
കൊളംബോ: ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്ക ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞു.12 റണ്‍സെടുക്കുന്നതിനെ ആറ് വിക്കറ്റുകള്‍ നഷ്ടമായ ലങ്ക 13 ഓവറില്‍ 40-8 എന്ന നിലയിലാണ് ഇപ്പോൾ.
മുഹമ്മസ് സിറാജ് അഞ്ച്‌വിക്കറ്റും ബുംറ ഒരു വിക്കറ്റും വീഴ്ത്തി. കുശാല്‍ പെരേര (0), പതും നിസ്സങ്ക (2), സദീര സമരവിക്രമ (0), ചരിത് അസലങ്ക (0), ധനഞ്ജയ ഡിസില്‍വ (4),ദസുന്‍ ഷനക(0) എന്നിവരെയാണ് ലങ്കയ്ക്ക് നഷ്ടമായത്. പിന്നീട് 33 ന് ഏഴ്, 40 ന് എട്ട് എന്നിങ്ങനെയും വിക്കറ്റുകള്‍ വീണു.
34 പന്തിന്‍ നിന്ന് 17 റണ്‍സെടുത്ത കുഷാല്‍ മെന്‍ഡിസും 21 പന്തില്‍ എട്ട് റണ്‍സെടുത്ത ദുനിത് വെല്ലലഗെ എന്നിവരാണ് പുറത്തായത്. യഥാക്രമം സിറാജിനും ഹാര്‍ദിക് പാണ്ഡ്യയ്ക്കുമാണ് വിക്കറ്റ്.
ഇന്ത്യ (പ്ലേയിംഗ് ഇലവന്‍): രോഹിത് ശര്‍മ (സി), ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്ലി, കെഎല്‍ രാഹുല്‍ (ഡബ്ല്യു), ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്
ശ്രീലങ്ക (പ്ലേയിംഗ് ഇലവന്‍): പാത്തും നിസ്സാങ്ക, കുസല്‍ പെരേര, കുസല്‍ മെന്‍ഡിസ്(ഡബ്ല്യു), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സില്‍വ, ദസുന്‍ ഷനക(സി), ദുനിത് വെല്ലലഗെ, ദുഷന്‍ ഹേമന്ത, പ്രമോദ് മധുഷന്‍, മതീശ പതിരണ
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan