സൂറിച്ച്: എട്ടാം തവണയും ബാലൻ ഡി ഓർ പുരസ്കാരം സ്വന്തമാക്കി അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസി. മാഞ്ചസ്റ്റർ സിറ്റിയുടെ എർലിംഗ് ഹാളണ്ട്, കെവിൻ ഡി ബ്രൂയ്ൻ, ഫ്രഞ്ച് താരം കിലിയൻ എംബാപെ എന്നിവരെ പിന്നിലാക്കിയാണ് മെസി പുരസ്കാരം നേടിയത്.
ഖത്തർ ലോകകകപ്പിൽ അർജന്റീനയെ ചാമ്പ്യൻമാരാക്കിയ പ്രകടനമാണ് മെസിക്ക് എട്ടാം തവണയും ബാലൻ ഡി ഓർ പുരസ്കാരം നേടി കൊടുത്തത്.
മികച്ച ഗോൾ കീപ്പർക്കുള്ള യാഷിൻ ട്രോഫി അർജന്റീനയുടെ എമിലിയാനോ മാർട്ടിനസിനാണ്. സ്പാനിഷ് താരം ഐറ്റാന ബോൺമാറ്റിക്ക് വനിതാ ബാലൻ ഡി ഓർ സ്വന്തമാക്കി. ഏറ്റവും കൂടുതൽ ബാലൻ ഡി ഓർ നേടിയ താരവും മെസി തന്നെയാണ്. അഞ്ച് തവണ നേടിയ ക്രിസ്റ്റിയാനോ റൊണാൾഡോയാണ് രണ്ടാം സ്ഥാനത്ത്.