തിംഫു: ഭൂട്ടാനിലെ തിംഫുവിൽ നടന്ന സാഫ് അണ്ടര്‍ 16 ആണ്‍കുട്ടികളുടെ ഫുട്ബോളില്‍ ഇന്ത്യക്കു കിരീടം. ഫൈനലില്‍ 2-0ന് ബംഗ്ലാദേശിനെ കീഴടക്കിയാണ് ഇന്ത്യ ജേതാക്കളായത്.
ഇന്ത്യക്കുവേണ്ടി ഭരത് (8′), ലെവിസ് സാങ്മിൻലും (73′) എന്നിവരാണ് ഗോള്‍ നേടിയത്.ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. 2013, 2017, 2019, 2022 വര്‍ഷങ്ങളിലാണു മുന്പ് ഇന്ത്യ സാഫ് അണ്ടർ 16 ചാന്പ്യൻഷിപ്പ് സ്വന്തമാക്കിയത്.
2023 സാഫ് അണ്ടര്‍ 16 ചാന്പ്യൻഷിപ്പില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെയാണ് ഇന്ത്യ കപ്പില്‍ മുത്തംവച്ചത് എന്നതും ശ്രദ്ധേയം. ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിനെ നേരിട്ടപ്പോഴും ഇന്ത്യക്കായിരുന്നു (1-0) ജയം. സെമിയില്‍ ഇന്ത്യ 8-0ന് മാലിദ്വീപിനെ കീഴടക്കിയാണ് ഫൈനലിലേക്ക് പ്രവേശിച്ചത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan