കിക്കോഫ് സമയക്രമങ്ങളിലുള്‍പ്പെടെ ഈ സീസണില്‍ മാറ്റങ്ങള്‍ വരുത്തിയുണ്ട്. രാത്രി എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങളില്‍ ആദ്യ മത്സരം വൈകിട്ട് 5.30ന് തുടങ്ങും. കിരീടം ലക്ഷ്യമിട്ട് 12 ടീമുകളാണ് ഇത്തവണ ലീഗില്‍ ഉള്ളത്. ഐ ലീഗ് ചാമ്ബ്യന്‍മാരായി സ്ഥാനക്കയറ്റം ലഭിച്ച പഞ്ചാബ് എഫ്‌സി ആണ് പുതുമുഖ ടീം.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് പകരം റിലയന്‍സിന്‍റെ ഉടമസ്ഥതയിലുള്ള വയാകോം 18ലാണ് ഇത്തവണ ഐഎസ്‌എല്‍ മത്സരങ്ങളുടെ തത്സമയ സംപ്രേഷണം. മലയാളം ഉള്‍പ്പെടെ ഒന്നിലധികം ഭാഷകളില്‍ കമന്‍ററിയുണ്ട്. ജിയോ സിനിമയിലും മത്സരങ്ങള്‍ കാണാം.
സൂപ്പര്‍ ലീഗ് 10-ാം പതിപ്പ് ആഘോഷിക്കുന്നതിന്‍റെ ഭാഗമായി ഐഎസ്‌എല്‍ ഫാന്‍റസി എന്ന പേരില്‍ ഫാന്‍റസി ഗെയിമും എഫ്‌എസ്ഡിഎല്‍ പുറത്തുവിട്ടിട്ടുണ്ട്. 12 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങളാണ് വാഗ്ദാനം.
ഐഎസ്‌എലില്‍ തുടര്‍ച്ചയായ രണ്ടാം ഉദ്ഘാടന മത്സരത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ സീസണുകളിലേതു പോലെ ഇത്തവണയും പ്രത്യേക ഉദ്ഘാടന ചടങ്ങുകള്‍ ഉണ്ടാകില്ല. മത്സരത്തിന്‍റെ ഭൂരിഭാഗം ടിക്കറ്റുകളും വിറ്റഴിച്ചെന്നാണ് സൂചന.
ഐഎസ്എല്ലിൽ പങ്കെടുക്കുന്ന 12 ടീമുകള്‍:
ബംഗളൂരു എഫ്സി, ചെന്നൈയിൻ എഫ്സി, ഈസ്റ്റ് ബംഗാള്‍, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പുര്‍ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ്, മോഹൻ ബഗാൻ സൂപ്പര്‍ ജയന്റ്, മുംബൈ സിറ്റി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഒഡിഷ എഫ്സി, പഞ്ചാബ് എഫ്സി.