NEWSSports

5000 ഡോളര്‍ സമ്മാനത്തുക സ്റ്റേഡിയത്തിലെ ജീവനക്കാര്‍ക്ക് സമര്‍പ്പിച്ച്‌ സിറാജ്

കൊളംബോ:ഇന്നലെ നടന്ന ഏഷ്യാ കപ്പ് ഫൈനലിലെ ‘പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ്’ നേടിയ ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജ്, തനിക്ക് ലഭിച്ച സമ്മാനത്തുക ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിന് സമര്‍പ്പിച്ചു.

5,000 ഡോളര്‍ (ഏകദേശം 4.15 ലക്ഷം രൂപ) ആണ് അവാര്‍ഡിനുള്ള സമ്മാനത്തുക. കൊളോമ്ബോയിലെ അതിതീവ്ര മഴ കണക്കിലെടുത്ത് ആര്‍ പ്രേമദാസ സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫ് 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്നു.

‘അവരുടെ പ്രയത്‌നമില്ലാതെ ടൂര്‍ണമെന്റ് മുന്നോട്ട് പോകുമായിരുന്നില്ല. അവര്‍ വളരെയധികം ക്രെഡിറ്റ് അര്‍ഹിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു,’ അവാര്‍ഡ് സമര്‍പ്പിച്ചു കൊണ്ട് സിറാജ് പറഞ്ഞു.

Signature-ad

ഇന്നലെ നടന്ന ഏഷ്യ കപ്പ് ഫൈനലില്‍ 6/21 എന്ന റെക്കോര്‍ഡ് സ്‌പെല്ലിന് സിറാജിന് ‘മാൻ ഓഫ് ദ മാച്ച്‌’ ലഭിച്ചു.

Back to top button
error: