Sports
-
ഏകദിനത്തിന് പുറകെ ടി20 ടീമിലും ഇടം നേടി മലയാളി താരം സഞ്ജു സാംസൺ
ന്യൂഡൽഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി20 പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി ടി20 ടീമിനെ നയിക്കും. ഏകദിന ടീമിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലും ഇടം നേടിയിട്ടുണ്ട്.വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മ ടി20 ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ കൂടി സഞ്ജു സാംസണ് അവസരം നല്‍കാന്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സ്ഥാനം നിലനിര്‍ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനാകുന്ന ടീമില്‍ സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍.
Read More » -
കുവൈത്തിനെ തകര്‍ത്ത് സാഫ് കപ്പ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ഇന്ത്യ
ബെംഗളൂരു: 2023 സാഫ് കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യക്ക്. നിശ്ചിത സമയവും എക്സ്ട്രാ ടൈമും സമനിലയിൽ പിരിഞ്ഞതോടെ ഷൂട്ടൗട്ടിലാണ് വിജയികളെ തീരുമാനിച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ സമനിലയിലാണ് ഇരുടീമുകളും പിരിഞ്ഞത്. ഇന്ത്യയ്ക്ക് വേണ്ടി ലാലിയൻസുവാല ചങ്തെയും കുവൈത്തിനുവേണ്ടി ഷബീബ് അൽ ഖാൽദിയും ഗോളടിച്ചു.പിന്നീട് എക്സ്ട്രാ ടൈമിൽ ഗോൾരഹിത സമനില.ഒടുവിൽ ഷൂട്ടൗട്ട് സഡന്‍ ഡത്തിലേക്ക് നീണ്ടപ്പോള്‍ ഇന്ത്യ 5-4ന് കുവൈത്തിനെ മലർത്തിയടിച്ച് സാഫ് കപ്പില്‍ തങ്ങളുടെ ഒന്‍പതാം കിരീടം നേടി. സഡന്‍ ഡത്തിലെ കുവൈത്തിന്‍റെ ആദ്യ കിക്ക് ഗുർപ്രീത് തടുത്തതോടെയാണ് ഇന്ത്യ ജേതാക്കളായത്.
Read More » -
സാഫ് കപ്പ് ഫുട്ബോൾ: ഇന്ന് ഇന്ത്യxകുവൈത്ത് ഫൈനൽ
ബംഗളൂരു: ഇന്‍ര്‍ കോണ്ടിനെന്റല്‍ കപ്പ് നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് മറ്റൊരു സാഫ് ചാമ്ബ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇറങ്ങുന്നു. ലക്ഷ്യം ഒന്‍പതാം കിരീടം. എതിരാളികള്‍ അതിഥികളായി ടൂര്‍ണമെന്റ് കളിക്കുന്ന കുവൈറ്റ്. എട്ട് കിരീടങ്ങള്‍ നേടിയിട്ടുള്ള ഇന്ത്യ ആകെ 12 തവണ ഫൈനല്‍ കളിച്ചു. ഇന്ത്യയുടെ സാഫിലെ 13ാം ഫൈനലാണിത്. ഒൻപതാം കിരീടമാണ് ലക്ഷ്യമിടുന്നത്. തങ്ങളുടെ പ്രതാപ കാലത്തേക്കുള്ള മടക്കം സ്വപ്‌നം കാണുന്ന കുവൈറ്റും കിരീടത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമിടുന്നില്ല. കണ്ഠീരവ സ്റ്റേഡിയത്തില്‍ കട്ടയ്ക്കുള്ള പോരാട്ടം കാണാമെന്നു വ്യക്തം. സെമിയില്‍ ഇന്ത്യ മറ്റൊരു അതിഥി രാജ്യമായ ലെബനനെയാണ് വീഴ്ത്തിയത്. കുവൈറ്റ് മുന്‍ ചാമ്ബ്യന്‍മാരായ ബംഗ്ലദേശിനേയും. ഇന്ന് വൈകീട്ട് 7.30 മുതലാണ് ഫൈനല്‍ പോരാട്ടം.
Read More » -
അന്നാലും എന്റെ എമിലിയാനോയേ… ഇനി ഗോൾ കീപ്പർമാരുടെ കുതന്ത്രങ്ങൾ നടക്കില്ല, അടങ്ങിയിരിക്കണം! പെനാൽറ്റി നിയമങ്ങൾ പൊളിച്ചെഴുതി ഫിഫ
സൂറിച്ച്: ഖത്തര്‍ ലോകകപ്പ് അര്‍ജന്റീനയ്ക്ക് സമ്മാനിക്കുന്നതില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പങ്കുണ്ട്. പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു അര്‍ജന്റീന ജയിക്കുന്നത്. മത്സരത്തില്‍ കിംഗ്സ്ലി കോമാന്റെ കിക്ക് മാര്‍ട്ടിനെസ് തടഞ്ഞിട്ടിരുന്നു. ചൗമേനിയുടെ കിക്ക് പുറത്തേക്ക് പോവുകയും ചെയ്തു. നേരത്തെ, ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിനെതിരേയും മാര്‍ട്ടിനെസിന്റെ സേവുകളാണ് അര്‍ജന്റീനയ്ക്ക് തുണയായത്. താരത്തിന്റെ മൈന്‍ഡ് ഗെയിമും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കോമന്‍ ഫ്രാന്‍സിന്റെ രണ്ടാം കിക്കെടുത്തപ്പോള്‍ മാര്‍ട്ടിനെസ് തടഞ്ഞിട്ടിരുന്നു. കിക്കിന് മുമ്പ് താരത്തിന്റെ ശ്രദ്ധ തിരിക്കാന്‍ മാര്‍ട്ടിനെസ് ശ്രമിച്ചു. കിക്ക് ചെയ്യുന്ന പൊസിഷനില്‍ തന്നെയാണോ പന്ത് വച്ചതെന്ന് പരിശോധിക്കാന്‍ മാര്‍ട്ടിനസ് റഫറിയുടെ സഹായം തേടിയത്. അടുത്ത നിമിഷം കിക്ക് രക്ഷപ്പെടുത്തുകയും ചെയ്തു. ചൗമേനി കിക്കെടുക്കാനെത്തിയപ്പോള്‍ പന്ത് അകലത്തേക്ക് നീക്കിയിട്ടു. ഏകാഗ്രത നഷ്ടപ്പെട്ട താരം കിക്ക് പുറത്തേക്കടിക്കുകയും ചെയ്തു. പിന്നാലെ മാര്‍ട്ടിനെസിന് മഞ്ഞകാര്‍ഡും ലഭിച്ചിരുന്നു. എന്നാല്‍ ഗോള്‍ കീപ്പര്‍മാരുടെ ഇത്തരം തന്ത്രങ്ങള്‍ക്ക് തടയിടുന്ന നിയമങ്ങള്‍ ഔദ്യോഗികമായി അംഗീകരീച്ചിരിക്കുകയാണ് ഫിഫ. ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ബോര്‍ഡ് മാറ്റം വരുത്തിയ…
Read More » -
സാഫ് ഫുട്ബോൾ ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യ ഫൈനലില്‍
ബംഗളൂരു:സാഫ് ഫുട്ബോൾ ചാമ്ബ്യൻഷിപ്പില്‍ ഇന്ത്യ ഫൈനലില്‍.പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സെമി ഫൈനല്‍ പോരാട്ടത്തില്‍ കരുത്തരായ ലെബനനെ 4-2ന് മറികടന്നാണ് ഇന്ത്യ ഫൈനലിലെത്തിയത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ തകര്‍പ്പൻ പ്രകടനമാണ് ഇന്ത്യൻ വിജയത്തില്‍ നിര്‍ണായകമായത്. ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ കുവൈറ്റാണ് ഇന്ത്യയുടെ എതിരാളികള്‍. നിശ്ചിത സമയത്തും അധികസമയത്തും മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചതോടെയാണ് കളി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഇന്ത്യയ്ക്കായി കിക്കെടുത്ത ക്യാപ്റ്റൻ സുനില്‍ ഛേത്രി, അൻവര്‍ അലി, മഹേഷ് സിങ്, ഉദാന്ത സിങ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ ലെബനൻ താരം ഹസൻ മാറ്റുക്കിന്റെ കിക്ക് ഗുര്‍പ്രീത് രക്ഷപ്പെടുത്തി. ഖലില്‍ ബാദെറിന്റെ ഷോട്ട് പുറത്തേക്കും പോയതോടെ ഇന്ത്യ ഫൈനലിലേക്ക് കടക്കുകയായിരുന്നു.
Read More » -
ഒരു കരീബിയന്‍ ദുരന്തഗാഥ! വിന്‍ഡീസില്ലാതെ ചരിത്രത്തലെ ആദ്യ ലോകകപ്പ്
ഹരാരെ: ക്രിക്കറ്റ് ആരാധകരെ ആകെ നിരാശയിലാഴ്ത്തി മുന്‍ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ്. ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ വിന്‍ഡീസ് കളിക്കില്ല. ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ സ്‌കോട്ലന്‍ഡിനോടും നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പ്രഥമ ഏകദിന ലോക ചാമ്പ്യന്‍മാരായ വിന്‍ഡീസ് ഫൈനല്‍ പോരിലേക്കുള്ള അവസരം നഷ്ടപ്പെടുത്തിയത്. നെതര്‍ലന്‍ഡ്സിനോടു നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയ അവര്‍ കടിച്ചുതൂങ്ങിയാണ് സൂപ്പര്‍ സിക്സില്‍ എത്തിയത്. സൂപ്പര്‍ സിക്സിലെ എല്ലാ മത്സരങ്ങളും അവര്‍ക്ക് ജയിക്കേണ്ടതായി വന്നു. എന്നാല്‍ ആദ്യ പോരില്‍ തന്നെ അവര്‍ ആയുധം വച്ച് കീഴടങ്ങി. ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് വിന്‍ഡീസ് ലോകകപ്പ് കളിക്കാന്‍ എത്താതിരിക്കുന്നത്. സ്‌കോട്ലന്‍ഡിനോട് ഏഴ് വിക്കറ്റിന്റെ ദയനീയ പരാജയമാണ് മുന്‍ ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് 181 റണ്‍സില്‍ എല്ലാവരും പുറത്തായി. മറുപടി പറയാനിറങ്ങിയ സ്‌കോട്ലന്‍ഡ് 43.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സെടുത്താണ് വിജയം തൊട്ടത്. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകളും സ്‌കോട്ടിഷ് പട ഉയര്‍ത്തി. 1975ലെ പ്രഥമ…
Read More » -
വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായി ഇന്ത്യന്‍ താരങ്ങള്‍ കരീബിയന്‍ മണ്ണിലേക്ക് എത്തിത്തുടങ്ങി
സെൻറ് ലൂസിയ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനായി ഇന്ത്യൻ താരങ്ങൾ കരീബിയൻ മണ്ണിലേക്ക് എത്തിത്തുടങ്ങി. ഒരേ വിമാനത്തിൽ ടിക്കറ്റുകൾ ലഭ്യമല്ലാത്തതിനാൽ വെവ്വേറെ ഗ്രൂപ്പുകളായാണ് ഇന്ത്യൻ ടീം ഇവിടേക്ക് എത്തുന്നത്. ചില താരങ്ങളുടെ വരവ് അമേരിക്ക വഴിയാണ്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും മുൻ നായകൻ വിരാട് കോലിയും യഥാക്രമം പാരിസ്, ലണ്ടൻ എന്നിവിടങ്ങളിൽ നിന്നാണ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിന് എത്തുക. ഇരുവരും നിലവിൽ കുടുംബാംഗങ്ങൾക്കൊപ്പം അവധിക്കാലം ചിലവഴിക്കുകയാണ്. എന്നാൽ ഇരുവരും എപ്പോൾ കരീബിയൻ ദ്വീപുകളിലേക്ക് എത്തും എന്ന് വ്യക്തമല്ല. ടെസ്റ്റ് പരമ്പര ആരംഭിക്കും മുമ്പ് ഇന്ത്യൻ ടീം രണ്ട് പരിശീലന മത്സരങ്ങൾ വിൻഡീസിൽ കളിക്കും. 2023-25 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ടീം ഇന്ത്യയുടെ ആദ്യ പരമ്പര കൂടിയാണിത്. ഇന്ത്യയും വിൻഡീസും 98 ടെസ്റ്റുകളിൽ നേർക്കുനേർ വന്നപ്പോൾ ഇന്ത്യ 22 ഉം വെസ്റ്റ് ഇൻഡീസ് 30 മത്സരങ്ങൾ വീതം വിജയിച്ചു. ഇരു ടീമുകളും അവസാനം ടെസ്റ്റിൽ മുഖാമുഖം വന്നപ്പോൾ 2019ൽ ഇന്ത്യ 2-0ന്…
Read More » -
ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ക്രിക്കറ്റ് ലോകം സാക്ഷിയായത് ഓസ്ട്രേലിയന്‍ റണ്‍മെഷീന്‍ സ്റ്റീവന്‍ സ്‌മിത്തിന്‍റെ തകര്‍പ്പന്‍ സെഞ്ചുറിക്ക്; മടക്കം ബെന്‍ ഡക്കെറ്റിന്‍റെ പറക്കും ക്യാച്ചില്‍! വീഡിയോ
ലോർഡ്‌സ്: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ ക്രിക്കറ്റ് ലോകം സാക്ഷിയായത് ഓസ്ട്രേലിയൻ റൺമെഷീൻ സ്റ്റീവൻ സ്‌മിത്തിൻറെ തകർപ്പൻ സെഞ്ചുറിക്ക്. ലോർഡ്‌സ് ടെസ്റ്റിൻറെ രണ്ടാംദിനത്തിലെ ഹൈലൈറ്റ് സ്‌മിത്തിൻറെ ഈ 32-ാം ടെസ്റ്റ് ശതകമായിരുന്നു. ഒരറ്റത്ത് ഓസീസ് വിക്കറ്റുകൾ കൊഴിയുമ്പോഴും പതറാതെ കളിച്ച സ്‌മിത്ത് 169 പന്തിൽ മൂന്നക്കം കണ്ടു. എന്നാൽ ആഷസ് ചരിത്രത്തിൽ സ്‌മിത്ത് മറ്റൊരു സെഞ്ചുറി കൂടി തികച്ചപ്പോഴും മടക്കം ആരാധകർ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ സുന്ദരമായ ഒരു ക്യാച്ചിലൂടെയായിരുന്നു. ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്‌സിൽ ജിമ്മി ആൻഡേഴ്‌സണെ ബൗണ്ടറി നേടി സെഞ്ചുറി തികച്ച സ്റ്റീവ് സ്‌മിത്ത് പിന്നാലെ അതിവേഗം സ്കോർ ചെയ്യാനുള്ള ശ്രമത്തിലായിരുന്നു. കരുതലോടെ അത്രനേരം കളിച്ച സ്‌മിത്ത് പക്ഷേ, ഇന്നിംഗ്‌സിലെ 96-ാം ഓവറിലെ രണ്ടാം പന്തിൽ ജോഷ് ടംഗിനെതിരെ അലക്ഷ്യ ഷോട്ടിന് ശ്രമിച്ച് ഗള്ളിയിൽ ബെൻ ഡക്കെറ്റിൻറെ പറക്കും ക്യാച്ചിൽ മടങ്ങി. ഡ്രസിംഗ് റൂമിലേക്ക് യാത്രയാവുമ്പോൾ 184 പന്തിൽ 15 ഫോറുകളുടെ അകമ്പടിയോടെ 110 റൺസാണ് താരത്തിനുണ്ടായിരുന്നത്. പുറത്തായി…
Read More » -
കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡൻറ് ജയേഷ് ജോർജ് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മാനേജർ
തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റും ബിസിസിഐ മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായ ജയേഷ് ജോര്‍ജിനെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മാനേജരായി ബിസിസിഐ നിയമിച്ചു. അടുത്ത മാസം 12 മുതലാണ് ഇന്ത്യന്‍ ടീമിന്‍റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം തുടങ്ങുന്നത്. രണ്ട് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി20 പരമ്പരകളുമുള്ള പര്യടനം ഒരു മാസം നീളും. മുമ്പ് ഇന്ത്യന്‍ എ ടീമിനൊപ്പം ന്യൂസിലന്‍ഡ് പര്യടനത്തിലും ജയേഷ് ജോര്‍ജ് മാനേജരായിരുന്നിട്ടുണ്ട്. സൗരവ് ഗാംഗുലി ബിസിസിഐ പ്രസിഡന്‍റായിരുന്ന കാലയളവില്‍ ബിസിസിഐ ജോയന്‍റ് സെക്രട്ടറിയായിരുന്ന ജയേഷ് ജോര്‍ജ് നിലവില്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റാണ്. ബിസിസിഐ പ്രസിഡന്‍റ് സ്ഥാനത്ത് രണ്ടാമൂഴം ലഭിക്കാതെ സൗരവ് ഗാംഗുലി പുറത്തായതിന് പിന്നാലെയാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ ജയേഷ് ജോര്‍ജിനെ വീണ്ടും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. അടുത്ത മാസം 12ന് ഡൊമനിക്കയിലെ വിസ്ഡന്‍ പാര്‍ക്കിലാണ് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ആദ്യ ടെസ്റ്റ് തുടങ്ങുക. 20ന് പോര്‍ട്ട് ഓഫ് സ്പെയിനില്‍…
Read More » -
ഗുസ്‌തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധങ്ങള്‍ അയഞ്ഞതിന് പിന്നാലെ വിദേശ പരിശീലനത്തിന് താരങ്ങൾ
ദില്ലി: ഗുസ്‌തി ഫെഡറേഷന്‍ തലവന്‍ ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധങ്ങള്‍ അയഞ്ഞതിന് പിന്നാലെ വിദേശ പരിശീലനത്തിന് താരങ്ങൾ. ബജറങ് പുനിയക്കും വിനേഷ് ഫോഗത്തിനും വിദേശത്ത് പരിശീലനം നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. ബജറങ് പുനിയ കിര്‍ഗിസ്ഥാനിലെ ഇസ്സിക് കുളിലും വിനേഷ് ഫോഗത്ത് ഹങ്കറിയിലെ ബുഡാപെസ്റ്റിലുമാണ് പരിശീലനം നടത്തുക. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവ മുന്‍നിര്‍ത്തിയാണ് ഇരുവരുടേയും വിദേശ പരിശീലനം. താരങ്ങള്‍ ജൂലൈ ആദ്യ വാരം വിദേശത്തേക്ക് തിരിക്കും. പരിശീലകൻ അടക്കം 7 പേർക്ക് ഒപ്പം പോകാനും അനുമതിയുണ്ട്. ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന താരങ്ങളാണ് ബജറങ് പുനിയയും വിനേഷ് ഫോഗത്തും. കേസ് തുടരുന്ന സാഹചര്യത്തില്‍ പ്രത്യക്ഷ സമരം അവസാനിപ്പിച്ചതോടെ ഇനി പരിശീലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താരങ്ങളുടെ ആലോചന. ഏഷ്യന്‍ ഗെയിംസ്, ലോക ചാമ്പ്യന്‍ഷിപ്പ് എന്നിവയ്‌ക്കായുള്ള സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുക്കുകയാണ് പുനിയയുടെയും ഫോഗത്തിന്‍റേയും ലക്ഷ്യം.…
Read More »