NEWSSports

സച്ചിന്റെ പെനാള്‍ട്ടി സേവ് ആണ് ടീമിന് ഊര്‍ജ്ജമായത്: കേരള ബ്ലാസ്റ്റേഴ്സ് കോച്ച്‌

കൊച്ചി:ഒഡീഷ എഫ് സിക്കെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ തിരിച്ചുവരവിന് ഊര്‍ജ്ജം നല്‍കിയത് സച്ചിൻ സുരേഷിന്റെ പെനാള്‍ട്ടി സേവ് ആണ് എന്ന് ഇവാൻ വുകമാനോവിച്.

ഒഡീഷക്ക് എതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിറകില്‍ നില്‍ക്കവെ ആയിരുന്നു സച്ചിന്റെ പെനാള്‍ട്ടി സേവ്. മൗറീസിയോയുടെ പെനാള്‍ട്ടിയും അതിനു പിന്നാലെ റീബൗണ്ടും സേവ് ചെയ്യാൻ സച്ചിനായിരുന്നു.

Signature-ad

‘സച്ചിന്റെ പെനാള്‍ട്ടിയും അതിന്റെ പിന്നാലെയുള്ള സേവും ഗംഭീരമായിരുന്നു. അത് ടീമിന് തിരിച്ചുവരാനുള്ള മാനസികമായ കരുത്ത് നല്‍കി’- ഇവാൻ മത്സര ശേഷം പറഞ്ഞു. സച്ചിൻ നല്ല പ്രകടനമാണ് നടത്തുന്നത് എന്നും ഇവാൻ പറഞ്ഞു.

Back to top button
error: