Sports
-
ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 281 റണ്‍സ് വിജയലക്ഷ്യം
എഡ്ജ്ബാസ്റ്റണ്‍: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 281 റണ്‍സ് വിജയലക്ഷ്യം. എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിംഗ്‌സ് 273 റണ്‍സിന് അവസാനിച്ചു. നാല് വിക്കറ്റ് നേടിയ നതാന്‍ ലിയോണും പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ജോ റൂട്ട് (46), ഹാരി ബ്രൂക്ക് (46), ബെന്‍ സ്‌റ്റോക്‌സ് (43) എന്നിവരാണ് ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്. ഒരു സെഷനും ഒരു ദിവസവും മുന്നില്‍ നില്‍ക്കെ ഓസീസിന് ജയിക്കാനുള്ള അവസരമുണ്ട്. ഇംഗ്ലീഷ് ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (7), സാക് ക്രൗളി (19) എന്നിവരെ ഇന്നലെ തന്നെ നഷ്ടമായിരുന്നു. ഇന്ന് ഒല്ലി പോപാണ് (14) ആദ്യം മടങ്ങുന്നത്. കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. പിന്നാലെ ക്രീസില്‍ ഒത്തുചേര്‍ന്ന ബ്രൂക്ക് – റൂട്ട് സഖ്യം മനോഹരമായി ടീമിനെ മുന്നോട്ട് നയിച്ചു. ഇരുവരും 52 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റൂട്ടിനെ പുറത്താക്കി നതാന്‍ ലിയോണ്‍ ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. വൈകാതെ ബ്രൂക്കിനേയും ലിയോണ്‍ മടക്കി. പിന്നീടെത്തിയവരില്‍ സ്റ്റോക്‌സ്…
Read More » -
ക്യാച്ചെടുക്കാന്‍ 6 പേരുടെ പട! അത്യുഗ്രന്‍ യോര്‍ക്കറിൽ കുറ്റി പറിച്ചു!
എഡ്‌ജ്‌ബാസ്റ്റൺ: ഇത്തവണത്ത ആഷസ് ക്രിക്കറ്റ് പരമ്പരയ്‌ക്ക് ഏറെ സവിശേഷതകളുണ്ട്. ശക്തമായ ഓസീസ് ബൗളിംഗ് ലൈനപ്പിനെതിരെ ഇംഗ്ലണ്ട് ബാസ്‌ബോൾ ശൈലിയിൽ ആദ്യ പന്ത് മുതൽ ആക്രമിച്ച് കളിക്കുന്നതാണ് ഇതിലൊന്ന്. ഇതിൽ അവസാനിക്കുന്നതല്ല ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്‌സിൻറെ ആവനാഴിയിലെ ആയുധങ്ങൾ. എഡ്‌ജ്‌ബാസ്റ്റൺ വേദിയാവുന്ന ആദ്യ ടെസ്റ്റിൻറെ രണ്ടാംദിനം ഓസീസ് മാസ്റ്റർ ബാറ്റർ സ്റ്റീവ് സ്‌മിത്തിന് ലെഗ് സ്ലിപ്പിൽ രണ്ട് ഫീൽഡർമാരെ ഇട്ട് സ്റ്റോക്‌സ് അമ്പരപ്പിച്ചിരുന്നു. മൂന്നാം ദിനത്തിലേക്ക് മത്സരം നീണ്ടപ്പോൾ കണ്ടത് അഗ്രസീവ് ഫീൽഡ് സെറ്റിംഗിൻറെ മറ്റൊരു സുന്ദര കാഴ്‌ചയാണ്. എഡ്‌ജ്‌ബാസ്റ്റൺ ടെസ്റ്റിൽ അഗ്രസീവ് ഫീൽഡിംഗ് പ്ലാനുകളാണ് മൈതാനത്ത് ഇംഗ്ലീഷ് നായകൻ ബെൻ സ്റ്റോക്‌സ് നടപ്പാക്കുന്നത്. സ്റ്റീവ് സ്‌മിത്തിനെതിരെ സ്ലിപ്പിലും ഗള്ളിയിലുമായി ഫീൽഡർമാരെ നിരത്തിയിട്ട് സ്റ്റോക്‌സ് തന്ത്രങ്ങൾ ഒരുക്കിയെങ്കിൽ ആദ്യ ഇന്നിംഗ്‌സിൽ ഓസീസ് നിരയിലെ സെഞ്ചുറിവീരൻ ഉസ്‌മാൻ ഖവാജയെ പുറത്താക്കാനും അഗ്രസീവ് ശൈലി തന്നെ സ്റ്റോക്‌സ് പ്രയോഗിച്ചു. ക്യാച്ചെടുക്കാൻ പാകത്തിൽ വിക്കറ്റ് കീപ്പറെ കൂടാതെ ആറ് പേരെ ഖവാജയുടെ ചുറ്റിലും സ്റ്റോക്‌സ് നിയോഗിച്ചു.…
Read More » -
ടീം ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം ആരാധകർക്ക് ആവേശമാക്കാൻ ജിയോ സിനിമയുടെ ‘സർപ്രൈസ്’
മുംബൈ: ടീം ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരാധകര്‍ക്ക് ആവേശമാക്കാന്‍ ജിയോ സിനിമ. പരമ്പരയിലെ എല്ലാ മത്സരങ്ങളും സംപ്രേഷണം ചെയ്യുമെന്ന് നേരത്തെ വ്യക്തമാക്കിയ ജിയോ സിനിമ എല്ലാ സിം കാര്‍ഡിലും മത്സരം ഫ്രീയായി കാണാം എന്നും അറിയിച്ചിരിക്കുകയാണ്. ഐപിഎല്‍ 2023 സീസണിന് ശേഷം മത്സരങ്ങള്‍ കാണാന്‍ ജിയോ സിനിമ തുക ഈടാക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പര കൂടി സൗജന്യമാണ് എന്ന പുതിയ വാര്‍ത്ത ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് വലിയ സന്തോഷം നല്‍കുന്നതാണ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20കളുമാണ് ടീം ഇന്ത്യ കളിക്കുക. ജൂലൈ 12 മുതല്‍ 16 വരെ ഡൊമിനിക്കയിലെ വിന്‍ഡ്‌സോര്‍ പാര്‍ക്കിലാണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് 20 മുതല്‍ 24 വരെ ട്രിനിഡാഡിലെ ക്വീന്‍സ് പാര്‍ക്ക് ഓവലില്‍ നടക്കും. ആദ്യ ഏകദിനം ജൂലൈ 27ന് ബാര്‍ബഡോസിലെ കെന്‍സിംഗ്ടണ്‍ ഓവലില്‍ നടക്കും. രണ്ടാം ഏകദിനം 29ന് ഇതേ വേദിയില്‍…
Read More » -
അര്‍ജന്‍റീനന്‍ ആരാധകരെ നിരാശരാക്കി ‘മെശിഹാ’യുടെ പ്രഖ്യാപനം!
ബ്യൂണസ് ഐറീസ്: 2026 ഫിഫ ലോകകപ്പ് കളിക്കാൻ താനുണ്ടാകില്ലെന്ന് അർജൻറീനൻ ഇതിഹാസം ലിയോണൽ മെസി. ഖത്തറിൽ 2022ൽ നടന്ന ഫുട്ബോൾ ലോകകപ്പിൽ അർജൻറീനയെ കിരീടത്തിലേക്ക് നയിച്ച നായകനായ മെസി അമേരിക്കയിലെ മേജർ ലീഗ് സോക്കറിലെ ഇൻറർ മിയാമിയിലേക്ക് ചേക്കേറിയതിന് പിന്നാലെയാണ് തൻറെ ഭാവിയെ കുറിച്ച് മനസ് തുറന്നത്. ‘2026 ലോകകപ്പിന് താനുണ്ടാകില്ല. ഖത്തറിലേത് തൻറെ അവസാന ലോകകപ്പാണ്. കാര്യങ്ങൾ എങ്ങനെ പോകും എന്ന് നമുക്ക് നോക്കാം. എങ്കിലും അടുത്ത ലോകകപ്പിനുണ്ടാവില്ലെന്ന് ഉറപ്പാണ്’ എന്നുമാണ് മെസിയുടെ വാക്കുകൾ. ഖത്തറിലെ കിരീടം തൻറെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ് എന്നും ലിയോണൽ മെസി വ്യക്തമാക്കി. ഭാവിയെ കുറിച്ച് ഉചിതമായ തീരുമാനം എടുക്കാനുള്ള അനുവാദം അർജൻറീനൻ പരിശീലകൻ സ്‌കലോണി മെസിക്ക് നൽകിയിരുന്നു. ‘മെസിക്കായുള്ള വാതിലുകൾ തുറന്നിട്ടിരിക്കുകയാണ്. മെസി ഇനി കളിക്കില്ലെങ്കിൽ പകരം പദ്ധതികൾ തേടും. അടുത്ത ലോകകപ്പിലും മെസി കളിക്കണം എന്നാഗ്രഹമുണ്ട്. എന്നാൽ ആദ്യം യോഗ്യത നേടുകയാണ് മുന്നിലുള്ള ലക്ഷ്യം’ എന്നും സ‌്‌കലോണി അടുത്തിടെ വ്യക്തമാക്കിയിരുന്നു.…
Read More » -
സഞ്ജു സാംസണ്‍ ആഭ്യന്തര കളിക്കാര്‍ക്ക് നൽകുന്നത് 2 കോടി രൂപ !!
ഇന്ത്യൻ ടീമിനായി കൂടുതൽ മത്സരങ്ങൾ കളിക്കാൻ സഞ്ജുവിന് സാധിച്ചിട്ടില്ല. എന്നാല്‍ ലോകത്താകമാനം സഞ്ജു സാംസന് ഒരുപാട് ആരാധകരാണുള്ളത്. സഞ്ജുവിന്റെ ലാളിത്യമേറിയ പെരുമാറ്റമാണ് ഈ ആരാധക പ്രവാഹത്തിന് കാരണം. സഞ്ജുവിന്റെ സഹജീവി സ്നേഹം കൂടുതല്‍ വെളിപ്പെടുത്തുന്ന ഒരു പ്രസ്താവനയുമായാണ് രാജസ്ഥാൻ റോയല്‍സിന്റെ ട്രെയിനര്‍ ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. “തനിക്ക് കിട്ടുന്ന പ്രതിഫലത്തിന്റെ ഒരു നിശ്ചിത ശതമാനം ആഭ്യന്തര കളിക്കാര്‍ക്കും കുട്ടികള്‍ക്കുമായി സഞ്ജു ചിലവഴിക്കുന്നുണ്ട് എന്നാണ് രാജസ്ഥാൻ റോയല്‍സിന്റെ ട്രെയിനര്‍ വികടൻ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. “സഞ്ജു സാംസന് ഒരു വര്‍ഷം ലഭിക്കുന്ന തുക 15 കോടി രൂപയാണ്. ഇതില്‍ രണ്ടു കോടി രൂപയെങ്കിലും സഞ്ജു സാംസണ്‍ ആഭ്യന്തര കളിക്കാര്‍ക്കും മികച്ച കഴിവുകളുള്ള കുട്ടികള്‍ക്കുമായി നല്‍കുന്നുണ്ട്. ഒരു കളിക്കാരൻ എന്നതിലുപരി ഒരു നല്ല മനുഷ്യൻ എന്ന നിലയില്‍ സഞ്ജു ശ്രദ്ധിക്കപ്പെടാൻ കാരണവും ഇതുതന്നെയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ വിജയത്തിനും കാരണം ഇത്തരം മനുഷ്യത്വപരമായ നിലപാടാണ്. അതുകൊണ്ടുതന്നെയാണ് സഞ്ജുവിന് ഇത്രയധികം ആരാധകരുള്ളത്.”- ട്രെയിനര്‍ പറഞ്ഞു.
Read More » -
മെസി പോയി, പിഎസ്‌ജി താരം നെയ്‌മറിനെ സ്വന്തമാക്കാൻ സൗദി ക്ലബ്! ബ്രസീലിയൻ ഹീറോയെ റാഞ്ചാന്‍ ഭീമന്‍ തുക ഓഫറുമായി അൽ ഹിലാൽ
റിയാദ്: പിഎസ്‌ജി താരം നെയ്‌മറിനെ സ്വന്തമാക്കാൻ സൗദി ക്ലബ്. അൽ ഹിലാലാണ് നെയ്‌മറിനെ ടീമിലെത്തിക്കാൻ ശ്രമം തുടങ്ങിയത്. ലിയോണൽ മെസിയെ സ്വന്തമാക്കാൻ പരമാവധി ശ്രമിച്ച് പരാജയപ്പെട്ടതോടെയാണ് അൽ ഹിലാൽ ബ്രസീലിയൻ സൂപ്പർ താരത്തെ നോട്ടമിട്ടിരിക്കുന്നത്. അൽ നസ്ർ ക്രിസ്റ്റ്യാനോ റൊണാൾഡോയെ ടീമിലെത്തിച്ചപ്പോൾ മുതൽ അൽ ഹിലാൽ ലിയോണൽ മെസിക്ക് പിന്നാലെയുണ്ടായിരുന്നു. റൊണാൾഡോയുടെ പ്രതിഫലത്തേക്കാൾ ഇരട്ടി വാഗ്‌ദാനം ചെയ്തെങ്കിലും മെസി വഴങ്ങിയില്ല. അമേരിക്കൻ ക്ലബ് ഇൻറർ മയാമിയിലേക്ക് പോകാനായിരുന്നു മെസിയുടെ തീരുമാനം. സൗദി പ്രോ ലീഗ് ചാമ്പ്യൻമാരായ അൽ ഇത്തിഹാദ് കഴിഞ്ഞ ദിവസം റയൽ മാഡ്രിഡ് ഇതിഹാസം കരീം ബെൻസേമയെ ടീമിലെത്തിച്ചു. ഇതോടെ മറ്റൊരു സൂപ്പർ താരത്തെ സ്വന്തമാക്കേണ്ടത് അൽ ഹിലാലിൻറെ അഭിമാന പ്രശ്നമായി. അൽ നസ്ർ ക്രിസ്റ്റ്യാനോയ്ക്ക് നൽകുന്ന 200 ദശലക്ഷം യൂറോ വാർഷിക പ്രതിഫലം നൽകാമെന്നാണ് നെയ്‌മറിന് അൽ ഹിലാലിൻറെ വാഗ്‌ദാനം. നെയ്‌മറിന് 2025വരെ പിഎസ്‌ജിയുമായി കരാറുണ്ട്. ഇതുകൊണ്ടുതന്നെ ട്രാൻസ്‌ഫർ ഫീസ് മുടക്കിയാലേ അൽ ഹിലാലിന് ബ്രസീലിയൻ താരത്തെ സ്വന്തമാക്കാൻ…
Read More » -
ഓസ്ട്രേലിയയോട് 209 റണ്‍സിന്റെ കനത്ത തോല്‍വി ഏറ്റുവാങ്ങി ഇന്ത്യ
ഓവല്‍: ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും തോൽവി ഏറ്റുവാങ്ങി ഇന്ത്യ.ഓസ്‌ട്രേലിയയോട് 209 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. രണ്ടാം ഇന്നിംഗ്സില്‍ 444 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ രോഹിത് ശര്‍മ്മയും സംഘവും അഞ്ചാം ദിനത്തിലെ ആദ്യ സെഷനില്‍ 234 റണ്‍സില്‍ പുറത്തായി. ഇതോടെ ഐസിസിയുടെ എല്ലാ കിരീടവും നേടുന്ന ആദ്യ ടീം എന്ന നേട്ടം ഓസിസ് സ്വന്തമാക്കി. നേരത്തെ, ഓസ്ട്രേലിയയുടെ 469 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 269 റണ്‍സില്‍ പുറത്തായിരുന്നു.
Read More » -
തുടര്‍ച്ചയായ രണ്ടാം തവണയും കിരീടം കൈവിട്ട് ടീം ഇന്ത്യ; എന്തുകൊണ്ട് തോറ്റു എന്നതിന് മറുപടിയുമായി രോഹിത് ശര്‍മ്മ
ഓവൽ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ തുടർച്ചയായ രണ്ടാം വട്ടവും തോൽവി രുചിച്ചിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഓവലിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയയോട് 209 റൺസിന് തോറ്റാണ് തുടർച്ചയായ രണ്ടാം തവണയും കിരീടം ടീം ഇന്ത്യ കൈവിട്ടത്. ആദ്യ ഇന്നിംഗ്‌സിൽ ഓസീസ് ബാറ്റിംഗിന് മുന്നിൽ പതറിയ ഇന്ത്യ പിന്നാലെ അലക്ഷ്യ ഷോട്ടുകൾ കളിച്ച് വിക്കറ്റുകൾ വലിച്ചെറിഞ്ഞ് സ്വയം തോൽവി ഏറ്റുവാങ്ങുകയായിരുന്നു. ടീമിൻറെ വീഴ്‌ചകളെല്ലാം ഏറ്റുപറയുന്നതായി ഫൈനലിന് ശേഷം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ വാക്കുകൾ. ‘ടോസ് ലഭിച്ചപ്പോൾ മികച്ച തുടക്കമാണ് ലഭിച്ചത് എന്ന് എനിക്ക് തോന്നി. ആദ്യ സെഷനിൽ നമ്മൾ നന്നായി പന്തെറിഞ്ഞു. എന്നാൽ അതിന് ശേഷം നമ്മുടെ കൈയിൽ നിന്ന് നിയന്ത്രണം നഷ്‌ടമായി. ഓസീസ് ബാറ്റർമാർക്കാണ് ക്രഡിറ്റ് നൽകേണ്ടത്. സ്റ്റീവ് സ്‌മിത്തിനൊപ്പം എത്തി ട്രാവിഡ് ഹെഡ് നന്നായി ബാറ്റ് ചെയ്തു. പിന്നീട് തിരിച്ചുവരവ് കഠിനമാണ് എന്ന് നമുക്കറിയാം. എങ്കിലും ടീം ഇന്ത്യ മികച്ച പ്രകടനം കാഴ്‌ചവെച്ചു. അവസാന നിമിഷം വരെ…
Read More » -
മെസ്സി ബാഴ്സലോണയിലേക്ക് തന്നെ; സൂചന നല്‍കി ഭാര്യയുടെ പോസ്റ്റ്
പാരിസ്: ഫ്രഞ്ച് ക്ലബ്ബ് പിഎസ്ജി വിട്ട അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിലേക്ക് തന്നെ തിരികെയെത്തുമെന്ന് സൂചന. മെസ്സിയുടെ ഭാര്യ ആന്റൊണെല്ല റൊക്കുസോയുടെ പുതിയ ഫേസ്ബുക്ക് പോസ്റ്റാണ് ഇക്കാര്യം സംബന്ധിച്ച വലിയ സൂചന നല്‍കുന്നത്. മെസ്സിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് ‘വിട, പാരീസ്! ഹലോ ബാഴ്സലോണ! നമ്മുടെ ജീവിതത്തിന്റെ അടുത്ത അധ്യായത്തിനായി കാത്തിരിക്കാനാകുന്നില്ല.’ എന്നാണ് ആന്റൊണെല്ല കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം മെസ്സി ബാഴ്സ ജേഴ്സി ധരിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് ‘വീട്ടിലേക്ക് മടങ്ങി വരൂ ലിയോ’ എന്നും ആന്റൊണെല്ല പോസ്റ്റ് ചെയ്തിരുന്നു. അതേസമയം, മെസ്സിയുടെ പിതാവും മാനേജറുമായ യോര്‍ഗെ മെസ്സിയും ലിയോ ബാഴ്സയിലേക്ക് മടങ്ങാനാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞിരുന്നു. ബാഴ്‌സലോണ ക്ലബ്ബ് പ്രസിഡന്റ് യൊഹാന്‍ ലാപോര്‍ട്ടയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പിഎസ്ജി വിട്ട മെസ്സിക്കായി സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍ വമ്പന്‍ ഓഫറുമായി രംഗത്തുണ്ടായിരുന്നു. അല്‍ ഹിലാല്‍ ഏകദേശം 3270 കോടി രൂപയാണ് മെസ്സിക്കായി വാഗ്ദാനം…
Read More » -
ബ്ലാസ്റ്റേഴ്‌സ് ആരാധകർ കട്ടക്കലിപ്പിൽ! കേരള ബ്ലാസ്റ്റേഴ്‌സിൽ വമ്പൻ അഴിച്ചുപണി; അഞ്ച് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു
കൊച്ചി: പുതിയ ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുമ്പ് ടീമിൽ വമ്പൻ അഴിച്ചുപണിയുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഇവാൻ കല്യൂഷ്‌നി, ജിയാനു, ഹർമൻജോത് ഖബ്ര, വിക്ടർ മോംഗിൽ തുടങ്ങി അഞ്ച് താരങ്ങളെ ക്ലബ് റിലീസ് ചെയ്തു. കഴിഞ്ഞ ദിവസം ക്യാപ്റ്റൻ ജെസ്സൽ കാർണെയ്‌റോയും ക്ലബ് വിട്ടിരുന്നു. യുക്രെയൻകാരനായ ഇവാൻ കല്യൂഷ്‌നി മിന്നും ഗോളുകളുമായി ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമായി മാറിയിരുന്നു. ലോൺ കാലാവധി അവസാനിക്കുന്നതോടെയാണ് താരം നാട്ടിലേക്ക് തിരിക്കുന്നത്. 18 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് ഐഎസ്എല്ലിൽ കല്യൂഷ്‌നി നേടിയത്. ആദ്യ ഐഎസ്എൽ കിരീടത്തിനായി വൻ മാറ്റങ്ങളോടെയായിരിക്കും ബ്ലാസ്റ്റേഴ്‌സ് അടുത്ത സീസണിൽ ഇറങ്ങുക. എന്നാൽ താരങ്ങളെ ഒഴിവാക്കുന്നത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്. ഓരോ സീസണിലും ഇത്തരത്തിൽ താരങ്ങളെ മാറ്റുന്നത് ഗുണം ചെയ്യില്ലെന്നാണ് ആരാധകരുടെ പക്ഷം വരും സീസണിൽ പുതിയ താരങ്ങളെത്തുമ്പോൾ പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുമെന്നും സോഷ്യൽ മീഡിയയിൽ ബ്ലാസ്‌റ്റേഴ്‌സ് ആരാധകർ പറയുന്നത്. അതേസമയം വിടവാങ്ങൽ കുറിപ്പുമായി മോംഗിൽ രംഗത്തെത്തി. ഒരിക്കലും എത്തിചേരരുതെന്നാ ആഗ്രഹിച്ച ദിവസമാണിതെന്ന് മോംഗിൽ…
Read More »