Sports
-
മത്സരത്തിനിടെ അതിക്രമിച്ച് കയറി പ്രതിഷേധിച്ചയാളെ എടുത്ത് ഗ്രൗണ്ടിന് പുറത്തിട്ട് ബെയര്‍സ്റ്റോ
ലണ്ടന്‍: ഇംഗ്ലണ്ട്-ഓസ്ട്രേലിയ ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിനിടെ ആരാധകരുടെ കൈയടി സ്വന്തമാക്കി ഇംഗ്ലീഷ് താരം ജോണി ബെയര്‍സ്റ്റോ. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഗ്രൗണ്ടില്‍ അതിക്രമിച്ച് കയറി പ്രതിഷേധിച്ചയാളെ മത്സരം തടസ്സപ്പെടുത്താനനുവദിക്കാതെ ബെയര്‍സ്റ്റോ തടഞ്ഞു. ജസ്റ്റ് സ്റ്റോപ്പ് ഓയില്‍ എന്ന മുന്നേറ്റത്തിന്റെ ഭാഗമായാണ് രണ്ട് പേര്‍ ഗ്രൗണ്ടിലേക്ക് കയറിയത്. ഇംഗ്ലണ്ട് പന്തെറിയുന്നതിനിടെ ഗ്രൗണ്ടിന്റെ രണ്ട് ഭാഗത്തുനിന്നായി രണ്ടുപേര്‍ മത്സരം തടസ്സപ്പെടുത്താനായി വന്നു. ഓറഞ്ച് പവര്‍ പെയിന്റ് കൈയില്‍ കരുതിയാണ് ഇരുവരും ഗ്രൗണ്ടിലെത്തിയത്. ഇതോടെ മത്സരം നിര്‍ത്തിവെച്ചു. ഗ്രൗണ്ടിന്റെ സ്‌ക്വയര്‍ ലെഗിലെത്തിയ പ്രതിഷേധക്കാരനെ പിച്ചില്‍ കയറാന്‍ അനുവദിക്കാതെ ബെയര്‍സ്റ്റോ വരിഞ്ഞുമുറുക്കി. തുടര്‍ന്ന് എടുത്തുകൊണ്ടുപോയി ഗ്രൗണ്ടിന് പുറത്തിട്ടു. ബെയര്‍സ്റ്റോയുടെ പ്രവൃത്തിയെ കാണികള്‍ നിറഞ്ഞ കൈയടിയോടെ വരവേറ്റു. രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം മത്സരം അവസാനിക്കുമ്പോള്‍ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സെടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്ത് 85 റണ്‍സെടുത്തും അലക്സ് ക്യാരി 11 റണ്‍സ് നേടിയും പുറത്താവാതെ നില്‍ക്കുന്നു. സ്മിത്തിന് പുറമേ ട്രവിസ് ഹെഡ്…
Read More » -
ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര
മുംബൈ: ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായി ഇന്ത്യ, ഓസ്ട്രേലിയക്കെതിരെ ഏകദിന പരമ്പര കളിക്കും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാവും ഇന്ത്യയും ഓസ്ട്രേലിയയും കളിക്കുക. അടുത്തമാസം ആരംഭിക്കുന്ന വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ടി20 പരമ്പരക്കായി അയര്‍ലന്‍ഡിലേക്ക് പോകും. അതിനുശേഷമാണ് ഏഷ്യാ കപ്പില്‍ കളിക്കുക. ഓഗസ്റ്റ് 31ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് സെപ്റ്റംബര്‍ ഒമ്പതിന് അവസാനിക്കും. ഇതിനുശേഷമാകും ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ഇന്ത്യ കളിക്കുക. ഓഗസ്റ്റ് അവസാന വാരം ലോകകപ്പ് ടീം ഐസിസിക്ക് സമര്‍പ്പിക്കേണ്ടതിനാല്‍ ലോകപ്പ് ടീമിലുള്ള താരങ്ങള്‍ തന്നെയാവും ഓസ്ട്രേലിയക്കെതിരായ പരമ്പരയിലും കളിക്കുക. ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ പിച്ചുകളില്‍ കളിച്ച് മത്സരപരിചയം ഉറപ്പുവരുത്താന്‍ ഓസ്ട്രേലിയക്കും കഴിയും. ഒക്ടോബര് അഞ്ചിന് ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരവും ഓസ്ട്രേലിയക്കെതിരെ ആണ്. ഒക്ടോബര്‍ എട്ടിന് ചെന്നൈയിലാണ് ഇന്ത്യ-ഓസ്ട്രേലിയ മത്സരം. ഈ വര്‍ഷം പെബ്രുവരി-മാര്‍ച്ചില്‍ ഇന്ത്യയും ഓസ്ട്രേലിയയും മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ കളിച്ചിരുന്നു.…
Read More » -
മത്സരം കുറച്ചു വേദികളിലായി പരിമിതപ്പെടുത്താതെ കുറച്ചൂകൂടി സ്ഥലത്തേക്ക് സന്തോഷം പരത്താമായിരുന്നു; ലോകകപ്പ് വേദിയായി തിരുവനന്തപുരത്തെയും ഉള്‍പ്പെടുത്താതിനെ വിമര്‍ശിച്ച് ശശി തരൂര്‍ എംപി.
മുംബൈ: ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൻറെ വേദികൾ ഐസിസി ഔദ്യോഗികമായി പുറത്തുവിട്ടപ്പോൾ ആദ്യം വലിയ സന്തോഷത്തിലായിരുന്നു മലയാളികൾ.ലോകകപ്പ് വേദികളിൽ തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൻറെ പേരും കണ്ടതോടെയാണ് മലയാളികൾ ആവേശത്തിലായത്. എന്നാൽ വേദികൾ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെ മത്സരക്രമവും പുറത്തുവന്നപ്പോൾ മലയാളികൾ നിരാശയിലായി. കാരണം വേദികളിൽ തിരുവനന്തപുരം ഉണ്ടെങ്കിലും സന്നാഹ മത്സരങ്ങൾക്ക് മാത്രമാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുകയെന്ന് പിന്നീട് വ്യക്തമായി. തിരുവനന്തപുരം, ഹൈദരാബാദ് , ഗുവാഹത്തി സ്റ്റേഡിയങ്ങൾ സന്നാഹ മത്സരത്തിന് വേദിയാവുമ്പോൾ രാജ്യത്തെ മറ്റ് 10 സ്റ്റേഡിയങ്ങളിലാണ് ലോകകപ്പ് മത്സരങ്ങൾ നടക്കുക. ലോകകപ്പ് വേദിയായി തിരുവനന്തപുരത്തെയും ഉൾപ്പെടുത്താതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവായ ശശി തരൂർ എംപി. ലോകകപ്പ് പോലെ ദൈർഘ്യമേറിയൊരു ടൂർണമെൻറ് നടത്തുമ്പോൾ മത്സരം കുറച്ചു വേദികളിലായി പരിമിതപ്പെടുത്താതെ കുറച്ചൂകൂടി സ്ഥലത്തേക്ക് സന്തോഷം പരത്താമായിരുന്നുവെന്ന് ശശി തരൂർ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. It's a long tournament. They could have spread the…
Read More » -
ഏകദിന ലോകകപ്പ് ക്രിക്കറ്റ്: കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തിൽ സന്നാഹമത്സരം മാത്രം
തിരുവനന്തപുരം:ഏകദിന ലോകകപ്പ് ക്രിക്കറ്റിന് കാര്യവട്ടം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയവും വേദിയാകും.സന്നാഹ മത്സരത്തിനാണ് സ്റ്റേഡിയം വേദിയാകുക. ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം.നവംബര്‍ 19ന് ഫൈനല്‍ മത്സരവും നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കും. നവംബര്‍ 15നും 16നും മുംബൈയിലും കൊല്‍ക്കത്തയിലുമായാണ് സെമി ഫൈനലുകള്‍. 10 ടീമുകളാണ് ലോകകപ്പിനുള്ളത്. ഒക്ടോബര്‍ എട്ടിന് ചെന്നൈയില്‍ ആസ്ത്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.തിരുവനന്തപുരം ഗ്രീൻഫീല്‍ഡ് സ്റ്റേഡിയത്തെ നേരത്തെ പരിഗണിച്ചെങ്കിലും പിന്നീട് ഒഴിവാക്കി.സന്നാഹമത്സരം മാത്രമാണ് ഇവിടെ നടക്കുക. ലോകകപ്പ് 2023 വേദികള്‍ അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയം (ഫൈനല്‍) കോല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സ് (സെമി ഫൈനല്‍) മുംബൈ: വാങ്കഡെ സ്റ്റേഡിയം (സെമി ഫൈനല്‍) ബംഗളൂരു: എം ചിന്നസ്വാമി സ്റ്റേഡിയം ചെന്നൈ: എംഎ ചിദംബരം സ്റ്റേഡിയം ഡല്‍ഹി: അരുണ്‍ ജെയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയം ധര്‍മശാല: ഹിമാചല്‍ പ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ഗുവാഹത്തി: അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം ഹൈദരാബാദ്: രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയം, ഉപ്പല്‍…
Read More » -
സാഫ് കപ്പ് ഫുട്ബോൾ; ഇന്ത്യ സെമിയിൽ
ബംഗളൂരു:സാഫ് ചാമ്ബ്യന്‍ഷിപ്പ് ഫുട്ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയവുമായി ഇന്ത്യയുടെ നീലപ്പട സെമിയിലെത്തി. ആദ്യ അങ്കത്തില്‍ പാകിസ്ഥാനെ എതിരില്ലാത്ത നാല് ഗോളിന് തകര്‍ത്ത ഇന്ത്യ മറ്റൊരു അയല്‍ക്കാരായ നേപ്പാളിനെ 2-0ന് തോല്‍പിക്കുകയായിരുന്നു. മത്സരത്തിന്‍റെ 61-ാം മിനിറ്റിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് ആദ്യ ഗോള്‍ നേടിയത്. രാജ്യാന്തര കരിയറില്‍ ഛേത്രിയുടെ 91-ാം ഗോളാണിത്. മഹേഷ് സിംഗാണ് ഇന്ത്യയുടെ രണ്ടാം ഗോള്‍ നേടിയത്. നേരത്തെ ഛേത്രിയുടെ ഗോളിന് വഴിയൊരുക്കിയതും മഹേഷായിരുന്നു. പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലും ക്യാപ്റ്റന്‍ സുനില്‍ ഛേത്രി തന്നെയായിരുന്നു ഇന്ത്യയുടെ ഹീറോ. മത്സരത്തില്‍ സുനില്‍ ഛേത്രി ഹാട്രിക് നേടിയപ്പോള്‍ ഇന്ത്യ എതിരില്ലാത്ത നാല് ഗോളിന് പാകിസ്ഥാനെ തകര്‍ക്കുകയായിരുന്നു. 27-ാം തിയതി കുവൈറ്റിന് എതിരെയാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം.ഇന്ത്യക്കൊപ്പം കുവൈറ്റും സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്
Read More » -
കേരള ബ്ലാസ്റ്റേഴ്സ് വിവാദം ഫിഫ അന്താരാഷ്ട്ര കോടതിയിലേക്ക്
കൊച്ചി: കഴിഞ്ഞ സീസണിലെ ഐഎസ്എൽ പ്ലേ ഓഫുമായി ഉണ്ടായ വിവാദം അവസാനിപ്പിക്കാതെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്. സംഭവം ഫുട്ബോൾ മേഖലയിലെ എല്ലാ പ്രശ്നങ്ങളുടെ അന്തിമവിധി പറയാൻ അധികാരമുള്ള ഫിഫയുടെ അംഗീകാരമുള്ള സ്വതന്ത്ര കോടതിയായ ‘കാസിലേക്ക്’ (CAS-The Court of Arbitration for Sport) -നു മുന്നിലേക്ക് എത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്. സ്വിറ്റ്സര്‍ലാന്റ് ആണ് CASന്റെ ആസ്ഥാനം. ഇനി CAS വിധി വന്നാലെ കേരള ബ്ലാസ്റ്റേഴ്സ് പിഴ അടക്കുന്നതുൾപ്പടെയുള്ള കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. ബംഗളൂരു എഫ്സിയുമായുള്ള പ്ലേ ഓഫ് മത്സരത്തിനിടയില്‍ ഗ്രൗണ്ട് വിട്ടുപോയതിന് ഓൾ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് നാല് കോടി രൂപ (INR 4,00,00,000/-) പിഴ ചുമത്തിയിരുന്നു. ഒപ്പം പരസ്യമായി മാപ്പു പറയണമെന്നും ക്ലബിനോട് ആവശ്യപ്പെട്ടിരുന്നു.സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചെങ്കിലും ക്ലബ് പിഴ ഇതുവരെ അടച്ചിരുന്നില്ല. പ്ലേ ഓഫില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് ബെംഗളുരു എഫ്‌സി നേടിയ ഗോള്‍ വിവാദമായതിന് പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളം വിട്ടത്. ഗോളിന്…
Read More » -
അര്‍ജന്‍റീനയെ കേരളത്തിലേക്ക് കളിക്കാൻ ക്ഷണിച്ച് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ
കോഴിക്കോട്: സാക്ഷാൽ ലയണൽ മെസ്സിയേയും കൂട്ടരേയും കേരളത്തിൽ പന്ത് തട്ടാൻ ക്ഷണിച്ച് കായിക മന്ത്രി വി അബ്‌ദുറഹ്‌മാൻ. സൗഹൃദ മത്സരം കളിക്കാനുള്ള അര്‍ജന്‍റീനയുടെ ക്ഷണം സ്വീകരിക്കാതിരുന്ന ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍റെ നടപടിയെ വിമർശിച്ചുകൊണ്ടായിരുന്നു അബ്‌ദുറഹ്‌മാന്റെ പ്രതികരണം. ‘അര്‍ജന്‍റീനയെ കേരളം എന്നും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യും. മത്സരം ഏറ്റെടുത്ത് നടത്താനും തയ്യാർ. കേരളത്തിന്‍റെ ഫുട്ബോള്‍ വികസനത്തിനായി അര്‍ജന്‍റീനയുമായി സഹകരിക്കുന്നതിനുള്ള താല്‍പ്പര്യം അറിയിച്ചു. കായികമന്ത്രി എന്ന നിലയില്‍ അര്‍ജന്‍റീന ഫുട്ബോള്‍ ടീമിനെയും അവരുടെ ഫുട്ബോള്‍ അസോസിയേഷനെയും അഭിനന്ദിച്ച് കത്തയച്ചു. മെസിയെയും കൂട്ടരെയും കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു’ – വി അബ്‌ദുറഹ്‌മാന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു. ലോകത്തെ മുൻനിര രാജ്യങ്ങള്‍ പോലും കൊതിക്കുന്ന ഓഫറാണ് ഇന്ത്യ തള്ളിക്കളഞ്ഞത്. ഇന്ത്യൻ ഫുട്ബോളിന് അതു പകരുന്ന ഉത്തേജനത്തിന്‍റെ തോത് അളക്കാൻ പോലും കഴിയുമായിരുന്നില്ല. അത്തരത്തിലാരു സുവര്‍ണാവസരമാണ് തട്ടിക്കളഞ്ഞത്. ഇത്തരത്തില്‍ ഒരു മത്സരത്തിന് പണം കണ്ടെത്തുക എന്നതാണോ പ്രധാനം. മെസിയും കൂട്ടരും വരുമെന്ന് അറിഞ്ഞാല്‍ സ്പോണ്‍സര്‍മാരുടെ വലിയ ക്യൂ തന്നെ ഉണ്ടായേനെ. പണത്തിനും അപ്പുറം…
Read More » -
മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യൻ ടീമില്‍
മുംബൈ:ഒരിടവേളയ്ക്ക് ശേഷം മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യൻ ടീമില്‍ തിരിച്ചെത്തി. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ്-ഏകദിന പരമ്ബരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച കൂട്ടത്തിൽ ഏകദിന ടീമിലാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജൂലൈ 27 ന് ആരംഭിക്കുന്ന പരമ്ബരയില്‍ റുതുരാജ് ഗെയ്‌ക്‌വാദും മുകേഷ് കുമാറും ഇടം നേടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നവംബറില്‍ ന്യൂസിലൻഡിനെതിരായ ഏകദിനത്തില്‍ കളിച്ചതിന് ശേഷം ഇതാദ്യമായാണ് സഞ്ജു ടീമില്‍ ഇടംപിടിക്കുന്നത്. ഈ മത്സരത്തില്‍ 38 പന്തില്‍ 36 റണ്‍സാണ് സഞ്ജു സാംസണ്‍ നേടിയത്. ഈ വര്‍ഷം ജനുവരിയില്‍ ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്ബരയിലും സഞ്ജു കളിച്ചിരുന്നു. ഇഷാന്‍ കിഷാനൊപ്പം വിക്കറ്റ് കീപ്പറായാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സഞ്ജുവിന് ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരം കൂടിയാണിത്.
Read More » -
2030 ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നു സൗദി അറേബ്യ പിന്മാറി
റിയാദ്:2030 ലെ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്നതില്‍ നിന്നു സൗദി അറേബ്യ പിന്മാറിയതായി റിപ്പോര്‍ട്ട്. സ്പാനിഷ് മാധ്യമം ആയ മാര്‍ക ആണ് ഇത് റിപ്പോര്‍ട്ട് ചെയ്‌തത്. 2030-ലെ ലോകകപ്പ് ലക്ഷ്യമിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കം വലിയ രീതിയില്‍ വമ്ബൻ താരങ്ങളെ സൗദി തങ്ങളുടെ ക്ലബുകളില്‍ എത്തിച്ചിരുന്നു.മെസ്സിയുൾപ്പടെയുള്ളവരുമായും ചർച്ചകൾ നടക്കുന്നുണ്ട്. 2030-ലെ ലോകകപ്പ് ആതിഥേയത്വം വഹിക്കാനായി സംയുക്തമായി സ്‌പെയിൻ, പോര്‍ച്ചുഗല്‍, മൊറോക്കോ എന്നീ രാജ്യങ്ങൾ രംഗത്തുണ്ട്.അര്‍ജന്റീന, ഉറുഗ്വേ, കൊളംബിയ, ചിലി എന്നീ രാജ്യങ്ങളും 2030-ലെ ലോകകപ്പിനായി മത്സരരംഗത്തുണ്ട്. 2022 ൽ അറബ് രാജ്യമായ ഖത്തറിലാണ് ലോകകപ്പ് നടന്നത്.വീണ്ടും മറ്റൊരു ഗൾഫ് രാജ്യമായ സൗദിയിൽ ഉടൻതന്നെ ലോകകപ്പ് അനുവദിക്കുന്നതിൽ യൂറോപ്പ്-ആഫ്രിക്കൻ രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.ഇതിനെ തുടർന്നാണ് സൗദിയുടെ പിൻമാറ്റം എന്നാണ് സൂചന.
Read More » -
എന്റെ അത്ഭുതഭാവം കണ്ടിട്ടാകണം അദ്ദേഹമെന്നെ തോളോട് ചേര്‍ത്തുപിടിച്ചു:ഡോ.സോണി ജോൺ
വിഖ്യാത കൊളംബിയൻ ഗോള്‍കീപ്പര്‍ റെനെ ഹിഗ്വിറ്റയെ കണ്ടുമുട്ടിയതിന്റെ ആവേശം മലയാളി സ്പോര്‍ട്സ് സൈക്കോളജിസ്റ്റ് ഡോ.സോണി ജോൺ പങ്കിടുന്നു… സ്വപ്നങ്ങളും ചിലപ്പോഴൊക്കെ സാക്ഷാല്‍ക്കരിക്കപ്പെടുമെന്ന് ഉറപ്പായി. ഇന്ത്യൻ അമ്ബെയ്ത്ത് ടീമിനൊപ്പം കൊളംബിയയിലെ മെഡലിനില്‍ എത്തിയതുമുതലുള്ള ആഗ്രഹമായിരുന്നു ഹിഗ്വിറ്റയെ നേരില്‍ കാണുകയെന്നത്. ഹോട്ടലിലും മത്സരങ്ങള്‍ നടക്കുന്ന മൈതാനത്തുമൊക്കെ പരിചയപ്പെട്ട കൊളംബിയക്കാരോട് അതിനുള്ള വഴി ആരാഞ്ഞു. ഒന്നും തരപ്പെടാതെ വന്നപ്പോള്‍ അദ്ദേഹം ഗോള്‍കീപ്പര്‍ കോച്ചായി ജോലി ചെയ്യുന്ന മെഡലിനിലെ പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ ‘അത്ലറ്റികോ നാസ്യോനലി’ന് ഇ–-മെയില്‍ അയച്ചു. അതിനും മറുപടിയുണ്ടായില്ല. ഇന്ത്യൻ ടീമിന് കോമ്ബൗണ്ട് വ്യക്തിഗതയിനത്തില്‍ ശനി വൈകിട്ട് ഫൈനലുണ്ടായിരുന്നു. ഒരു ചെറിയ ഇടവേളയ്ക്കുശേഷം ടീമില്‍ തിരിച്ചെത്തിയ മുൻ ലോക ചാമ്ബ്യൻ അഭിഷേക് വര്‍മയായിരുന്നു മത്സരിക്കുന്നത്. ഉഗ്രൻ പോരാട്ടത്തിലൂടെ അഭിഷേക് അമേരിക്കൻ ഐക്യനാടുകളുടെ ജയിംസ് ലൂറ്റ്സിനെ പരാജയപ്പെടുത്തി സ്വര്‍ണം നേടി. ആ സന്തോഷത്തില്‍ തിരിച്ച് ഹോട്ടലിലെത്തിയതാണ്. അടയാൻ പോകുന്ന ലിഫ്റ്റിലേക്ക് പെട്ടെന്ന് കയറി അരികിലേക്ക് മാറിനിന്നു. തൊട്ടടുത്തുനില്‍ക്കുന്നയാളെ നോക്കിയപ്പോള്‍ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ അത്ഭുതഭാവം…
Read More »