
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണില്‍ കേരളാ ബ്ലാസേ്‌റ്റഴ്‌സ് ഹോം മത്സരങ്ങളുടെ ടിക്കറ്റിനുള്ള ഔദ്യോഗിക അവകാശം പേടിഎമ്മും പേടിഎം ഇന്‍സൈഡറും കരസ്‌ഥമാക്കി.
കേരളാ ബ്ലാസേ്‌റ്റഴ്‌സ് എഫ്.സിയും ബംഗളുരു എഫ്.സിയും തമ്മില്‍ 21 നു നടക്കുന്ന പോരാട്ടത്തോടെയാണു ജവാഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ മത്സരങ്ങള്‍ക്കു തുടക്കം കുറിക്കുക. പേ ടിഎം , പേ ടിഎം ഇന്‍സൈഡര്‍ എന്നിവയിലൂടെ ഇതിനായുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ ബുക്കു ചെയ്യാം.
അതേസമയം ബ്ലാസ്‌റ്റേഴ്‌സ് എഫ്.സിയും ബംഗളരുവും തമ്മില്‍ ഇതുവരെ 13 തവണ ഏറ്റുമുട്ടിയപ്പോൾ ബംഗളൂരുവിന് എട്ടു ജയങ്ങളും ബ്ലാസ്‌റ്റേഴ്‌സിന് മൂന്നു ജയങ്ങളും നേടാനായി. രണ്ടു മല്‍സരങ്ങള്‍ സമനിലയിലായി. കഴിഞ്ഞ സീസനിലെ സെമി ഫൈനലില്‍ കേരളാ ബ്ലാസേ്‌റ്റഴ്‌സ് സുനില്‍ ചേത്രിയുടെ വിവാദ സ്‌ട്രൈക്കിനെത്തുടര്‍ന്ന് ഇറങ്ങിപ്പോയത് കോച്ച് ഇവാന്‍ വുകോമാനോവികിനു പത്തു മത്സര വിലക്ക് അടക്കമുള്ള അച്ചടക്ക നടപടികളിലേക്കു നയിച്ചിരുന്നു.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan