കൊൽക്കത്ത: ഏഷ്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോള്‍ ടൂര്‍ണമെന്റായ ഡ്യൂറൻഡ് കപ്പില്‍ റിക്കാര്‍ഡ് കിരീടനേട്ടവുമായി മോഹൻ ബഗാൻ.ചിരവൈരികളായ ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി 17-ാം ഡ്യൂറൻഡ് കപ്പ് എന്ന പുതുചരിത്രമാണ് ബഗാൻ കുറിച്ചത്.
ആവേശം അലതല്ലിയ കൊല്‍ക്കത്ത ഡര്‍ബിയില്‍, 71-ാം മിനിറ്റില്‍ ദിമിത്രിയോസ് പെട്രാടോസ് ആണ് ബഗാനായി വല കുലുക്കിയത്. 62-ാം മിനിറ്റില്‍ അനിരുദ്ധ് ഥാപ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയതോടെ പത്ത് പേരുമായി ആണ് ബഗാൻ മത്സരം പൂര്‍ത്തിയാക്കിയത്.
ബഗാൻ ഗോളി വിശാല്‍ കെയ്ത്ത് ടൂര്‍ണമെന്റ് ഗോള്‍ഡൻ ഗ്ലൗ സ്വന്തമാക്കിയപ്പോള്‍ ഇബി താരം നന്ദകുമാര്‍ ശേഖര്‍ ഗോള്‍ഡൻ ബോളിന് അര്‍ഹനായി. മുഹമ്മദൻ സ്പോര്‍ട്ടിംഗിന്റെ ഡേവിഡ് ലാല്ഹാൻസാംഗയക്കാണ് ഗോള്‍ഡൻ ബൂട്ട് പുരസ്കാരം.