റിയാദ്: 2018ലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് ചേക്കേറിയത്. 100 ദശലക്ഷം യൂറോ ആയിരുന്നു ട്രാൻസ്ഫർ തുക. ഇതോടെ യുവന്റസിന്റെ മാത്രമല്ല ഇറ്റാലിയൻ ലീഗിന്റെ തന്നെ മുഖച്ഛായ മാറി. ക്ലബിനായി 134 കളിയിൽ 101 ഗോളും സ്വന്തമാക്കി. എന്നാലിപ്പോൾ ക്ലബിനെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ക്രിസ്റ്റ്യാനോ. ക്ലബിൽ കളിച്ചിരുന്ന കാലത്തെ പ്രതിഫലം ഇതുവരെ കിട്ടാത്തതിനാലാണ് റൊണാൾഡോ നിയമ നടപടിയിലേക്ക് നീങ്ങുന്നത്.
2021ൽ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് തിരികെ പോകുമ്പോൾ യുവന്റസ് ശമ്പള ഇനത്തിൽ 20 ദശലക്ഷം യൂറോ റൊണാൾഡോയ്ക്ക് നൽകാൻ ഉണ്ടായിരുന്നു. കൊവിഡ് പ്രതിസന്ധിയാണ് യുവന്റസ് കാരണമായി പറഞ്ഞത്. റൊണാൾഡോ യുണൈറ്റഡ് വിട്ട് സൗദി ക്ലബ് അൽ ഹിലാലിലേക്ക് ചേക്കേറി രണ്ടാം സീസണായിട്ടും യുവന്റസ് കുടിശിക ഇതുവരെ നൽകിയിട്ടില്ല. ഇതോടെയാണ് റൊണാൾഡോ യുവന്റസിനെതിരെ നിയമ നടപടിയിലേക്ക് നീങ്ങുന്നത്.
അടുത്തിടെ, ഫുട്‌ബോളിനപ്പുറം മറ്റൊരു കായികമേഖലയിലേക്ക് കൂടി ചുവട് മാറ്റിയിരുന്നു റൊണാൾഡോ. അതിവേഗം വളർന്ന് കൊണ്ടിരിക്കുന്ന പാഡിൽ ടെന്നിസ് എന്ന ഗെയിമിനോടാണ റൊണാൾഡോ താൽപര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ടെന്നിസിനോട് സാദൃശ്യമുള്ള മത്സര ഇനമാണ് പാഡിൽ. ജന്മനാടായ പോർച്ചുഗലിൽ ഒരു പാഡിൽ കോംപ്ലസ് നടത്താനുള്ള ലൈസൻസ് റൊണാൾഡോ സ്വന്തമാക്കി.
സിറ്റി ഓഫ് പാഡിൽ എന്ന് പേരിട്ടിരിക്കുന്ന പഡെൽ കോംപ്ലക്‌സ് 5 ദശലക്ഷം യൂറോ നൽകിയാണ് റൊണാൾഡോ സ്വന്തമാക്കിയത്. സ്വപ്നതുല്യമായ നിമിഷമെന്ന് പോർച്ചുഗീസ് പാഡിൽ ഫെഡറേഷൻ ഇതിനെ വിശേഷിപ്പിച്ചത്. പോർച്ചുഗലിന് ഫുട്‌ബോൾ ലോകത്ത് തിളക്കമാർന്ന സ്ഥാനം നൽകിയ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ വരവ് പാഡിൽ ഗുണകരമാകുമെന്നാണ് ഫെഡററേഷന്റെ പ്രതീക്ഷ.