NEWSSports

ഏഷ്യാകപ്പ് 2023; ഇന്ത്യ-പാക് പോരാട്ടം ഇന്ന്

ശ്രീലങ്ക: കഴിഞ്ഞ ഒക്‌ടോബര്‍ 23ന് മെല്‍ബണില്‍ നടന്ന ടി20 ലോകകപ്പ് പോരാട്ടത്തിന് ശേഷം ഇന്ത്യയും പാകിസ്ഥാനും വീണ്ടും പരസ്‌പരം ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്.

ഏഷ്യാ കപ്പ് 2023ലെ ഗ്രൂപ്പ് എ മത്സരത്തില്‍ സെപ്റ്റംബര്‍ 2, ശനിയാഴ്‌ച ശ്രീലങ്കയിലെ പല്ലേക്കലെയിലാണ് ബദ്ധവൈരികള്‍ തമ്മില്‍ ഏറ്റുമുട്ടുക.

ഒക്‌ടോബര്‍ 14ന് ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് മത്സരത്തിന്റെ മുന്നോടിയായുള്ള തയ്യാറെടുപ്പ് എന്ന നിലയിലാണ് ഏഷ്യാ കപ്പിനെ  നോക്കികാണുന്നത്.

Signature-ad

അതേസമയം ടിക്കറ്റ് വില്‍പ്പന ആരംഭിച്ച്‌ മണിക്കൂറുകള്‍ക്കകം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്ന ഇന്ത്യ പാകിസ്താൻ പോരാട്ടം കാണാൻ ദശലക്ഷക്കണക്കിന് കാഴ്ചക്കാര്‍ കാത്തിരിക്കുമ്ബോള്‍ മഴ വില്ലനാകുമെന്നാണ് റിപ്പോര്‍ട്ട്.

ബുധനാഴ്ച ഇന്ത്യൻ ടീം കാൻഡിയില്‍ എത്തിയെങ്കിലും വ്യാഴാഴ്ച പരിശീലനത്തിനായി ഇറങ്ങിയിരുന്നില്ല. അടുത്ത മൂന്ന് ദിവസത്തേക്ക് മഴയ്‌ക്ക് സാധ്യതയുളളതിനാല്‍ ഇന്ത്യ-പാകിസ്താൻ മത്സരം സംബന്ധിച്ച്‌ വളരെയധികം അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് കനത്ത തിരിച്ചടിയാണ്. സെപ്റ്റംബര്‍ 4 ന് നേപ്പാളിനെതിരെ നടക്കുന്ന മത്സരം ജയിക്കണം.ജയിക്കാനായില്ലെങ്കില്‍ അടുത്ത റൗണ്ടിലേയ്‌ക്ക് മുന്നേറുന്നത് പ്രയാസകരമാകും.

Back to top button
error: