കൊളംബോ: പല്ലേക്കെലെ ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ ഇന്ന് നേപ്പാളിനെതിരെ.പാക്കിസ്ഥാനുമാ യുള്ള ആദ്യ മത്സരം മഴമൂലം ഉപേക്ഷിക്കേണ്ടി വന്നതിനാൽ നിലവിൽ ഒരു പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്.
അതേസമയം തങ്ങളുടെ ആദ്യ മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ച പാക്കിസ്ഥാൻ നാലു പോയിന്റോടെ സൂപ്പർ ഫോറിലേക്ക് മുന്നേറിയിട്ടുണ്ട്.ഇന്നത്തെ കളിക്കും മഴഭീഷണിയുണ്ട്. കളി ഉപേക്ഷിച്ചാലും രണ്ട് പോയിന്റുമായി ഇന്ത്യക്ക് സൂപ്പർ ഫോറിലെത്താം.
ലോകകപ്പ് മുന്നിൽനിൽക്കെ ആശ്വാസം പകരുന്ന പ്രകടനമല്ല പാക്കിസ്ഥാനെതിരെ ഇന്ത്യൻ ബാറ്റർമാരിൽനിന്നുണ്ടായത്. പാകിസ്ഥാന്റെ ഇടംകൈയൻ പേസർ ഷഹീൻ അഫ്രീദിക്കെതിരെ ഒരിക്കൽക്കൂടി ഇന്ത്യയുടെ മുൻനിര ബാറ്റർമാർ പതറുന്നതാണ് കണ്ടത്. ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോഹ്ലിയും നിരാശപ്പെടുത്തി. പരിക്കുമാറിയെത്തിയ ശ്രേയസ് അയ്യരുടെ തുടക്കവും നന്നായില്ല. ശുഭ്മാൻ ഗിൽ മോശം പ്രകടനം തുടരുകയാണ്.ഇഷാൻ കിഷനും ഹാർദിക് പാണ്ഡ്യയുമായിരുന്നു രക്ഷകർ.
അതേസമയം പേസർ ജസ്–പ്രീത് ബുമ്ര ഇന്ന് കളിക്കില്ല.വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങിയതായാണ് വിവരം.