കൊളംബോ: ഏഷ്യാകപ്പിൽ ഇന്ത്യ – പാകിസ്താന്‍ മത്സരം മഴ മൂലം രണ്ടാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കാനാകാതെ ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു.തുടർന്ന് കനത്ത മഴയെത്തിയതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.
പാകിസ്താന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല.ഇതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ ഇതോടെ സൂപ്പര്‍ ഫോറില്‍ കടന്നു.