Sports
-
മെസിയുടെ അര്‍ജന്‍റീന കപ്പുയര്‍ത്തിയ ഖത്തർ ലോകകപ്പിന്‍റെ കഥ പറയുന്ന ഡോക്യുമെന്‍ററി പുറത്തിറക്കി ഫിഫ
ദോഹ: ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മഹാനായ താരങ്ങളിലൊരാളായ ലിയോണൽ മെസിയുടെ അർജൻറീന കപ്പുയർത്തിയ ഖത്തർ ലോകകപ്പിൻറെ കഥ പറയുന്ന ഡോക്യുമെൻററി പുറത്തിറക്കി ഫിഫ. ‘Written in the Stars’ എന്ന പേരിലാണ് ഫിഫ ഡോക്യുമെൻററി തയ്യറാക്കിയത്. ലോകകപ്പിൻറെ ഒരുക്കവും വാശിയേറിയ പോരാട്ടങ്ങളും ടെലിവിഷൻ സ്‌ക്രീനിലൂടെ ആരാധകർ കാണാത്ത ദൃശ്യങ്ങളുമെല്ലാം കോർത്തിണക്കിയാണ് ഒരു മണിക്കൂർ 34 മിനുട്ട് ദൈർഘ്യമുള്ള ഡോക്യുമെൻററി നിർമ്മിച്ചിരിക്കുന്നത്. ലോകകപ്പിനായുള്ള ഖത്തറിൻറെ ഒരുക്കം മുതൽ അർജൻറീനയുടെ നീലവര കുപ്പായത്തിൽ ലിയോണൽ മെസിയും സംഘവും കിരീടം ഉയർത്തുന്നത് വരെയുള്ള സുപ്രധാന നിമിഷങ്ങൾ ഉൾക്കൊള്ളിച്ചാണ് ഫിഫ Written in the Stars നിർമിച്ചിരിക്കുന്നത്. ലോകകപ്പിലെ ജപ്പാൻ, മൊറോക്കോ തുടങ്ങിയ ടീമുകളുടെ കുതിപ്പും ജർമനി, സ്പെയ്ൻ തുടങ്ങിയവരുടെ കിതപ്പുമെല്ലാം വിശദമായി ഡോക്യുമെൻററിയിലുണ്ട്. ലോകകപ്പിനിടെ ടെലിവിഷനിൽ പ്രേക്ഷകർ കാണാത്ത ആംഗിളിൽ നിന്നുള്ള ദൃശ്യങ്ങളും പിന്നണിയിലെ കാഴ്ചകളും മൈക്കൽ ഷീനിൻറെ വിവരണത്തോടെ പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. ഇംഗ്ലീഷിന് പുറമെ അറബി, ജർമൻ, സ്‌പാനിഷ്, ഫ്രഞ്ച്, ഇന്തൊനേഷ്യൻ, ഇറ്റാലിയൻ, ജാപ്പനീസ്,…
Read More » -
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിൽ ഈഗോ പോരാട്ടങ്ങൾ ഉണ്ടായിരുന്നു, അതൊക്കെ സ്വാഭാവികമാണ്; തുറന്നുപറഞ്ഞ് ഓപ്പണര്‍ ശിഖര്‍ ധവാന്‍
മുംബൈ: ഇന്ത്യന്‍ ടീമിലെ രോഹിത് ശര്‍മ-വിരാട് കോലി ഈഗോ പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശി ഓപ്പണര്‍ ശിഖര്‍ ധവാന്‍. ആജ് തക്കിന് നല്‍കിയ അഭിമുഖത്തിലാണ് വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും പേര് പറയാതെ ഇന്ത്യന്‍ ടീമില്‍ ഈഗോ പോരാട്ടങ്ങളുണ്ടായിരുന്നുവെന്ന് ധനവാന്‍ തുറന്നു സമ്മതിച്ചത്. ദാര്‍ശനികമായാണ് ഇന്ത്യന്‍ ടീമിലെ ഈഗോ പോരാട്ടങ്ങളെക്കുറിച്ച് ധവാന്‍ പറഞ്ഞത്. ഞങ്ങളെല്ലാം മനുഷ്യന്‍മാരാണ്. വര്‍ഷം 220 ദിവസം ഞങ്ങള്‍ നാല്‍പതോളം പേര്‍ ഒരുമിച്ച് താമസിക്കുകയും കളിക്കുകയും ചെയ്യുന്നവരാണ്. ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫുമെല്ലാം ഇതില്‍പ്പെടും. സ്വാഭാവികമായും ആളുകള്‍ തമ്മില്‍ പരസ്പരം ഇഷ്ടമല്ലില്ലാത്ത പല കാര്യങ്ങളുമുണ്ടാകാം. അത് ഈഗോ പോരാട്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്തേക്കാം. അതൊക്കെ സ്വാഭാവികമാണെന്നും ധവാന്‍ പറഞ്ഞു. 2019ലെ ഏകദിന ലോകകപ്പ് സമയത്ത് ഇന്ത്യന്‍ ടീമില്‍ രണ്ട് ഗ്രൂപ്പുകളുണ്ടെന്ന് വാര്‍ത്തകളുണ്ടായിരുന്നു. വിരാട് കോലിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പും രോഹിത് ശര്‍മയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പും. ഇരുവകും തമ്മില്‍ ശീതസമരത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് കോച്ച് ആയിരുന്ന രവി ശാസ്ത്രി ഇരുവരെയും തന്‍റെ മുറിയിലേക്ക്…
Read More » -
ഐ.എസ്.എൽ. ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാന് ഉജ്ജ്വല സ്വീകരണം; കൊല്‍ക്കത്ത വിമാനത്താവളത്തില്‍ തടിച്ചുകൂടി ആരാധകര്‍! – വീഡിയോ
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ചാംപ്യന്‍മാരായ എടികെ മോഹന്‍ ബഗാന് കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഉജ്ജ്വല സ്വീകരണം. ആയിരക്കണക്കിന് ആരാധകരാണ് ചാംപ്യന്‍ ടീമിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയത്. ഫൈനലില്‍ ബെംഗളൂരു എഫ്‌സിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് എടികെ ബഗാന്‍ ചാംപ്യന്‍മാരായത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമും രണ്ട് ഗോള്‍വീതം നേടിയതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാല് ഗോളിനായിരുന്നു എടികെ മോഹന്‍ ബഗാന്റെ ജയം. ഐഎസ്എല്ലില്‍ എടികെ ബഗാന്‍ നേടുന്ന നാലാമത്തെ കിരീടമാണിത്. വീഡിയോ കാണാം… POV: You have the best fans in the country!#ATKMohunBagan #JoyMohunBagan #আমরাসবুজমেরুন pic.twitter.com/nrawi7vgzW — ATK Mohun Bagan FC (@atkmohunbaganfc) March 19, 2023 നേരത്തെ, ബഗാനെ അഭിനന്ദിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് രംഗത്തെത്തിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബ്ലാസ്റ്റേഴ്‌സ് അഭിനന്ദനം അറിയിച്ചത്. പ്ലേ ഓഫില്‍ ബ്ലാസ്റ്റേഴ്‌സിനെ വിവാദഗോളില്‍ തോല്‍പിച്ചാണ് ബെംഗളുരു എഫ് സി സെമിയില്‍ കടന്നത്. ഈ പശ്ചാത്തലത്തിലാണ് ബിഎഫ്‌സിയെ തോല്‍പിച്ച…
Read More » -
വനിതാ ഐപിഎല്‍: തോൽവി അറിയാതെ വന്ന മുംബൈ ഇന്ത്യന്‍സിനെ മുട്ടുകുത്തിച്ച് യുപി വാരിയേഴ്‌സ്
മുംബൈ: വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിസ് ആദ്യ തോൽവി. യുപി വാരിയേഴ്‌സിനെതിരായ മത്സരത്തിൽ അഞ്ച് വിക്കറ്റിന്റെ തോൽവിയാണ് മുംബൈക്കുണ്ടായത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറിൽ 127ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ സോഫി എക്ലെസ്‌റ്റോണാണ് മുംബൈയെ തകർത്തത്. ദീപ്തി ശർമ, രാജേശ്വരി ഗെയ്കവാദ് എന്നിവർ രണ്ട് വിക്കറ്റ് വീതമെടുത്തു. 35 റൺസ് റൺസെടുത്ത ഹെയ്‌ലി മാത്യൂസാണ് ടോപ് സ്‌കോറർ. ഹർമൻപ്രീത് കൗർ (25), ഇസി വോംഗ് (32) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. മറുപടി ബാറ്റിംഗിൽ യുപി 19.3 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 128 റൺസ് വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് യുപിക്ക് ലഭിച്ചത്. സ്‌കോർബോർഡിൽ 21 റൺസുള്ളപ്പോൾ ഓപ്പണർമാരായ ദേവിക് വൈദ്യ (1), അലീസ ഹീലി (8) എന്നിവർ മടങ്ങി. കിരൺ നാവ്‌ഗൈറും (12) നിരാശപ്പെടുത്തിയതോടെ യുപി മൂന്നിന് 27 എന്ന നിലയിലായി. എന്നാൽ തഹ്ലിയ മഗ്രാത് (38)- ഗ്രേസ് ഹാരിസ് (39)…
Read More » -
പരിഹസിച്ചവർ പുകഴ്ത്തുന്നു… കെ.എല്‍. രാഹുലിനോട് ക്ഷമ ചോദിച്ച് സോഷ്യല്‍ മീഡിയ; മിന്നും പ്രകടനത്തിൽ തിളങ്ങി താരം
മുംബൈ: ഓസ്ട്രലിയക്കെതിരെ ആദ്യ ഏകദിനത്തിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് കെ എൽ രാഹുൽ 91 പന്തിൽ പുറത്താവാതെ നേടിയ 75 റൺസായിരുന്നു. മുൻനിരതാരങ്ങൾ കളി മറന്നപ്പോഴാണ് രാഹുൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രവീന്ദ്ര ജഡേജ (69 പന്തിൽ 45) നൽകിയ പിന്തുണ വിജയത്തിൽ നിർണായമായി. ടെസ്റ്റ് പരമ്പരയിൽ മോശം പ്രകടനത്തിന്റെ പേരിൽ പഴി കേൾക്കുന്ന താരമാണ് രാഹുൽ. അതിനിടെയാണ് രാഹുലിന്റെ മിന്നുന്ന പ്രകടനം. https://twitter.com/WasimJaffer14/status/1636747557115424773?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636747557115424773%7Ctwgr%5E6f37add362633c4095f5e428295c968cfe0355e9%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FWasimJaffer14%2Fstatus%2F1636747557115424773%3Fref_src%3Dtwsrc5Etfw നേരത്തെ വിക്കറ്റിന് പിന്നിലം തകർപ്പൻ പ്രകടനമായിരുന്നു രാഹുലിന്റേത്. താരം രണ്ട് ക്യാച്ചെടുത്തിരുന്നു. അതിൽ ഓസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനെ പുറത്താക്കാനെടുത്ത ക്യാച്ച് ശ്രദ്ധിക്കപ്പെട്ടു. മത്സരത്തിലെ വഴിത്തിരിവായിരുന്നു ക്യാച്ച്. ഓസീസ് ഒന്നിന് 77 എന്ന ശക്തമായ നിലയിൽ നിൽക്കുമ്പോഴാണ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തിനെ വലത്തോട്ട് ഡൈവ് ചെയ്ത് രാഹുൽ കയ്യിലൊതുക്കുന്നത്. https://twitter.com/VaddetiJ/status/1636751647769767936?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636751647769767936%7Ctwgr%5Edbdb2e18e0708a51b5b4788f53c3931eb42c2c02%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVaddetiJ%2Fstatus%2F1636751647769767936%3Fref_src%3Dtwsrc5Etfw https://twitter.com/Aayushy67933758/status/1636751645269962753?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1636751645269962753%7Ctwgr%5E19bdf1c4400c26059fc5b880517ac99e67be4e77%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FAayushy67933758%2Fstatus%2F1636751645269962753%3Fref_src%3Dtwsrc5Etfw രാഹുൽ ബാറ്റിംഗിനെത്തുമ്പോൾ നാലിന് 39 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസിൽ ഒത്തുചേർന്ന ഹാർദിക് പാണ്ഡ്യ (25)- രാഹുൽ സഖ്യമാണ് തകർച്ച ഒഴിവാക്കിയത്.…
Read More » -
ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനം: ഇന്ത്യൻ മുന്‍നിരയ്ക്ക് കാലിടറിയോപ്പോൾ താരമായി രാഹുല്‍! ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം
മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് ജയം. മുന്‍നിരതാരങ്ങള്‍ കളി മറന്നപ്പോൾ കെ എല്‍ രാഹുല്‍ (91 പന്തില്‍ പുറത്താവാതെ 75) നേടിയ അര്‍ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 189 റണ്‍സ് വിജയലക്ഷ്യം 39.5 ഓവറില്‍ ഇന്ത്യ മറികടന്നു. രവീന്ദ്ര ജഡേജ (45) പുറത്താവാതെ നിന്നു. നേരത്തെ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഓസീസ് 188ന് പുറത്തായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിരയില്‍ മിച്ചല്‍ മാര്‍ഷ് (81) മാത്രമാണ് തിളങ്ങിയത്. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് മുന്നിലെത്തി. രണ്ടാം ഏകദിനം ഞായറാഴ്ച്ച വിശാഖപട്ടണത്ത് നടക്കും. ഇഷാന്‍ കിഷനാണ് (3) ഇന്ത്യന്‍ നിരയില്‍ ആദ്യം പുറത്തായത്. രോഹിത് ശര്‍മയ്ക്ക് പകരം ടീമിലെത്തിയ ഇഷാന്‍ കിഷന് അവസരം മുതലാക്കാനായില്ല. എട്ട് പന്ത് മാത്രമായിരുന്നു ഇഷാന്റെ ആയുസ്. സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. അഞ്ചാം ഓവറില്‍ കോലിയും സൂര്യയും…
Read More » -
വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി; ആവേശപ്പോരില്‍ ഡല്‍ഹിക്ക് ജയം
മുംബൈ: വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഡല്‍ഹി ക്യാപിറ്റല്‍സാണ് ആര്‍സിബിയെ ആറ് വിക്കറ്റിന് തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സടിച്ചപ്പോള്‍ രണ്ട് പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹി ലക്ഷ്യത്തിലെത്തി. 15 പന്തില്‍ 29 റണ്‍സടിച്ച ജെസ് ജൊനസന്‍റെയും 32 പന്തില്‍ 32 റണ്‍സടിച്ച മരിസാനെ കാപ്പിന്‍റെയും പോരാട്ടമാണ് ഡല്‍ഹിയെ വിജയവര കടത്തിയത്. സ്കോര്‍ ആര്‍സിബി 20 ഓവറില്‍ 150-4, ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 154-4. അവസാന രണ്ടോവറില്‍ 16 റണ്‍സും രേണുകാ സിംഗ് എറിഞ്ഞ അവസാന ഓവറില്‍ ഒമ്പത് റണ്‍സുമായിരുന്നു ഡല്‍ഹിക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തില്‍ സിംഗിള്‍ എടുത്ത ഡല്‍ഹിക്കായി മൂന്നാം പന്തില്‍ ജൊനാസന്‍ നേടിയ സിക്സാണ് അവരുടെ ജയം അനായാസമാക്കിയത്. രണ്ടാം പന്തില്‍ തന്നെ ഷഫാലി വര്‍മയെ(0) നഷ്ടമായ ഡല്‍ഹിക്ക് വൈകാതെ മെഗ് ലാനിങിനെയും(15) നഷ്ടമായെങ്കിലും ആലിസ് കാപ്സെ(24 പന്തില്‍…
Read More » -
കൊല്‍ക്കത്തയ്ക്ക് കനത്ത നഷ്ടം! അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ നായകൻ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്
അഹമ്മദാബാദ്: അഹമ്മദാബാദ് ടെസ്റ്റിനിടെ പരിക്കേറ്റ ശ്രേയസ് അയ്യര്‍ക്ക് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ, ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയും നഷ്ടമാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. പുറം വേദനയെ തുടര്‍ന്ന് അഹമ്മദാബാദ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ ശ്രേയസ് ബാറ്റ് ചെയ്തിരുന്നില്ല. താരത്തിന് ആഴ്ചകളോളം വിശ്രമം വേണ്ടിവരുമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നായകനാണ് ശ്രേയസ്. ഏപ്രില്‍ ഒന്നിന് മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിന് എതിരെയാണ് കൊല്‍ക്കത്തയുടെ ആദ്യ മത്സരം. പരിക്കിനെ തുടര്‍ന്ന് നേരത്തെ താരത്തിന് ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്ടമായിരുന്നു. മാത്രമല്ല, ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനും ശ്രേയസ് ഉണ്ടായിരുന്നില്ല. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ 15 ദിവസത്തെ പരിചരണത്തിന് ശേഷമാണ് താരം ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നത്. അഹമ്മദാബാദ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിന് ശേഷം പുറംവേദനയുള്ള കാര്യം ശ്രേയസ് ടീം മാനേജ്‌മെന്റിനെ അറിയിച്ചു. വീണ്ടും പരിക്കേറ്റതോടെ ക്രിക്കറ്റ് അക്കാഡമിയിലെ ചികില്‍സാ മികവ് എത്രത്തോളമെന്നത് ചോദ്യം ചെയ്യപ്പെടുകയാണ്. പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കപ്പെടും മുമ്പ് അയ്യരെ കളിപ്പിക്കുകയായിരുന്നോ…
Read More » -
‘മോദി’ സ്റ്റേഡിയത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായക ടെസ്റ്റ്; ആശംസ നേര്‍ന്ന് പ്രധാനമന്ത്രി സ്റ്റേഡിയത്തില്‍
അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ സ്ഥാനമുറപ്പിക്കാനുള്ള നിര്‍ണായക പോരാട്ടത്തിന് ഇറങ്ങുന്ന ടീം ഇന്ത്യയ്ക്ക് ആശംസ നേരാന്‍ നേരിട്ട് പ്രധാനമന്ത്രിയെത്തി. ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനൊപ്പമാണ് അദ്ദേഹം ‘നരേന്ദ്ര മോദി’ സ്റ്റേഡിയത്തിലെത്തിയത്. സ്റ്റേഡിയത്തിലെത്തിയ ഇരുവരെയും ബിസിസിഐ പ്രസിഡന്റ് റോജര്‍ ബിന്നി, സെക്രട്ടറിയും ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനുമായ ജയ് ഷാ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ടെസ്റ്റ് മത്സരത്തിനു മുന്നോടിയായി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കുള്ള ടെസ്റ്റ് ക്യാപ് ഇന്ത്യന്‍ പ്രധാനമന്ത്രിയും, ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിനുള്ള ടെസ്റ്റ് ക്യാപ് ഓസീസ് പ്രധാനമന്ത്രിയും സമ്മാനിച്ചു. തുടര്‍ന്ന് ഇരുവരും സ്റ്റേഡിയം വലംവച്ച് കാണികളെ അഭിവാദ്യം ചെയ്തു. സ്റ്റേഡിയത്തിലെ പ്രത്യേക പവലിയനില്‍ സൂക്ഷിച്ചിരിക്കുന്ന ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടന്ന പഴയകാല ആവേശപ്പോരാട്ടങ്ങളുടെ ഓര്‍മചിത്രങ്ങള്‍ ഇരുവരും സന്ദര്‍ശിച്ചു. മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായിരുന്ന കമന്റേറ്റര്‍ രവി ശാസ്ത്രി ഓരോ ചിത്രങ്ങളുടെയും പ്രത്യേകതകള്‍ ഇരുവര്‍ക്കും വിവരിച്ചുനല്‍കി. തുടര്‍ന്ന് ക്യാപ്റ്റന്‍മാര്‍ക്കൊപ്പം വീണ്ടും ഗ്രൗണ്ടിലേക്ക്. അവിടെ ദേശീയഗാനത്തിനായി അണിനിരന്ന ഇരു ടീമുകളിലെയും…
Read More » -
കൂവിവിളിയും അസഭ്യവർഷവും ഏശിയില്ല! ആദ്യപാദത്തിൽ തന്നെ ഗോളടിച്ച് സുനില്‍ ഛേത്രി; സെമിയില്‍ മുംബൈയെ തകർത്ത് ബെംഗളൂരു
മുംബൈ: ഐഎസ്എല്‍ 9-ാം സീസണിന്‍റെ ഒന്നാം സെമിയുടെ ആദ്യപാദത്തില്‍ സുനില്‍ ഛേത്രിയുടെ ഗോളില്‍ മുംബൈ സിറ്റി എഫ്സിയെ അവരുടെ ഗ്രൗണ്ടില്‍ 0-1ന് തകർത്ത് ബെംഗളൂരു എഫ്സി. ആദ്യപകുതിക്ക് പിന്നാലെ 58-ാം മിനുറ്റില്‍ പകരക്കാരനായി ഇറങ്ങിയാണ് ഛേത്രി സെമിയില്‍ ബെംഗളൂരുവിന് നിർണായക ലീഡും ആദ്യപാദ ജയവും സമ്മാനിച്ചത്. 78-ാം മിനുറ്റിലായിരുന്നു ഹെഡറിലൂടെ ഛേത്രിയുടെ ഗോള്‍. റോഷന്‍ സിംഗിന്‍റേതായിരുന്നു അസിസ്റ്റ്. സീസണില്‍ ബെംഗളൂരുവിന്‍റെ തുടർച്ചയായ പത്താം വിജയമാണിത്. ഞായറാഴ്ചയാണ് ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ രണ്ടാംപാദ മത്സരം. ശക്തമായ സ്റ്റാർട്ടിംഗ് ഇലവനുമായാണ് ഇരു ടീമുകളും കളത്തിലെത്തിയത്. ബെംഗളൂരു എഫ്സിയുടെ ഗോള്‍ബാറിന് കീഴെ ഗുർപ്രീത് സിംഗ് സന്ധു എത്തിയപ്പോള്‍ അലക്സാണ്ടർ ജൊവാനോവിച്ച്, സന്ദേശ് ജിങ്കാന്‍, പ്രബീർ ദാസ്, റോഷന്‍ സിംഗ്, ബ്രൂണോ റാമിറസ്, സുരേഷ് സിംഗ് വാങ്ജം, ഹാവി ഹെർണാണ്ടസ്, രോഹിത് കുമാർ, റോയ് കൃഷ്ണ, ശിവശക്തി നാരായനന്‍ എന്നിവരായിരുന്നു സ്റ്റാർട്ടിംഗ് ഇലവനില്‍. കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിനെതിരെ വിവാദ ഗോള്‍ നേടിയ സുനില്‍ ഛേത്രിയെ പകരക്കാരുടെ നിരയിലാണ് ഉള്‍പ്പെടുത്തിയത്.…
Read More »