Sports

  • വീണ്ടും തോറ്റ് പാക്കിസ്ഥാൻ

    ചെന്നൈ:ലോകകപ്പില്‍ സൗത്താഫ്രിക്കയുമായുള്ള ത്രില്ലിങ് മാച്ചില്‍ പാകിസ്താന്‍ ഒരു വിക്കറ്റിനു പൊരുതി വീണു.ഇതിന് പിന്നാലെ അംപയറിങ്ങിനെതിരെ താരങ്ങൾ വലിയ വിമര്‍ശനങ്ങൾ ഉയർത്തുകയും ചെയ്തു. ചെന്നൈയിലെ ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ ഒരു ഘട്ടത്തില്‍ സൗത്താഫ്രിക്ക അനായാസ വിജയത്തിലേക്കു കുതിച്ചിരുന്നു. എന്നാല്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ പിഴുത് കളിയിലേക്കു പാകിസ്താന്‍ ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. പക്ഷെ സൗത്താഫ്രിക്കയുടെ അവസാന വിക്കറ്റെടുക്കുന്നതില്‍ പാകിസ്താന്‍ വിജയിച്ചില്ല. സ്പിന്നര്‍ കേശവ് മഹാരാജ് ബൗണ്ടറിയിലൂടെ സൗത്താഫ്രിക്കയുടെ വിജയ റണ്‍സ് കണ്ടെത്തുകയും ചെയ്തു. എന്നാൽ മല്‍സരശേഷം അംപയറിങ്ങിനെതിരെ കടുത്ത വിമർശനമാണ് പാക്കിസ്ഥാൻ ഉയർത്തിയത്. സൗത്താഫ്രിക്കയുടെ അവസാന ബാറ്ററായ തബ്രെസ് ഷംസി എല്‍ബിഡബ്ല്യു കോളില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. ഒരു വിക്കറ്റ് ശേഷിക്കെ സൗത്താഫ്രിക്കയ്ക്കു ജയിക്കാന്‍ എട്ടു റണ്‍സ് വേണമെന്നിരിക്കെയായിരുന്നു സംഭവം. പേസര്‍ ഹാരിസ് റൗഫെറിഞ്ഞ 46ാം ഓവറിലായിരുന്നു നാടകീയ രംഗങ്ങള്‍. ഓവറിലെ അവസാന ബോളില്‍ തബ്രെയ്‌സ് ഷംസിക്കെതിരേ ഒരു ഇന്‍സ്വിങറായിരരുന്നു റൗഫ് പരീക്ഷിച്ചത്. ഇതു നേരെ ഷംസിയുടെ പാഡില്‍ പതിക്കുകയും ചെയ്തു. പിന്നാല എല്‍ബിഡബ്ല്യുവിനായി…

    Read More »
  • ലോകകപ്പ് ക്രിക്കറ്റ്: നാളെ ഇന്ത്യ X ഇംഗ്ലണ്ട്

    ലോകകപ്പ് ക്രിക്കറ്റിൽ നാളെ നിലവിലെ ചാമ്ബ്യന്മാരായ ഇംഗ്ലണ്ട് ഇന്ത്യയെ നേരിടും.ഏറെക്കുറെ സെമിഫൈനൽ പ്രതീക്ഷ അസ്തമിച്ച ടീമാണ് ഇംഗ്ലണ്ട്.അഞ്ച് മത്സരങ്ങളില്‍ നിന്ന് രണ്ട് പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം. അതേസമയം ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വിയറിയാതെ, എല്ലാ മത്സരങ്ങളും ജയിച്ച്‌ നില്‍ക്കുന്ന ടീമാണ് ഇന്ത്യ. ഞായറാഴ്ച ലക്‌നൗവിലെ ഭാരതരത്‌ന ശ്രീ അടൽ ബിഹാരി വാജ്‌പേയി ഏകാന ക്രിക്കറ്റ്  സ്റ്റേഡിയത്തിലാണ് മത്സരം. രോഹിത് ശര്‍മ്മയുടെ നേതൃത്വത്തിലുള്ള  ‘മെൻ ഇൻ ബ്ലൂ’ തികഞ്ഞ ആത്മവിശ്വാസത്തിലാണ്, നിലവില്‍ ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2023 പോയിന്റ് പട്ടികയില്‍ 10 പോയിന്റും നെറ്റ് റണ്‍ റേറ്റും +1.353 ആയി ഏറെ മുന്നിൽ നിൽക്കുന്ന ടീമാണ് ഇന്ത്യ.

    Read More »
  • ആശാൻ മടങ്ങിയെത്തി; വിജയവഴിയിൽ തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്(2-1)

    കൊച്ചി: കഴിഞ്ഞ സീസണിൽ നേരിട്ട 10 മത്സരങ്ങളിലെ വിലക്കിന് ശേഷം തങ്ങളുടെ കോച്ച് ഇവാൻ വുകമനോവിച്ച്‌ മടങ്ങിയെത്തിയ മത്സരം ആഘോഷമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ തിരിച്ചടിച്ചായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് വിജയവഴിയിലേക്ക് തിരിച്ചെത്തിയത്. ഐഎസ്എൽ പത്താം സീസണിലെ തങ്ങളുടെ ആദ്യ രണ്ടു മത്സരങ്ങളിലും വിജയിച്ച ബ്ലാസ്റ്റേഴ്സ് പിന്നീട് മുംബൈയുമായി തോൽക്കുകയും നോർത്ത് ഈസ്റ്റ് യുണൈറ്റഡുമായി സമനില പിടിക്കുകയുമായിരുന്നു. 66ാം മിനിറ്റിൽ ദിമത്രിയോസ് ഡയമന്റക്കോസും 84ാം മിനിറ്റിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയുമാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.കുഞ്ഞ് പിറന്നതിനാൽ നാട്ടിലേക്ക് പോയ ദിമിത്രിയോസ് ഇന്നലെയാണ് ഗ്രീസിൽ നിന്നും മടങ്ങിയെത്തിയത്.രണ്ടാം പകുതിയുടെ പത്താം മിനിറ്റിൽ മാത്രമാണ് താരം ബ്ലാസ്റ്റേഴ്സിനായി കളത്തിലിറങ്ങിയതും.ഇറങ്ങി ആറാം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടുകയും ചെയ്തു. കലൂർ നെഹ്റു സ്റ്റേഡിയത്തെ മഞ്ഞക്കടലാക്കിയ ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒഡിഷയാണ് അദ്യ ലീഡെടുത്തത്. 15ാം മിനിറ്റിൽ ഒഡിഷ…

    Read More »
  • 4-ാം തോല്‍വി; ഇംഗ്ലണ്ടിന്റെ സെമി സാധ്യത മങ്ങി

    ബെംഗളൂരു: ന്യൂസീലൻഡിനും അഫ്ഗാനിസ്താനും ദക്ഷിണാഫ്രിക്കയ്ക്കും മുന്നില്‍ കീഴടങ്ങിയ മുൻ ചാമ്ബ്യൻമാരായ ഇംഗ്ലണ്ട് ഒടുവില്‍ ശ്രീലങ്കയ്ക്കു മുന്നിലും വീണു. എട്ട് വിക്കറ്റിനാണ് മരതകദ്വീപുകാര്‍ ഇംഗ്ലണ്ടിനെ തകര്‍ത്തുവിട്ടത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 157 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ലങ്ക 25.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു. അഞ്ച് കളികളില്‍ ഇംഗ്ലണ്ടിന്റെ നാലാം തോല്‍വിയാണിത്. ഇതോടെ മുൻ ചാമ്ബ്യൻമാരുടെ സെമി സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചമട്ടാണ്. മൂന്നാം വിക്കറ്റില്‍ 137 റണ്‍സ് ചേര്‍ത്ത പതും നിസ്സങ്ക – സദീര സമരവിക്രമ സഖ്യത്തിന്റെ പ്രകടനമാണ് ലങ്കൻ ജയം എളുപ്പമാക്കിയത്. 83 പന്തില്‍ നിന്ന് രണ്ട് സിക്സും ഏഴ് ഫോറുമടക്കം 77 റണ്‍സോടെ പുറത്താകാതെ നിന്ന നിസ്സങ്കയാണ് ലങ്കയുടെ ടോപ് സ്കോറര്‍. നേരത്തേ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ വെറും 33.2 ഓവര്‍ മാത്രമാണ് ഇംഗ്ലണ്ട് ഇന്നിങ്സ് നീണ്ടത്. 156 റണ്‍സിന് ലങ്കൻ ബൗളര്‍മാര്‍ പേരുകേട്ട ഇംഗ്ലീഷ്…

    Read More »
  • ഐഎസ്‌എല്ലിൽ ‘വാര്‍’ കൊണ്ടുവരാതെ രക്ഷയില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്‌

    ഐഎസ്‌എല്ലില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം അഥവാ ‘വാര്‍’ കൊണ്ടുവരാതെ രക്ഷയില്ലെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്‌. ഒഡീഷ എഫ്സിക്കെതിരെ നാളെ നടക്കാനിരിക്കുന്ന ഐഎസ്‌എല്‍ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വുകമനോവിച്ച്‌. റഫറിമാരുടെ നിരവധി തീരുമാനങ്ങള്‍ കേരള ബ്ലാസ്റ്റേഴ്‌സിന് എതിരെ വന്നിട്ടുണ്ട്. എന്നാലും, ഐഎസ്‌എല്‍ റഫറിമാര്‍ ബ്ലാസ്റ്റേഴ്‌സിന് എതിരാണെന്ന് പറയാൻ കഴിയില്ല. ഇത്തരത്തിലുള്ള മാനുഷിക പിഴവുകള്‍ ഇല്ലാതാക്കാൻ നമ്മള്‍ പോരാട്ടം നടത്തിയേ മതിയാകൂ. നിലവിലെ പ്രശ്നങ്ങള്‍ മാറാൻ പുതിയ ടെക്നോളജി അത്യാവശ്യമാണ്. ബ്ലാസ്റ്റേഴ്‌സ് പരിശീലനകൻ അഭിപ്രായപ്പെട്ടു. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളില്‍ മാത്രമല്ല പിഴവുകള്‍ സംഭവിക്കുന്നത്. കളിയുടെ ഗതി തന്നെ മാറ്റിമറിക്കുന്നതാണ് ചില പിഴവുകള്‍. ഇത് തീര്‍ച്ചയായും മാറണം. ഇവാൻ ആശാൻ നിര്‍ദ്ദേശിച്ചു.മറ്റ് രാജ്യങ്ങളില്‍ വര്‍ഷങ്ങളായി VAR സാങ്കേതിക വിദ്യ ഉണ്ട്. ഇങ്ങനെ മോശം വിധികള്‍ തുടര്‍ച്ചയായി വന്നാല്‍ ഐഎസ്‌എല്ലിനോടുള്ള താല്‍പ്പര്യം പലര്‍ക്കും നഷ്ടമാകും. ഐഎസ്‌എല്ലില്‍ വാര്‍ സംവിധാനം ഇല്ലെന്ന് കേട്ടാല്‍ പല വിദേശ താരങ്ങളും ലീഗിലേക്ക് വരാൻ മടിക്കുന്നുണ്ടെന്നും വുകമനോവിച്ച്‌…

    Read More »
  • ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് x ഒഡീഷ എഫ്സി

    കൊച്ചി:2023 – 2024 സീസണിലെ തങ്ങളുടെ അഞ്ചാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് കരുത്തരായ ഒഡീഷ എഫ് സിയെ നേരിടും. കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സിയുടെ  ഹോം ഗ്രൗണ്ടായ കലൂർ ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ വൈകിട്ട് എട്ടു മണിക്കാണ്  മത്സരം.   ഈ സീസണിൽ കൊച്ചിയിൽ കളിച്ച മത്സരങ്ങളിലൊന്നിലും കേരള ബ്ലാസ്റ്റേഴ്സ് തോൽവിയറിഞ്ഞിട്ടില്ല‌ രണ്ടെണ്ണത്തിൽ വിജയിച്ചപ്പോൾ ഒരു കളി സമനിലയായി. അതേ സമയം 10 മത്സര വിലക്കിനു ശേഷം മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് (Ivan Vukomanovic) തിരിച്ചെത്തുന്ന മത്സരം കൂടിയാണ് ഒഡീഷ എഫ് സിക്ക് എതിരെയുള്ളത്.അതിനാൽ തന്നെ ജയത്തിൽ കുറഞ്ഞതൊന്നും മഞ്ഞപ്പട ആഗ്രഹിക്കുന്നുണ്ടാവില്ല.  ഒരു വമ്പൻ തിരിച്ചുവരവ് തന്നെയിരിക്കും ഇവാൻ വുകോമനോവിച്ചും ലക്ഷ്യം വയ്ക്കുന്നത്. ആശാന്റെ തിരിച്ചു വരവ് വമ്പൻ ജയത്തോടെ ആഘോഷിക്കണമെന്ന് മഞ്ഞപ്പട തീരുമാനിച്ചാൽ ഇന്ന് ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ തീപാറുമെന്നുറപ്പ്. മൂന്ന് മത്സരങ്ങളിൽ ഒരു ജയം, ഒരു സമനില, ഒരു തോൽവി എന്നിങ്ങനെ സമ്മിശ്ര ഫലങ്ങളുമായി നാല് പോയിന്റോടെ ഏഴാം…

    Read More »
  • അവിശ്വസനീയം! ലോകകപ്പ് ക്രിക്കറ്റിൽ നെതര്‍ലൻഡ്സിനെതിരേ 309 റണ്‍സിന്റെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ

    ന്യൂഡൽഹി: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തില്‍ നെതര്‍ലൻഡ്സിനെതിരേ 309 റണ്‍സിന്റെ റെക്കോഡ് വിജയവുമായി ഓസ്ട്രേലിയ.  ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സടിച്ചപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡച്ച്‌ ടീമിന് 21 ഓവറില്‍ വെറും 90 റണ്‍സ് മാത്രമാണ് നേടാനായത്. ലോകകപ്പ് ചരിത്രത്തില്‍ റണ്‍സ് അടിസ്ഥാനത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും വലിയ വിജയമാണിത്. 2015-ല്‍ അഫ്ഗാനിസ്താനെ 275 റണ്‍സിന് തകര്‍ത്ത തങ്ങളുടെ തന്നെ റെക്കോഡാണ് ഓസീസ് തിരുത്തിയെഴുതിയത്. 400 റണ്‍സെന്ന കൂറ്റൻ വിജയലക്ഷ്യത്തിനു മുന്നില്‍ നെതര്‍ലൻഡ്സ് ടീമിന് കാര്യമായൊന്നും ചെയ്യാനായില്ല.അതേസമയം ആദ്യ രണ്ട് മത്സരങ്ങള്‍ പരാജയപ്പെട്ട ഓസീസ് തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സെമി സാധ്യതകള്‍ സജീവമാക്കി നിലനിര്‍ത്തുകയും ചെയ്തു. മൂന്ന് ഓവറില്‍ വെറും എട്ട് റണ്‍സിന് നാല് വിക്കറ്റ് വീഴ്ത്തിയ ആദം സാംപയാണ് ഡച്ച്‌ ബാറ്റിങ്ങിന്റെ നടുവൊടിച്ചത്. മിച്ചല്‍ മാര്‍ഷ് രണ്ട് വിക്കറ്റെടുത്തു.ഡേവിഡ് വാര്‍ണറുടെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും സെഞ്ചുറികളും സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലബുഷെയ്ൻ എന്നിവരുടെ അര്‍ധ സെഞ്ചുറികളുമാണ്…

    Read More »
  • 31 പന്തില്‍  55 റണ്‍സുമായി സഞ്ജു സാംസൺ;ഒഡീഷയ്ക്കെതിരെ കേരളത്തിന് 50  റണ്‍സ് വിജയം 

    സയ്യിദ് മുഷ്താഖലി ട്രോഫിയില്‍ ഒഡീഷയ്ക്കെതിരെ കേരളത്തിന് 50 റൺസിന്റെ വിജയം.ടൂർണമെന്റിൽ കേരളത്തിന്റെ തുടർച്ചയായ ആറാം വിജയമാണിത്. സഞ്ജു സാംസന്റെ വെടിക്കെട്ട് ബാറ്റിംഗ് കണ്ട മത്സരത്തില്‍ ഒഡീഷക്കെതിരെ കേരളം 184 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഉയര്‍ത്തിയെങ്കിലും 18.1 ഓവറിൽ 133 റൺസിന് ഒഡീഷ ഓൾ ഔട്ട് ആകുകയായിരുന്നു. 20 ഓവറില്‍ 4 വിക്കറ്റിനാണ് കേരളം 183 റൺസെടുത്തത്. അര്‍ധ സെഞ്ച്വറിയുമായി സഞ്ജു സാംസണ്‍ പുറത്താകാതെ നിന്നു.നാലു സിക്സും നാലു ഫോറും ഉൾപ്പെടെ. സഞ്ജു 31 പന്തില്‍ നിന്ന് 55 റണ്‍സ് എടുത്തു.   വരുണ്‍ നായര്‍ 38 പന്തില്‍ നിന്ന് 48 റണ്‍സും, വിഷ്ണു വിനോദ് 33 പന്തില്‍ നിന്ന് 35 റണ്‍സും എടുത്തു.നിലവിൽ ടൂര്‍ണമെന്റില്‍ കളിച്ച ആറ് മത്സരങ്ങളില്‍ ആറും കേരളം വിജയിച്ചിട്ടുണ്ട്.

    Read More »
  • കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് യോഗ്യത നേടി

    കേരള ഫുട്ബോള്‍ പ്രേമികള്‍ക്ക് ആശ്വാസം.കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് ഉറപ്പിച്ചു‌. ഇന്നലെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനിച്ചതോടെ മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരില്‍ ഒരാളായാണ് കേരളം ഫൈനല്‍ റൗണ്ട് ഉറപ്പിച്ചത്. ഗ്രൂപ്പുകളിലെ ഒന്നാം സ്ഥാനക്കാരോടൊപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനല്‍ റൗണ്ടിലേക്ക് എത്തുന്നത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഗോവയോട് കേരളം മറുപടിയില്ലാത്ത ഒരു ഗോളിനാണ് പരാജയപ്പെട്ടിരുന്നു. ഇതോടെ ഒന്നാം സ്ഥാനത്ത് നിന്നും രണ്ടാം സ്ഥാനത്തേക്ക് കേരളം പിന്തള്ളപ്പെടുകയായിരുന്നു. 10 പോയിന്റുമായി ഗോവ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനവുമായി ഫൈനല്‍ റൗണ്ടിലേക്ക് നേരത്തെ തന്നെ യോഗ്യത നേടിയിരുന്നു. കേരളം 9 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഗുജറാത്തിനെ 3-0 എന്ന സ്കോറിനും കാശ്മീരിനെ 6-1 എന്ന സ്കോറിനും ഛത്തീസ്‌ഢിനെ 3-0 എന്ന സ്കോറിനും കേരളം തോൽപ്പിച്ചിരുന്നു.   ഡിസംബറില്‍ അരുണാചല്‍പ്രദേശിലാണ് സന്തോഷ് ട്രോഫിയുടെ ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കുക.

    Read More »
  • കേരള ബ്ലാസ്റ്റേഴ്സിനെ തൊടില്ല നിങ്ങൾ;ഇതാ കണക്കുകൾ

    പന്ത്രണ്ടു ക്ലബുകളാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ പത്താമത്തെ സീസൺ കളിക്കുന്നത്. ഇതിൽ 1889ൽ രൂപീകരിക്കപ്പെട്ട കൊൽക്കത്തൻ ക്ലബായ മോഹൻ ബഗാൻ മുതൽ 2020ൽ രൂപീകരിക്കപ്പെട്ട, ഐ ലീഗിൽ നിന്നും ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ നേടിയ പഞ്ചാബ് എഫ്‌സി വരെയുണ്ട്.  എന്നാൽ ഈ പന്ത്രണ്ടു ക്ലബുകളിൽ ആരാധകരുടെ കാര്യത്തിൽ ഏറ്റവും മികച്ച ക്ലബ് ഏതാണെന്ന ചോദ്യമുണ്ടായാൽ അതിനൊരു മറുപടിയെ ഉണ്ടാകൂ. അത് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എന്നു തന്നെയായിരിക്കും. 2014ൽ രൂപീകൃതമായ കേരള ബ്ലാസ്റ്റേഴ്‌സിന് അന്ന് മുതൽ തന്നെ വലിയ രീതിയിലുള്ള ആരാധകരുടെ പിന്തുണ ലഭിച്ചിരുന്നു. ആദ്യത്തെ സീസണിൽ ഫൈനൽ കളിച്ചത് ആരാധകർ ക്ലബിന് പിന്നിൽ കൂടുതൽ അണിനിരക്കാൻ കാരണമായി. ഇപ്പോൾ പത്താമത്തെ സീസൺ കളിക്കുന്ന സമയത്ത് ഇന്ത്യൻ സൂപ്പർ ലീഗിലെ തന്നെ ഏറ്റവും സംഘടിതമായ ആരാധകക്കൂട്ടമായി അവർ വളർന്നിരിക്കുന്നു. ഐഎസ്എല്ലിൽ വലിയ രീതിയിലുള്ള ചലനങ്ങൾ ഉണ്ടാക്കാൻ പലപ്പോഴും ഈ ആരാധകസംഘത്തിനു കഴിഞ്ഞിട്ടുമുണ്ട്. കഴിഞ്ഞ ദിവസം ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സുള്ള…

    Read More »
Back to top button
error: