
കൊളംബോ: സെഞ്ച്വറിയോടെ കോഹ്ലിയും രാഹുലും കളം നിറഞ്ഞതോടെ ഏഷ്യാകപ്പിലെ സൂപ്പര്‍ഫോര്‍ പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ അടിച്ചു കൂട്ടിയത് 356 റൺസ്.
പതിവ് ഫോമിലായ കോഹ്ലിയും പരിക്ക് മാറി സ്വതസിദ്ധശൈലിയില്‍ ബാറ്റ് വീശിയ രാഹുലും ചേര്‍ന്ന് ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡ് ശരവേഗത്തില്‍ ചലിപ്പിക്കുകയായിരുന്നു. 96 പന്തില്‍ 122 റണ്‍സുമായി കോഹ്ലിയും 106 പന്തില്‍ 111 റണ്‍സുമായി രാഹുലും പുറത്താകാതെ നിന്നു. 9 ഫോറും 3 സിക്‌സും അടങ്ങുന്നതായിരുന്നു വിരാടിന്റെ ഇന്നിംഗ്‌സ്. രാഹുല്‍ 12 ഫോറും രണ്ടു സിക്‌സും പറത്തി.
ഷഹീന്‍ ഷാ അഫ്രീദിയാണ് തല്ലുവാങ്ങിയവരില്‍ മുന്‍പന്തിയില്‍. പത്തോവറില്‍ 79 റണ്‍സാണ് പാകിസ്താന്റെ മുന്‍നിര ബൗറില്‍ നിന്ന് ഇന്ത്യന്‍ താരങ്ങള്‍ അടിച്ചെടുത്തത് തൊട്ടുപിന്നാലെ ഷദാബ് ഖാനെയും ഇന്ത്യന്‍ താരങ്ങള്‍ പഞ്ഞിക്കിട്ടു. പത്തോവറില്‍ 71 റണ്‍സാണ് താരം വിട്ടുനല്‍കിയത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan