NEWSSports

കോച്ച് ഇവാൻ വുകോമാനോവിച്ചിനൊപ്പം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ  2023-24 സീസൺ യാത്ര ആരംഭിച്ചു

ന്ത്യൻ സൂപ്പർ ലീഗിന്റെ 2023 -2024 സീസണ് ഈ‌ മാസം തുടക്കമായേക്കും. സെപ്റ്റംബർ 22 മുതൽ 24 വരെയുള്ള തിയതികളിലൊന്നിൽ ഐഎസ്എൽ സീസൺ തുടങ്ങാനാണ് സാധ്യത.
12 ടീമുകളാണ് ഇത്തവണ ഐഎസ്എല്ലിൽ പങ്കെടുക്കുക.കഴിഞ്ഞ ഐഎസ്എല്ലിലുണ്ടായിരുന്ന പതിനൊന്ന് ടീമുകൾക്ക് പുറമെ റൗണ്ട് ​ഗ്ലാസ് പഞ്ചാബും ഒന്നാം ഡിവിഷൻ ടൂർണമെന്റിന്റെ ഭാ​ഗമാകും. കഴിഞ്ഞ ഐ-ലീ​ഗ് സീസണിൽ കിരീടമുയർത്തിയാണ് പഞ്ചാബ് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം നേടിയെത്തുന്നത്.
 ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ പോരാട്ടത്തോടെ ആണ് 2023 – 2024 ക്ലബ് ഫുട്ബോൾ സീസണിന് ഇന്ത്യയിൽ തുടക്കമായത്.കൊൽക്കത്തയിൽ നടക്കുന്ന ഡ്യൂറന്റ് കപ്പിന്റെ ഫൈനൽ ഇന്ന് നടക്കും.കൊൽക്കത്ത ക്ലബ്ബുകളായ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളുമാണ് ഫൈനലിൽ ഏറ്റുമുട്ടുന്നത്.ടൂർണമെന്റിൽ നിന്നും കേരളത്തിൽ നിന്നുള്ള ടീമുകളായ കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരളയും നേരത്തെ പുറത്തായിരുന്നു.വിദേശതാരങ്ങളിൽ അധികവും എത്തിയിട്ടില്ലാഞ്ഞതിനാൽ ബ്ലാസ്റ്റേഴ്സിന്റെ പരിശീലന കളരി മാത്രമായിരുന്നു ഡ്യൂറന്റ് കപ്പ്.
കഴിഞ്ഞ സീസണിലെ ഐഎസ്എൽ ഉത്ഘാടന മത്സരം കൊച്ചിയിൽ ആയിരുന്നു. ഈ സീസണിലും ആദ്യ മത്സരം കൊച്ചിയിൽ ആയിരിക്കുമോ എന്നത് തീരുമാനം ആയിട്ടില്ല.കഴിഞ്ഞ തവണ ഒക്ടോബർ ആദ്യമാണ് ഐഎസ്എൽ തുടങ്ങിയത്. വാര്യന്തങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ഐഎസ്എൽ മത്സരങ്ങൾ.ആറ് ടീമുകൾ പ്ലേ ഓഫിലെത്തുന്ന തരത്തിൽ ക്രമീകരിച്ച ലീ​ഗിൽ എടികെ മോഹൻബ​ഗാനാണ് കിരീടമുയർത്തിയത്.
വലിയ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണിനെ നോക്കികാണുന്നത്.കഴിഞ്ഞ സീസണിൽ പ്ലേ ഓഫിൽ പുറത്തായ ബ്ലാസ്റ്റേഴ്‌സ്  കിരീടം തന്നെയാണ് ഇത്തവണ ലക്‌ഷ്യം വെക്കുന്നത്.കഴിഞ്ഞ വർഷത്തിന് മുൻപ്  തുടർച്ചയായ രണ്ടു സീസണുകളിലും ഫൈനൽ കളിച്ചെങ്കിലും ഇതുവരെ കപ്പ് നേടാൻ ബ്ലാസ്റ്റേഴ്സിനായിട്ടില്ല.

Back to top button
error: