Sports

  • ഓസ്ട്രേലിയ പിന്മാറി, 2034 ഫിഫ ലോകകപ്പ് സൗദി അറേബ്യയില്‍

    റിയാദ്:ഫിഫ 2034 ലോകകപ്പിനായി ബിഡ് സമര്‍പ്പിച്ചിരിക്കുന്ന സമയപരിധി ഇന്നലെ അവസാനിക്കെ ഓസ്‌ട്രേലിയ  ബിഡില്‍ നിന്ന് പിന്മാറി.ഇതോടെ സൗദി അറേബ്യ   2034 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. 2034 എഡിഷൻ ഏഷ്യയിലോ ഓഷ്യാനിയയിലോ മാത്രമേ നടത്തൂ എന്ന് ഫിഫ നേരത്തെ തന്നെ നിർദ്ദേശം നൽകിയിരുന്നു. ഏഷ്യൻ ഫുട്ബോള്‍ കോണ്‍ഫെഡറേഷൻ (എഎഫ്‌സി) പ്രസിഡന്റ് കൂടിയായ ഷെയ്ഖ് സല്‍മാൻ ബിൻ ഇബ്രാഹിം അല്‍ ഖലീഫി സമര്‍പ്പിച്ച ബിഡിന് എ എഫ് സിയിലെ എല്ലാ രാജ്യങ്ങളുടെയും പിന്തുണയുമുണ്ട്. ലോകകപ്പ് നടത്തി ഖത്തർ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായതു മുതൽ അതിനെ മറികടക്കാനുള്ള പ്രവർത്തനങ്ങൾ അയൽരാജ്യമായ സൗദി അറേബ്യയും നടത്തുന്നുണ്ട്. ലോകകപ്പിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോ അടക്കമുള്ള വമ്പൻ താരങ്ങളെ സൗദിയിലേക്ക് എത്തിച്ചത് അതിനുള്ള ഉദാഹരണമാണ്. അതിനു പിന്നാലെ 2030 ലോകകപ്പ് നടത്താനുള്ള ശ്രമങ്ങൾ അവർ നടത്തിയെങ്കിലും  പിന്നീട് പിന്മാറി.എന്നാൽ 2034ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള കൊണ്ടുപിടിച്ച ശ്രമങ്ങളാണ് സൗദി നടത്തിവന്നിരുന്നത്..അതിൽ അവർ ഏറെക്കുറെ വിജയിച്ചതായാണ് സൂചന.  2034ലെ…

    Read More »
  • ലങ്കയെയും വീഴ്ത്തി സെമി സാധ്യത സജീവമാക്കി അഫ്ഗാനിസ്ഥാന്‍; ജയം 7 വിക്കറ്റിന്

    പൂനെ: ലോകകപ്പ് ക്രിക്കറ്റില്‍ അഫ്ഗാനിസ്ഥാന്‍റെ അട്ടിമറികള്‍ അവസാനിക്കുന്നില്ല. ലോക ചാമ്ബ്യന്‍മാരായ ഇംഗ്ലണ്ടിനും മുന്‍ ചാമ്ബ്യന്‍മാരായ പാകിസ്ഥാനും പിന്നാലെ മറ്റൊരു മുന്‍ ചാമ്ബ്യന്‍മാരായ ശ്രീലങ്കയും അഫ്ഗാന്‍ കരുത്തിന് മുന്നില്‍ വീണു. ആദ്യം ബാറ്റ് ചെയ്ത് ശ്രീലങ്ക ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാന്‍ അടിച്ചെടുത്തത്. സ്കോര്‍ ശ്രീലങ്ക 49.3 ഓവറില്‍ 241ന് ഓള്‍ ഔട്ട്, അഫ്ഗാനിസ്ഥാന്‍ 45.2 ഓവറില്‍ 242-3. ജയത്തോടെ ആറ് കളികളില്‍ ആറു പോയന്‍റുമായി പോയന്‍റ് പട്ടികയില്‍ ഓസ്ട്രേലിയക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും സെമി സാധ്യതകള്‍ സജീവമാക്കാനും അഫ്ഗാനായി.

    Read More »
  • ലയണൽ മെസിക്ക് എട്ടാം തവണയും ബാലൻ ഡി ഓർ പുരസ്‌കാരം

    സൂറിച്ച്: എട്ടാം തവണയും ബാലൻ ഡി ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, കെവിൻ ഡി ബ്രൂയ്ൻ, ഫ്രഞ്ച് താരം കിലിയൻ എംബാപെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്‌കാരം നേടിയത്. ഖത്തർ ലോകകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കിയ പ്രകടനമാണ് മെസിക്ക് എട്ടാം തവണയും ബാലൻ ഡി ഓർ പുരസ്‌കാരം നേടി കൊടുത്തത്. മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റീനയുടെ എമിലിയാനോ മാർട്ടിനസിനാണ്. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിക്ക് വനിതാ ബാലൻ ഡി ഓർ സ്വന്തമാക്കി. ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരവും മെസി തന്നെയാണ്. അഞ്ച് തവണ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.

    Read More »
  • ഇന്ത്യ ലോകകപ്പ് നേടില്ലെന്ന്  പാക്കിസ്ഥാൻ താരം അഫ്രീദി

    മുംബൈ: ഏകദിന ലോകകപ്പില്‍ ഇത്തവണ കപ്പുറപ്പിക്കുന്ന തരത്തിലാണ് ഇന്ത്യയുടെ വിജയക്കുതിപ്പ്. ആദ്യത്തെ ആറ് മത്സരവും ജയിച്ച ഇന്ത്യ ആതിഥേയരെന്ന നിലയില്‍ തട്ടകത്തിന്റെ ആധിപത്യം മുതലാക്കിയാണ് മുന്നോട്ട് പോകുന്നത്. 12 പോയിന്റുകളുമായി നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ളതും ഇന്ത്യയാണ്. രോഹിത് ശര്‍മ നയിക്കുന്ന ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരങ്ങളെല്ലാം മികച്ച ഫോമില്‍ കളിക്കുന്നുവെന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. അതേസമയം ഇത്തവണ കിരീട സാധ്യതയില്‍ ഇന്ത്യയാണ് മുന്നിലെങ്കിലും കപ്പുറപ്പിക്കാനാവില്ലെന്നാണ്  മുന്‍ പാകിസ്താന്‍ നായകനും  ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി പറയുന്നത്.ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതുകൊണ്ടു തന്നെ ഇത്തവണ ഇന്ത്യയാണ് ഫേവറേറ്റുകളെന്നും എന്നാൽ ഇന്ത്യ കപ്പടിക്കില്ലെന്നുമാണ് അഫ്രീദി അഭിപ്രായപ്പെടുന്നത്.അതിന്റെ കാരണവും അദ്ദേഹം വിശദീകരിക്കുന്നു. “ഇന്ത്യന്‍ ടീം മികച്ച അടിത്തറ സൃഷ്ടിച്ചാണ് മുന്നോട്ട് പോകുന്നത്. തങ്ങളുടെ കരുത്തില്‍ എങ്ങനെയാണ് ശ്രദ്ധ നല്‍കേണ്ടതെന്ന് അവര്‍ക്കറിയാം. ലോകകപ്പ് പോലൊരു വലിയ വേദിയില്‍ ആറില്‍ ആറ് മത്സരവും ജയിക്കുകയെന്നത് വളരെ പ്രയാസമുള്ളതാണ്. അതും നാട്ടിലെ സാഹചര്യത്തില്‍. മാനസികമായും ശാരീരികമായുമുള്ള ആരോഗ്യത്തില്‍ ഇന്ത്യ അത്രത്തോളം…

    Read More »
  • ഇംഗ്ലണ്ടിന് ലണ്ടനിലേക്ക് ടിക്കറ്റ്; ആറാം വിജയത്തോടെ ഒന്നാം സ്ഥാനം തിരികെപിടിച്ച്‌ ഇന്ത്യ

    ലക്നൗ: ഏകദിന ലോകകപ്പ് ക്രിക്കറ്റിലെ തങ്ങളുടെ ആറാം മത്സരത്തിൽ നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ടിനെ നൂറു റൺസിന് കെട്ടുകെട്ടിച്ച് ഇന്ത്യ.പേസ് കൊടുങ്കാറ്റായ ഷമിയാണ് ഇംഗ്ലണ്ട് നിരയുടെ ആണിക്കല്ലിളക്കിയത്. ഷമിക്കൊപ്പം ബുമ്രയും കണിശതോയടെ പന്തെറിഞ്ഞപ്പോള്‍ ഇംഗ്ലീഷ് മുന്‍നിര ചീട്ടുകൊട്ടാരം പോലെ വീണു. ഫലം അഞ്ചാം തോല്‍വിയോടെ പോയിന്റ് ടേബിളില്‍ പത്താം സ്ഥാനം.34.5 ഓവറില്‍ 129 റണ്‍സിനാണ് ഇംഗ്ലണ്ട് പുറത്തായത്. നാലുവിക്കറ്റുമായി ഷമി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്ന് വിക്കറ്റുമായി ബുമ്രയും ഉറച്ച പിന്തുണ നല്‍കി. കുല്‍ദീപ് യാദവിന് രണ്ടും ജഡേജയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സെടുത്തത്. ഈ ലോകകപ്പില്‍ ആദ്യമായി ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യയെ ഇന്നിങ്സിലുടനീളം ഇംഗ്ലീഷ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.11.5 ഓവറില്‍ 40 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. 101 പന്തുകള്‍ നേരിട്ട് മൂന്ന് സിക്സും 10 ഫോറുമടക്കം 87 റണ്‍സെടുത്ത ക്യാപ്റ്റൻ രോഹിത്…

    Read More »
  • ബംഗ്ളാദേശിനെയും വീഴ്ത്തി നെതര്‍ലെൻഡ്സ്

    കൊല്‍ക്കത്ത : ലോകകപ്പില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ബംഗ്ളാദേശിനെ 89 റണ്‍സിന് തോല്‍പ്പിച്ച്‌ നെതര്‍ലെൻഡ്സ്. ഈഡൻ ഗാര്‍ഡൻസില്‍ 230 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ളാദേശ് 42.2 ഓവറില്‍ 142 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു. നാലുവിക്കറ്റ് വീഴ്ത്തിയ പോള്‍ വാൻ മീക്കരനാണ് ബംഗ്ളാദേശിനെ തകര്‍ത്തത്. ടോസ് നേടി ആദ്യ ബാറ്റിംഗിന് ഇറങ്ങിയ നെതര്‍ലാൻഡ്സുകാര്‍ ക്യാപ്ടൻ സ്കോട്ട് എഡ്വാര്‍ഡ്സ്(68),ഫസ്റ്റ് ഡൗണ്‍ വെസ്‌ലി ബറേസി (41) എന്നിവരുടെ പോരാട്ട മികവിൽ 50 ഓവറില്‍ 229 റണ്‍സെടുത്തു. ഏൻഗല്‍ബെര്‍ട്ട് (35) ലോഗൻ വാൻബീക്ക് (23 നോട്ടൗട്ട്) എന്നിവരുടെ പരിശ്രമമവും 200കടക്കാൻ സഹായകമായി. ബംഗ്ളാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ളാം,ടാസ്കിൻ അഹമ്മദ്,മുസ്താഫിസുര്‍ റഹ്മാൻ,മെഹ്ദി ഹസൻ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

    Read More »
  • സെല്‍ഫ് ഗോളുകളിൽ സമനില നേടി മുംബൈയും ഹൈദരാബാദും

    ഐഎസ്‌എല്ലിൽ ഇന്നലെ നടന്ന പോരാട്ടത്തില്‍ സമനിലയില്‍ പിരിഞ്ഞ് മുംബൈ എഫ്സിയും ഹൈദരാബാദും.സെല്‍ഫ് ഗോളുകളിലായിരുന്നു ഇരു ടീമുകളും സമനിലയിൽ പിരിഞ്ഞത്. പത്ത് പേരിലേക്ക് ചുരുങ്ങിയിട്ടും ലീഡ് എടുത്ത മുംബൈ മത്സരം സ്വന്തമാക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷം അവരുടെ തന്നെ സെൽഫ് ഗോളിൽ ഹൈദരാബാദ് സമനില ഗോള്‍ കണ്ടെത്തുകയായിരുന്നു. മൂന്ന് തുടര്‍ തോല്‍വികള്‍ നേരിട്ട ഹൈദരാബാദിന്റെ ആദ്യ പോയിന്റ് ആണ് ഇത്. എങ്കിലും അവസാന സ്ഥാനത്ത് തുടരുകയാണ് അവര്‍. മുംബൈ അഞ്ചാമതാണ്. മുംബൈക്ക് ആയിരുന്നു തുടക്കത്തില്‍ മേധാവിത്വം. അഞ്ചാം മിനിറ്റില്‍ വിക്രം പ്രതാപിന്റെ ഷോട്ട് പോസ്റ്റിനെ തൊട്ടിരുമി കടന്ന് പോയി. എന്നാല്‍ ഹൈദരാബാദ് താരം ജോ നോള്‍സിനെ ഫൗള്‍ ചെയ്തതിന് മുംബൈ കീപ്പര്‍ക്ക് ചുവപ്പ് കാര്‍ഡ് കണ്ടു പുറത്തു പോകേണ്ടി വന്നതോടെ മത്സരം മാറി മറിഞ്ഞു. എന്നാൽ 75ആം മിനിറ്റില്‍ എതിരാളികളെ ഞെട്ടിച്ചു കൊണ്ട് മുംബൈ ലീഡ് എടുക്കുകയും ചെയ്തു. ബോക്സിനുളില്‍ എതിര്‍ തരങ്ങള്‍ക്കിടയിലൂടെ ഗ്രെഗ് സ്റ്റുവര്‍ട്ട് നല്‍കിയ ഒന്നാന്തരമൊരു പാസ് പിടിച്ചെടുത്ത ബിപിൻ പോസ്റ്റിന്…

    Read More »
  • സെർബിയക്കാരനായ വുകമനോവിച്ച് എങ്ങനെ കേരളത്തിന്റെ ആശാനായി ?

    രണ്ടു വര്‍ഷത്തിനിടെ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയെ ഐഎസ്എല്ലിന്റെ ഫൈനലിലെത്തിച്ച പരിശീലകനാണ് സെര്‍ബിയക്കാരനായ ഇവാൻ വുകമനോവിച്ച്. ബ്ലാസ്റ്റേഴ്സിന്റെ പത്താമത്തെ പരിശീലകനായിരുന്നു ഈ മുന്‍ സെര്‍ബിയന്‍ താരം.ബെല്‍ജിയം ക്ലബ്ബിന്റെ സഹപരിശീലകനായാണ് വുകമനോവിച്ച് കോച്ചിങ് കരിയര്‍ ആരംഭിച്ചത്.പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗിലും പരിശീലകനായി.  1977  ജൂൺ 19 ന് സെർബിയയിലെ ടിറ്റോവോയിലായിരുന്നു ജനനം.സെർബിയൻ ദേശീയ ടീമിലും 1994 മുതൽ 2011 വരെ വിവിധ യൂറോപ്യൻ ക്ലബ്ബുകൾക്കായും അദ്ദേഹം ബൂട്ട് കെട്ടി.കൂടുതലും മധ്യനിരയിൽ കളിച്ചിരുന്ന അദ്ദേഹം ഒരു മിഡ്ഫീൾഡ് ജനറലായും പേരെടുത്തിരുന്നു.   സെർബിയൻ ക്ലബ്ബായ FK Sloboda Uzice ലാണ് അദ്ദേഹം തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത് .പിന്നീട് ഒബിലിക്കിനായി കളിച്ചു , അവിടെ അദ്ദേഹം 1997-98 ഫസ്റ്റ് ലീഗ് ഓഫ് എഫ്ആർ യുഗോസ്ലാവിയ കിരീടം നേടി.പിന്നീട് ലിഗ് സൈഡ് ബോർഡോയിലേക്ക് മാറി . ഫ്രഞ്ച് ക്ലബ്ബിനൊപ്പം, 1998-99 ഫ്രഞ്ച് ഡിവിഷൻ 1 അദ്ദേഹം നേടി . തന്റെ കരിയറിൽ ഉടനീളം, സെർബിയൻ ടീമായ റെഡ് സ്റ്റാർ ബെൽഗ്രേഡ് , ബുണ്ടസ്ലിഗയുടെ എഫ്‌സി കോൾ , ബെൽജിയൻ ടീം റോയൽ ആന്റ്‌വെർപ് എഫ്‌സി , റഷ്യൻ ക്ലബ് എഫ്‌സി ഡൈനാമോ മോസ്കോ എന്നിവ ഉൾപ്പെടുന്ന നിരവധി മുൻനിര ക്ലബ്ബുകൾക്കായി അദ്ദേഹം കളിച്ചു .റെഡ് സ്റ്റാർ…

    Read More »
  • കിവീസിനെ തകര്‍ത്ത്  സെമി പ്രതീക്ഷകള്‍ സജീവമാക്കി ഓസ്‌ട്രേലിയ

    ധരംശാല: ആവേശം അവസാന പന്തുവരെ നീണ്ടുനിന്ന ത്രില്ലര്‍ പോരാട്ടത്തില്‍ ന്യൂസീലന്‍ഡിനെതിരേ ഓസ്‌ട്രേലിയക്ക് അഞ്ചു റണ്‍സിൻ്റെ ജയം.ഇതോടെ ഓസീസ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. 389 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 383 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.ഓസ്ട്രേലിയയുടെ നാലാം വിജയമാണിത്.  അവസാന ഓവറുകളില്‍ ജെയിംസ് നീഷാം പൊരുതി നോക്കിയെങ്കിലും ഓസിസ് ന്യൂസീലന്‍ഡിനെ വരിഞ്ഞു മുറുക്കുകയായിരുന്നു. രചിൻ രവീന്ദ്രയുടെ(116) സെഞ്ചുറിയും വെറുതെയായി.89 പന്തില്‍ നിന്ന് അഞ്ച് സിക്‌സും ഒമ്ബത് ഫോറുമടക്കം 116 റണ്‍സെടുത്ത രചിന് രവീന്ദ്രയാണ് ന്യൂസീലന്‍ഡിൻ്റെ ടോപ് സ്‌കോറര്‍.  2 പന്തില്‍ 7 റണ്‍സ് വിജയ ലക്ഷ്യം ഉള്ളപ്പോഴാണ് നിഷാം റണ്ണൗട്ട് ആവുന്നത്. 39 പന്തില്‍ നിന്ന് മൂന്ന് വീതം സിക്‌സും ഫോറുമടക്കം 58 റണ്‍സെടുത്ത നീഷാം ടീമിന് വിജയ പ്രതീക്ഷ നല്‍കിയിരുന്നു. നേരത്തെ ആദ്യ ബാറ്റിംഗില്‍ ട്രേവിസ് ഹെഡ് (67 പന്തില്‍ 109), ഡേവിഡ് വാര്‍ണര്‍ (65 പന്തില്‍ 81) എന്നിവരുടെ പ്രകടനമാണ് ഓസ്‌ട്രേലിയയ്ക്ക്…

    Read More »
  • സച്ചിന്റെ പെനാള്‍ട്ടി സേവ് ആണ് ടീമിന് ഊര്‍ജ്ജമായത്: കേരള ബ്ലാസ്റ്റേഴ്സ് കോച്ച്‌

    കൊച്ചി:ഒഡീഷ എഫ് സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന് ഊര്‍ജ്ജം നല്‍കിയത് സച്ചിൻ സുരേഷിന്റെ പെനാള്‍ട്ടി സേവ് ആണ് എന്ന് ഇവാൻ വുകമാനോവിച്. ഒഡീഷക്ക് എതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകില്‍ നില്‍ക്കവെ ആയിരുന്നു സച്ചിന്റെ പെനാള്‍ട്ടി സേവ്. മൗറീസിയോയുടെ പെനാള്‍ട്ടിയും അതിനു പിന്നാലെ റീബൗണ്ടും സേവ് ചെയ്യാൻ സച്ചിനായിരുന്നു. ‘സച്ചിന്റെ പെനാള്‍ട്ടിയും അതിന്റെ പിന്നാലെയുള്ള സേവും ഗംഭീരമായിരുന്നു. അത് ടീമിന് തിരിച്ചുവരാനുള്ള മാനസികമായ കരുത്ത് നല്‍കി’- ഇവാൻ മത്സര ശേഷം പറഞ്ഞു. സച്ചിൻ നല്ല പ്രകടനമാണ് നടത്തുന്നത് എന്നും ഇവാൻ പറഞ്ഞു.

    Read More »
Back to top button
error: