Sports

  • ലങ്കന്‍ സ്‌കോര്‍ ബോര്‍ഡ് കണ്ടു തലകറങ്ങിയെന്ന് ഷൊയ്ബ് അക്തര്‍

    മുംബൈ: ശ്രീലങ്കയ്‌ക്കെതിരെ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് ഇന്ത്യ ഇന്നലെ കുറിച്ചത്. 302 റണ്‍സിന്റെ കൂറ്റന്‍ വിജയത്തില്‍ ഇന്ത്യന്‍ ടീമിനെ പ്രശംസിച്ച്‌ നിരവധി പേരാണ് രംഗത്തെത്തുന്നത്. ഇതിനിടെ പാകിസ്താന്‍ മുന്‍ താരം ഷൊയ്ബ് അക്തറിന്റെ ഒരു ട്വീറ്റ് വൈറലായി. ശ്രീലങ്കയുടെ സ്‌കോര്‍ ബോര്‍ഡ് കണ്ടിട്ട് റണ്‍സും വിക്കറ്റും തമ്മിലുള്ള വ്യത്യാസം മനസിലാകുന്നില്ലെന്നായിരുന്നു താരത്തിന്റെ ട്വീറ്റ്. എക്‌സിലെ പോസ്റ്റ് ഇതിനിടെ വൈറലായിട്ടുണ്ട്.   ‘എനിക്ക് ഒന്നും മനസിലാകുന്നില്ല, എവിടെയാണ് വിക്കറ്റിന്റെ കോളം എവിടെയാണ് റണ്‍സിന്റെ കോളം’.- അക്തര്‍ എക്‌സില്‍ കുറിച്ചു.അഞ്ചു വിക്കറ്റെടുത്ത ഷമിയാണ് ശ്രീലങ്കയെ തകര്‍ത്ത് ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ചത്.

    Read More »
  • സഞ്ജു സംപൂജ്യൻ; മുഷ്താഖ് അലി ടി20യില്‍ അസമിനോട് തോറ്റ് കേരളം പുറത്ത്

    മൊഹാലി: മുഷ്താഖ് അലി ടി20 ട്രോഫി ക്രിക്കറ്റിന്റെ ക്വാർട്ടറിൽ അസമിനോട് തോറ്റ് കേരളം പുറത്ത്.50 പന്തില്‍ 75 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ഗാദിഗവോങ്കറാണ് അസമിന്‍റെ വിജയശിൽപ്പി.  ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഗോള്‍ഡന്‍ ഡക്കായി നിരാശപ്പെടുത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തപ്പോള്‍ റിയാന്‍ പരാഗിന്‍റെ നേതൃത്വത്തിലിറങ്ങിയ അസം 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 50 പന്തില്‍ 75 റണ്‍സുമായി വിക്കറ്റ് കീപ്പര്‍ ഗാദിഗവോങ്കറും  22 പന്തില്‍ 42 റണ്‍സുമായി സിബാസങ്കര്‍ റോയും പുറത്താകാതെ നിന്നു.കേരളത്തിനായി സിജോമോന്‍ ജോസഫ് രണ്ട് വിക്കറ്റെടുത്തു. ഗ്രൂപ്പ് ഘട്ടത്തിലും അസമിനോട് കേരളം തോറ്റിരുന്നു.മറ്റെല്ലാ കളികളും ജയിച്ചാണ് കേരളം ക്വാര്‍ട്ടറിലെത്തിയത്. എന്നാൽ നിര്‍ണായക പോരാട്ടത്തിൽ വീണ്ടും അസമിനോട് തോൽക്കുകയായിരുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം തുടക്കത്തിലെ തകര്‍ന്നടിഞ്ഞു. രോഹന്‍ കുന്നുമ്മല്‍(9), വരുണ്‍ നായനാര്‍(7), വിഷ്ണു വിനോദ്(16), സഞ്ജു സാംസണ്‍(0), ശ്രേയസ് ഗോപാല്‍(0) എന്നിവര്‍ ഏഴോവറിനുള്ളില്‍ മടങ്ങിയതോടെ…

    Read More »
  • ഏഴില്‍ ഏഴും ജയിച്ച്‌ സെമി ഉറപ്പിച്ച് ഇന്ത്യ ;ഇനി മത്സരം ദക്ഷിണാഫ്രിക്കയുമായി

    ഈ ലോകകപ്പില്‍ ഇന്ത്യ തങ്ങളുടെ സമ്ബൂര്‍ണ്ണ ആധിപത്യം തുടരുകയാണ്. ഇന്നലെ ശ്രീലങ്കയെയും തോല്‍പ്പിച്ചതോടെ  സെമിഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ ടീമായി ഇന്ത്യ മാറുകയും ചെയ്തു. ലീഗ് ഘട്ടത്തില്‍ ആദ്യ നാലില്‍ ഫിനിഷ് ചെയ്യുന്ന ടീമുകളാണ് സെമിയില്‍ എത്തുന്നത്. ഇന്ത്യ ഒരു കളിയില്‍ പോലും സമ്മര്‍ദ്ദത്തിലേക്ക് വഴുതിവീഴാതെയാണ് കളിച്ച ഏഴ് മത്സരങ്ങളും വിജയിച്ചത്. ഈ ലോകകപ്പില്‍ പരാജയം അറിയാത്ത ഏക ടീമുകൾ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ്.  ഇന്നലെ ശ്രീലങ്കയെ 55 റണ്ണില്‍ ഓൾ ഔട്ടാക്കി 302 റണ്‍സിന്റെ വിജയം നേടിയതോടെ ഇന്ത്യയുടെ റണ്‍ റേറ്റും വലിയ രീതിയില്‍ മെച്ചപ്പെട്ടു. +2നു മുകളിലാണ് ഇന്ത്യയുടെ റണ്‍ റേറ്റ്. ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും മാത്രമാണ് 2ന് മുകളില്‍ റണ്‍ റേറ്റുള്ളത്. ഇന്ത്യക്ക് ഇനി ഒന്നാം സ്ഥാനം ഉറപ്പിക്കുകയാണ് ലക്ഷ്യം. ഇന്ത്യയുടെ ഒന്നാം സ്ഥാനത്തിനുള്ള ഏക വെല്ലുവിളി ദക്ഷിണാഫ്രിക്ക മാത്രമാണ്.അവരോടാണ് ഇനി അടുത്ത മത്സരത്തില്‍ ഇന്ത്യയ്ക്ക് ഏറ്റുമുട്ടേണ്ടതും.ഞായറാഴ്ചയാണ് മത്സരം.

    Read More »
  • ലങ്കാദഹനം;55 റൺസിന് ശ്രീലങ്ക ഓൾ ഔട്ട്; ഇന്ത്യക്ക് ഏഴാം വിജയം

    മുംബൈ: അക്ഷരാർത്ഥത്തിൽ ലങ്കാദഹനം നടത്തി ഇന്ത്യ.ഏകദിന ലോകകപ്പ് ക്രിക്കറ്റിൽ ഇന്ന് ഇന്ത്യ ഉയര്‍ത്തിയ 358ന്റെ കൂറ്റന്‍ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 55 റണ്‍സിന് ഓൾ ഔട്ട് ആകുകയായിരുന്നു. 302 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.ഒരവസരത്തിൽ 3/4 എന്ന നിലയിലായിരുന്നു ശ്രീലങ്ക.പിന്നീടത് 29/8 ആയി.19.4 ഓവറിലായിരുന്നു ലങ്കയുടെ പതനം.   ഇന്ത്യന്‍ പേസര്‍മാര്‍ ആഞ്ഞടിച്ചപ്പോള്‍ ശ്രീലങ്കന്‍ മുന്‍നിര ബാറ്റര്‍മാര്‍ രണ്ടക്കം കാണാതെ പുറത്താകുകയായിരുന്നു. ബുംമ്ര എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേട്ടമുണ്ടായി. ശ്രീലങ്കയ്‌ക്കെതിരെ ഏഷ്യാകപ്പ് ഫൈനലില്‍  സിറാജ് നടത്തിയ പ്രകടനത്തിന്റെ തനിയാവര്‍ത്തനം തന്നെയായിരുന്നു ഇന്നും. മൂന്ന് വിക്കറ്റുകളാണ്  താരം നേടിയത്. ലോകകപ്പില്‍ മിന്നുന്ന ഫോം തുടരുന്ന മുഹമ്മദ് ഷമി 5 വിക്കറ്റ് നേടി.   നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്റെയും കരുത്തില്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357…

    Read More »
  • സാലിം അല്‍ ദൗസരി ഏഷ്യന്‍ ഫുട്ബോളര്‍ ഓഫ് ദി ഇയര്‍

    ഏഷ്യന്‍ വന്‍കരയിലെ മികച്ച പുരുഷ ഫുട്ബോള്‍ താരമായി സൗദി അറേബ്യയുടെ സാലിം അല്‍ ദൗസരിയെ തെരഞ്ഞെടുത്തു. ലോകകപ്പില്‍ അര്‍ജന്റീനയെ ഞെട്ടിച്ച മത്സരത്തിലൂടെയാണ് ദൗസരി ചരിത്രത്തിൽ ഇടം പിടിച്ചത്. ദോഹ ക്യൂ.എൻ.സി.സിയില്‍ നടന്ന എ.എഫ്.സി വാര്‍ഷിക അവാര്‍ഡ് പ്രഖ്യാപന ചടങ്ങില്‍ ആസ്ത്രേലിയയുടെ മാത്യൂ ലെകിയെയും ഖത്തറിൻെറ അല്‍ മുഈസ് അലിയെയും പിന്തള്ളിയാണ് സാലിം അല്‍ ദൗസരി മികച്ച താരത്തിനുള്ള പുരസ്കാരം നേടിയത്. ഖത്തര്‍ ലോകകപ്പില്‍ രണ്ട് ഗോളും, റഷ്യന്‍ ലോകകപ്പില്‍ ഒരു ഗോളും നേടിയിട്ടുണ്ട്.   ഏറ്റവും മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം ആസ്ത്രേലിയയുടെ സാമന്ത ഖേര്‍ സ്വന്തമാക്കി. മികച്ച കോച്ചിനുള്ള പുരസ്കാരം ജപ്പാൻെറ ഹജിമെ മൊരിയാസു സ്വന്തമാക്കി. ഗ്രാസ്റൂട്ട് മികവിലൂടെ ഇന്ത്യയും പുരസ്കാര വേദിയില്‍ ഇടംപിടിച്ചു.

    Read More »
  • ലോകകപ്പ് സെമി സാധ്യതകള്‍ ഇങ്ങനെ

    ലോകകപ്പ് സെമി സാധ്യതകള്‍ ഇങ്ങനെ ബംഗ്ലാദേശിനെ തോല്‍പ്പിച്ച പാക്കിസ്ഥാൻ ലോകകപ്പില്‍ സെമി ഫൈനല്‍ സാധ്യത നിലനിര്‍ത്തി. എന്നാല്‍, ബംഗ്ലാദേശ് ഇതോടെ ടൂര്‍ണമെന്‍റില്‍ നിന്നു പുറത്താകുന്ന ആദ്യത്തെ ടീമായും മാറി.   പാക്കിസ്ഥാന്‍റെ വിജയം കൂടാതെ, ന്യൂസിലൻഡിന്‍റെ ഇരട്ട തോല്‍വിയും ഓസ്ട്രേലിയയുടെ തിരിച്ചുവരവുമെല്ലാം പോയിന്‍റ്സ് ടേബിളിലെ മത്സരം കടുപ്പിക്കുകയാണ്.സെമി ഫൈനലിനു മുൻപ് 13 മത്സരങ്ങളാണ് ഇനി ശേഷിക്കുന്നത്.എന്നിരിക്കെയും ഇപ്പോഴത്തെ അവസ്ഥയില്‍ സെമി ഫൈനല്‍ ഏറെക്കുറെ ഉറപ്പിച്ച ടീമുകള്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും മാത്രം. ഓരോ ടീമുകളുടെയും സാധ്യത പരിശോധിക്കാം: ഇന്ത്യ ജയം/തോല്‍വി: 6-0 പോയിന്‍റ്: 12 നെറ്റ് റണ്‍ റേറ്റ്: +1.405 ശേഷിക്കുന്ന മൂന്നു മത്സരങ്ങളില്‍ ഒരു ജയം മാത്രം മതി സെമി ഫൈനല്‍ ഉറപ്പാക്കാൻ. എന്നാല്‍, മൂന്നു കളിയിലും തോറ്റാല്‍പ്പോലും പുറത്താകാൻ സാധ്യത കുറവ്. ശേഷിക്കുന്ന മത്സരങ്ങള്‍: ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, നെതര്‍ലൻഡ്സ് ദക്ഷിണാഫ്രിക്ക ജയം/തോല്‍വി: 5-1 ജയം/തോല്‍വി: 5-1 പോയിന്‍റ്: 10 നെറ്റ് റണ്‍ റേറ്റ്: +2.032 നെതര്‍ലൻഡ്സിനോടു തോറ്റെങ്കിലും, മറ്റ് ഏതു…

    Read More »
  • ഇന്ത്യക്കൊപ്പം ആറാം വിജയം;190 റണ്‍സിന് ന്യൂസിലൻഡിനെ പരാജയപ്പെടുത്തി സൗത്താഫ്രിക്ക 

    ഐസിസി ഏകദിന ലോകകപ്പില്‍ ന്യൂസിലൻഡിനെയും തകര്‍ത്തുകൊണ്ട് വിജയകുതിപ്പ് തുടരുകയാണ് സൗത്താഫ്രിക്ക. 190 റണ്‍സിനായിരുന്നു ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപ്പെടുത്തിയത്. ഈ ലോകകപ്പിലെ സൗത്താഫ്രിക്കയുടെ ആറാം വിജയമാണിത്.ആറ് വിജയങ്ങൾ നേടിയ മറ്റൊരു ടീം ഇന്ത്യയാണ്.ഇതിന് മുൻപ് 1999 ലോകകപ്പില്‍ ബിര്‍മിങ്ഹാമില്‍ വെച്ചായിരുന്നു ന്യൂസിലൻഡിനെ സൗത്താഫ്രിക്ക പരാജയപെടുത്തിയത്. അതിന് ശേഷം ലോകകപ്പില്‍ ഏറ്റുമുട്ടിയ അഞ്ച് മത്സരങ്ങളില്‍ അഞ്ചിലും വിജയം നേടിയത് ന്യൂസിലൻഡായിരുന്നു. സൗത്താഫ്രിക്ക ഉയര്‍ത്തിയ 358 റണ്‍സിൻ്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലൻഡിന് 35.3 ഓവറില്‍ 167 റണ്‍സ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. നാല് വിക്കറ്റ് നേടിയ കേശവ് മഹാരാജും മൂന്ന് വിക്കറ്റ് നേടിയ മാര്‍ക്കോ യാൻസനുമാണ് കിവികളെ തകര്‍ത്തത്.60 റണ്‍സ് നേടിയ ഗ്ലെൻ ഫിലിപ്പ്സ് മാത്രമാണ് ന്യൂസിലൻഡ് നിരയില്‍ തിളങ്ങിയത്. അതേസമയം ആദ്യം ബാറ്റ് ചെയ്ത സൗത്താഫ്രിക്ക 118 പന്തില്‍ 133 റണ്‍സ് നേടിയ റാസി വാൻഡര്‍ ഡസൻ, 116 പന്തില്‍ 114 റണ്‍സ് നേടിയ ഡീകോക്ക്, 30 പന്തില്‍ 53 റണ്‍സ് നേടിയ…

    Read More »
  • പാകിസ്ഥാന്‍ അത്രപെട്ടന്ന് ഇന്ത്യ വിടില്ല! ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ തോല്‍വിയോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സെമി ഫൈനല്‍ പ്രതീക്ഷ

    മുംബൈ: ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡിന്റെ തോല്‍വിയോടെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സെമി ഫൈനല്‍ പ്രതീക്ഷ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 190 റണ്‍സിനായിരുന്നു ന്യൂസിലന്‍ഡിന്റെ തോല്‍വി. കിവീസിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ കിവീസ് പോയിന്റ് പട്ടികയില്‍ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും എട്ട് പോയിന്റ് മാത്രമാണുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ പാകിസ്ഥാന്‍ ആറ് പോയിന്റുമായി അഞ്ചാമതാണ്. ആറ് മത്സരങ്ങളില്‍ ആറ് പോയിന്റമായി അഫ്ഗാന്‍ ആറാം സ്ഥാനത്തും. അഫ്ഗാന്റെ കാര്യത്തില്‍ കുറച്ച് ബുദ്ധിമുട്ടാണ്. കാരണം, നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചാലും അവര്‍ക്ക് ശക്തരായ ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളെ മറികടക്കേണ്ടിവരും. ജയിക്കാന്‍ അല്‍പ്പം ബുദ്ധിമുട്ടും. പാകിസ്ഥാന്റേയും ന്യൂസിലന്‍ഡിന്റേയും വിധി നിര്‍ണയിക്കുകയ ഇരുവരും നേര്‍ക്കുനേര്‍ വരുന്ന മത്സരാണ്. ശനിയാഴ്ച്ച ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം. ഇതിലും തോറ്റാല്‍ പാകിസ്ഥാന് മടങ്ങാം. മുന്‍ ചാംപ്യന്മാരെ സംബന്ധിച്ചിടത്തോളം ജീവന്മരണ പോരാട്ടമാണിത്. വലിയ മാര്‍ജിനില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ആദ്യ നാലിലെത്താം. കാര്യങ്ങള്‍ അവിടെയും തീര്‍ന്നില്ല. അവസാന മത്സരത്തില്‍…

    Read More »
  • രണ്ടു ഗോളിനു മുന്നിട്ടു നിന്ന ബെംഗളൂരുവിനെ തോല്‍പ്പിച്ച്‌ ഒഡീഷ

    ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ബെംഗളൂരു എഫ് സിക്കെതിരെ ഒഡീഷ എഫ് സിയുടെ വൻ തിരിച്ചുവരവ്. തുടക്കത്തില്‍ രണ്ട് ഗോളിന് പിറകില്‍ നിന്ന ഒഡീഷ എഫ് സി വൻ തിരിച്ചുവരവ് നടത്തി 3-2ന്റെ വിജയം  സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്റെ എട്ടാം മിനുട്ടില്‍ സുനില്‍ ഛേത്രിയിലൂടെ ബെംഗളൂരു ആണ് ലീഡ് എടുത്തത്. 18ആം മിനുട്ടില്‍ റയാൻ വില്യംസ് ബെംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു. എന്നാണ് 23ആം മിനുട്ടില്‍ പൂട്ടിയയുടെ ഒരു മികച്ച ഫിനിഷ് ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്ബ് ഇസാക അവര്‍ക്ക് സമനിലയും നല്‍കി. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബെംഗളൂരു താരം റോഷൻ ചുവപ്പ് വാങ്ങി പുറത്ത് പോയത് ഒഡീഷക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. 59ആം മിനുട്ടില്‍ അമേ റണവദെ ഒഡീഷയുടെ വിജയം ഉറപ്പിച്ച ഗോള്‍ നേടി.   ഈ വിജയത്തോടെ ഒഡീഷ ലീഗില്‍ 4 പോയിന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ബെംഗളൂരു എഫ് സി പത്താം സ്ഥാനത്താണ്.

    Read More »
  • ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരം ശനിയാഴ്ച; എതിരാളികള്‍ ഈസ്റ്റ് ബംഗാള്‍

    കൊൽക്കത്ത‍:ഐഎസ്‌എല്ലിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം ഈസ്റ്റ് ബംഗാളുമായിട്ടാണ്.  ശനിയാഴ്ച കൊല്‍ക്കത്ത സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തിലാണ് പോരാട്ടം. കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഈ സീസണിലെ രണ്ടാമത്തെ എവേ മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കൊച്ചിയില്‍ ഒഡീഷ എഫ്സിയെ 2-1ന് തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസ് ഗോള്‍ വേട്ട ആരംഭിച്ചതും ലൂണയുടെ തകര്‍പ്പൻ ഫോമും കോച്ച്‌ ഇവാൻ വുകമനോവിച്ച്‌ തിരിച്ചെത്തിയതും കേരള ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം പകരുന്ന ഘടകങ്ങളാണ്. 5 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ബ്ലാസ്റ്റേഴ്‌സ് ടേബിളില്‍ രണ്ടാം സ്ഥാനത്താണ്. മൂന്ന് വിജയവും ഒരു സമനിലയും ഒരു തോല്‍വിയുമാണ് കൊമ്ബന്മാരുടെ ഇതുവരെയുള്ള സമ്ബാദ്യം. എവേ മത്സരത്തില്‍ മുംബൈക്കെതിരെയാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഏക പരാജയം. എവേ മത്സരങ്ങളില്‍ ചുവടുപിഴയ്ക്കുന്ന പ്രവണത മറികടക്കാനായിരിക്കും ഇവാൻ വുകമനോവിച്ചിന്റെ ശിക്ഷണത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിനെതിരെ ശ്രമിക്കുക. നാല് ഐഎസ്‌എല്‍ മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റ് മാത്രമുള്ള ഈസ്റ്റ് ബംഗാള്‍ ടേബിളില്‍ ഒൻപതാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ജാംഷെഡ്പൂരിനോട് ഗോള്‍…

    Read More »
Back to top button
error: