NEWSSports

ബംഗ്ളാദേശിനെയും വീഴ്ത്തി നെതര്‍ലെൻഡ്സ്

കൊല്‍ക്കത്ത : ലോകകപ്പില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ബംഗ്ളാദേശിനെ 89 റണ്‍സിന് തോല്‍പ്പിച്ച്‌ നെതര്‍ലെൻഡ്സ്.

ഈഡൻ ഗാര്‍ഡൻസില്‍ 230 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ളാദേശ് 42.2 ഓവറില്‍ 142 റണ്‍സിന് ആള്‍ഒൗട്ടാവുകയായിരുന്നു.

നാലുവിക്കറ്റ് വീഴ്ത്തിയ പോള്‍ വാൻ മീക്കരനാണ് ബംഗ്ളാദേശിനെ തകര്‍ത്തത്.

ടോസ് നേടി ആദ്യ ബാറ്റിംഗിന് ഇറങ്ങിയ നെതര്‍ലാൻഡ്സുകാര്‍ ക്യാപ്ടൻ സ്കോട്ട് എഡ്വാര്‍ഡ്സ്(68),ഫസ്റ്റ് ഡൗണ്‍ വെസ്‌ലി ബറേസി (41) എന്നിവരുടെ പോരാട്ട മികവിൽ 50 ഓവറില്‍ 229 റണ്‍സെടുത്തു. ഏൻഗല്‍ബെര്‍ട്ട് (35) ലോഗൻ വാൻബീക്ക് (23 നോട്ടൗട്ട്) എന്നിവരുടെ പരിശ്രമമവും 200കടക്കാൻ സഹായകമായി.

ബംഗ്ളാദേശിന് വേണ്ടി ഷൊറിഫുള്‍ ഇസ്ളാം,ടാസ്കിൻ അഹമ്മദ്,മുസ്താഫിസുര്‍ റഹ്മാൻ,മെഹ്ദി ഹസൻ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Back to top button
error: