നാലുവിക്കറ്റുമായി ഷമി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ മൂന്ന് വിക്കറ്റുമായി ബുമ്രയും ഉറച്ച പിന്തുണ നല്‍കി. കുല്‍ദീപ് യാദവിന് രണ്ടും ജഡേജയ്‌ക്ക് ഒരു വിക്കറ്റും ലഭിച്ചു.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തിലാണ് 229 റണ്‍സെടുത്തത്. ഈ ലോകകപ്പില്‍ ആദ്യമായി ആദ്യം ബാറ്റിങ്ങിനിറങ്ങേണ്ടിവന്ന ഇന്ത്യയെ ഇന്നിങ്സിലുടനീളം ഇംഗ്ലീഷ് ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.11.
നാലാം ഓവറില്‍ ശുഭ്മാൻ ഗില്ലിനെ പുറത്താക്കി ക്രിസ് വോക്സാണ് വിക്കറ്റ് വേട്ട തുടങ്ങിവെച്ചത്. പിന്നാലെ റണ്ണെടുക്കും മുമ്ബ് കോലിയെ ഡേവിഡ് വില്ലി മടക്കി. തുടര്‍ന്ന് നാല് റണ്‍സെടുത്ത ശ്രേയസിനെയും മടക്കിയ വോക്സ് ഇന്ത്യയുടെ സ്കോറിങ് റേറ്റ് പിടിച്ചുകെട്ടി. ഇന്നിങ്സിലുടനീളം അഞ്ച് റണ്‍സില്‍ താഴെയായിരുന്നു ഇന്ത്യയുടെ റണ്‍റേറ്റ്. ഭൂരിഭാഗം സമയവും നാലില്‍ താഴെയും.
എന്നാല്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച രോഹിത് – കെ.എല്‍ രാഹുല്‍ സഖ്യം ഇന്ത്യയെ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെടുത്തി. ശ്രദ്ധയോടെ ബാറ്റ് വീശിയ ഇരുവരും 91 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്.അവസാന ഓവറുകളിലെ സൂര്യകുമാര്‍ യാദവിന്റെ ബാറ്റിങ്ങാണ് സ്കോര്‍ 200 കടത്തിയത്. 47 പന്തുകള്‍ നേരിട്ട സൂര്യ ഒരു സിക്സും നാല് ഫോറുമടക്കം 49 റണ്‍സെടുത്തു.
രോഹിത്തിനെയും സൂര്യയേയും കൂടാതെ ഇന്ത്യൻ നിരയില്‍ രണ്ടക്കം കടക്കാനായത് കെ.എല്‍ രാഹുലിനും ജസ്പ്രീത് ബംറയ്ക്കും മാത്രമാണ്.58 പന്തില്‍ നിന്ന് മൂന്ന് ബൗണ്ടറികളടക്കം 39 റണ്‍സെടുത്താണ് രാഹുല്‍ പുറത്തായത്.ജസ്പ്രീത് ബുംറ 15 റണ്‍സെടുത്തു.
ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ആറാം ജയമാണിത്. ഇതോടെ ഇന്ത്യ പോയന്റ് പട്ടികയില്‍ വീണ്ടും ഒന്നാമതെത്തി. മൂന്ന് കളികള്‍ ബാക്കിനില്‍ക്കേ ഇന്ത്യ സെമി ഏതാണ്ട് ഉറപ്പാക്കിയിരിക്കുകയാണ്. അടുത്ത മൂന്ന് മത്സരങ്ങളില്‍ ഒന്ന് ജയിച്ചാല്‍ ഇന്ത്യ സെമിയിലെത്തും. ദക്ഷിണാഫ്രിക്
അതേസമയം അഞ്ചാം തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ സെമി പ്രതീക്ഷ ഏതാണ്ട് പൂർണമായും അവസാനിച്ച മട്ടാണ്.നിലവിലെ ചാമ്ബ്യന്‍മാരായ ഇംഗ്ലണ്ടിന് സെമിയിലെത്താന്‍ നാലു ശതമാനം സാധ്യത മാത്രമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഓസ്ട്രേലിയയെയും പാകിസ്ഥാനെയും നേരിടാനുള്ള ഇംഗ്ലണ്ടിന് നെതര്‍ലന്‍ഡ്സ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്. ഇതില്‍ എല്ലാ മത്സരവും ജയിച്ചാലും രണ്ട് പോയന്‍റുള്ള ഇംഗ്ലണ്ട് സെമിയിലെത്താന്‍ സാധ്യത വിരളമാണ്. പാകിസ്ഥാന് സെമിയിലെത്താന്‍ ആറ് ശതമാനം സാധ്യതയാണുള്ളത്. ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് തുടങ്ങിയ കരുത്തരെ നേരിടേണ്ട പാകിസ്ഥാന് ബംഗ്ലാദേശ് മാത്രമാണ് ദുര്‍ബലരായ എതിരാളികളായുള്ളത്.
ശ്രീലങ്കക്ക് 20 ശതമാനം സാധ്യതതയും അഫ്ഗാനിസ്ഥാന് 18 ശതമാനം സാധ്യതയും പ്രവചിക്കപ്പെടുമ്ബോള്‍ സെമിയിലെത്താൻ നെതര്‍ലന്‍ഡ്സിന് മൂന്ന് ശതമാനം സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്.