NEWSSports

പാക്കിസ്ഥാനു മേൽ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം

കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ  പാക്കിസ്ഥാനു മേൽ ഇന്ത്യയ്ക്ക് 228 റണ്‍സിന്റെ തകര്‍പ്പന്‍ജയം.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് എന്ന മികച്ച ടോട്ടല്‍ നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന്റെ ഇന്നിംഗ്സ് 32ഓവറില്‍ 128 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

പരിക്കേറ്റ നസീം ഷായ്ക്കും ഹാരീസ് റൗഫിനും ബാറ്റ് ചെയ്യാനായില്ല. 5 വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവാണ് പാക് ബാറ്റിംഗിന്റെ ആണിക്കല്ലിളക്കിയത്. ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ. ഷര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതംവീഴ്ത്തി. 27 റണ്‍സെടുത്ത ഫഖര്‍ സമാനാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍.

ഇന്ത്യയ്ക്ക് വേണ്ടി കൊഹ്‌ലി 94 പന്തില്‍ 6 സിക്‌സും 9 ഫോറുമുള്‍പ്പെടെ 122 റണ്‍സ് നേടിയപ്പോൾ രാഹുല്‍ 106 പന്തില്‍ 12 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 111 റണ്‍സ് എടുത്തു.

Back to top button
error: