SportsTRENDING

പാകിസ്ഥാന്‍ വീണത് നാണക്കേടിന്റെ പടുകുഴിയിലേക്ക്; കൂറ്റന്‍ തോല്‍വിയുടെ ഉത്തരവാദിത്തം രോഹിത്തിനും സംഘത്തിനും!

കൊളംബോ: പാകിസ്ഥാനെതിരെ ഏഷ്യാ കപ്പ് സൂപ്പർ ഫോറിൽ 228 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 356 റൺസാണ് നേടിയത്. കെ എൽ രാഹുൽ (111), വിരാട് കോലി (122) എന്നിവർ സെഞ്ചുറി നേടിയത്. മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ 32 ഓവറിൽ 128ന് എല്ലാവരും പുറത്താവുകയായിരുന്നു. അഞ്ച് വിക്കറ്റ് നേടിയ കുൽദീപ് യാദവാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ.

തോറ്റതോടെ വലിയ നാണക്കേടിലേക്കാണ് പാകിസ്ഥാൻ വീണത്. ഏകദിനത്തിൽ ഇന്ത്യയോടേൽക്കുന്ന അവരുടെ ഏറ്റവും വലിയ തോൽവിയാണിത്. 2008ൽ മിർപൂരിൽ 140 റൺസിന് തോറ്റത് രണ്ടാം സ്ഥാനത്തായി. 2017ൽ ബെർമിംഗ്ഹാമിൽ 124 തോറ്റതാണ് മൂന്നാമത്. ഇന്ത്യക്കെതിരെ പാകിസ്ഥാന്റെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്‌കോർ കൂടിയാണിത്. 1985ൽ ഷാർജയിൽ 87ന് പുറത്തായതാണ് ഏറ്റവും ചെറിയ സ്‌കോർ. 1997ൽ ടൊറന്റോയിൽ 116ന് പുറത്തായത് രണ്ടാമത്. 1984 ഷാർജയിൽ 134ന് പുറത്തായത് നാലാമതായി.

ഏകദിന ചരിത്രത്തിൽ പാകിസ്ഥാന്റെ ഏറ്റവും വലിയ രണ്ടാമത്തെ തോൽവി കൂടിയാണിത്. 2009ൽ ലാഹോറിൽ ശ്രീലങ്കയോട് 234 റൺസിന് തോറ്റതാണ് ഏറ്റവും വലിയ പരാജയം. 2002ൽ ഓസ്‌ട്രേലിയക്കെതിരെ 224 റൺസിന് തോറ്റത് മൂന്നാമത്. നോട്ടിംഗ്ഹാമിൽ 1992ൽ ഇംഗ്ലണ്ടിനോട് 198 റൺസിന് തോറ്റത് മൂന്നമതായി.

ഇന്ത്യക്കെതിരെ മറുപടി ബാറ്റിംഗിൽ പാകിസ്ഥാൻ നിരയിൽ ഒരാൾക്ക് പോലും 30 റൺസിന് മുകളിൽ നേടാൻ കഴിഞ്ഞിരുന്നില്ല. 27 റൺസെടുത്ത ഫഖർ സമനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറർ. അഗൽ സമാൻ (23), ഇഫ്തിഖർ അഹമ്മദ് (23), ബാബർ അസം (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങൾ. ഇമാം ഉൽ ഹഖ് (9), മുഹമ്മദ് റിസ്‌വാൻ (2), ഷദാബ് ഖാൻ (6), ഫഹീം അഷ്‌റഫ് (4) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. ഷഹീൻ അഫ്രീദി (7) പുറത്താവാതെ നിന്നു. നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ ബാറ്റിംഗിനെത്തിയില്ല.

Back to top button
error: