡര്‍ ബാറ്റ്‌സ്മാനായ ഇഷാന്‍ കെ എല്‍ രാഹുലിന്റെ അഭാവത്തിലാണ് അഞ്ചാം നമ്ബറില്‍ ബാറ്റ് ചെയ്യാനെത്തിയത്. എന്നാല്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദമൊന്നുമില്ലാതെ ഇഷാന്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. 54 പന്തില്‍ ആറ് ഫോറും ഒരു സിക്‌സും ഉള്‍പ്പടെയാണ് ഇഷാന്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 81 പന്തില്‍ 82 റണ്‍സെടുത്ത് നില്‍ക്കുന്ന ഇഷാനെ പുറത്താക്കിയത് ഹാരിസ് റൗഫാണ്.

Signature-ad

38-ാം ഓവറില്‍ 200 കടത്തിയാണ് ഇഷാന്‍ പുറത്തായത്. അതിനിടെ 62 പന്തില്‍ പാണ്ഡ്യയും അര്‍ധ സെഞ്ച്വറിയിലെത്തിയിരുന്നു. ഇഷാന്‍ പുറത്തായതോടെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജയും പാണ്ഡ്യയും ചേര്‍ന്ന് അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച്‌ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുമെന്ന് കരുതിയെങ്കിലും നിരാശപ്പെടുത്തി.90 പന്തില്‍ 87 റണ്‍സ് നേടിയ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

പിന്നീട് തുടരെത്തുടരെ വിക്കറ്റുകള്‍ വീഴുകയായിരുന്നു. ശര്‍ദ്ദുല്‍ താക്കൂര്‍ (3), കുല്‍ദീപ് യാദവ് (4), ജസ്പ്രീത് ബുംറ (16) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ അവസാനമായി പുറത്തായത്.

Back to top button
error: