Social Media
-
01/01/2024മാപ്ര മുതല്‍ അരിക്കൊമ്ബൻ വരെ;2023 ബാക്കിവച്ചത്
2023 അവസാനിക്കവേ ഒന്ന് തിരഞ്ഞു നോക്കുമ്ബോള്‍ ഏതാവും ഏറ്റവും കൂടുതൽ മലയാളികൾ ഉപയോഗിച്ച ആ വാക്കുകൾ? വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ് നിന്നിരുന്ന ഈ വാക്കുകള്‍ പല ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയാക്കിട്ടുണ്ട്. മലയാളികള്‍ 2023ൽ പ്രത്യേകം എടുത്ത പറഞ്ഞ ചില വാക്കുകള്‍ ഇവയാണ്. അരിക്കൊമ്ബൻ ഒരു കാട്ടാന പ്രധാന സംസാര വിഷയമായ വര്‍ഷമാണ് 2023. വാര്‍ത്തകളില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്കെത്തിയപ്പോള്‍ അരിക്കൊമ്ബന് ഫാൻസ് വരെയായി. മൂന്നാര്‍ ചിന്നക്കാനാലില്‍ നിന്നും വലിയ ദൌത്യത്തോടെ പിടിച്ച അപകടകാരിയായ ഒരു ആനയെ വനം വകുപ്പ് തമിഴ്നാട് അതിര്‍ത്തിയില്‍ കൊണ്ടുവിടുന്നതാണ് അരിക്കൊമ്ബന്റെ ഏറ്റവും ചുരക്ക രൂപത്തിലുള്ള കഥ. അവസാനം അരിക്കൊമ്ബന്റെ പേരില്‍ സിനിമ വരെ പ്രഖ്യാപിച്ചിട്ടുണ്ട്. എഐ ക്യാമറ ഈ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാക്കായിരുന്നു എഐ (നിര്‍മിതബുദ്ധി). ചാറ്റ്ജിപിടി മറ്റും ചര്‍ച്ചയായിരുന്നെങ്കിലും മലയാളികള്‍ എഐ വാക്ക് 2023ല്‍ ഉപയോഗിക്കാൻ പ്രധാന കാരണം മോട്ടോര്‍ വാഹന വകുപ്പായിരുന്നു. എഐ ക്യാമറ ഉപയോഗിച്ച് ട്രാഫിക് നിയമങ്ങള്‍…
Read More » -
31/12/2023സ്വന്തമായി വന്ദേഭാരത് ട്രെയിൻ നിർമ്മിച്ച് പൂജാരി; അഭിനന്ദന പ്രവാഹം
കൊൽക്കത്ത: പാളത്തിലൂടെ കുതിച്ചു പായുന്ന തീവണ്ടിയോടുള്ള കമ്ബം കൊല്‍ക്കത്തക്കാരനായ പ്രഭാസ് എന്ന പൂജാരിയെ കൊണ്ടെത്തിച്ചത് സ്വന്തമായി ഒരു ട്രെയിൻ നിര്‍മ്മിക്കുക എന്ന ആശയത്തിലാണ്. ഇതോടെ മുറിയില്‍ ഓടുന്ന ഒരു കുഞ്ഞൻ ലോക്കല്‍ ട്രെയിൻ മാതൃക പ്രഭാസ് വിട്ടില്‍ തന്നെ നിര്‍മ്മിച്ചു. അദ്യ പരീക്ഷണം വിജയമായതോടെ അടുത്തിടെ പുറത്തിറങ്ങിയ ഇന്ത്യൻ റെയില്‍വേയുടെ അത്യാധുനിക മോഡലായ വന്ദേ ഭാരത് തന്നെ നിര്‍മ്മിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് 60 കാരനായ പ്രഭാസ്. യഥാര്‍ത്ഥ വന്ദേ ഭാരതിന്റെ അതേ പൂര്‍ണ്ണതയിലാണ് പുരോഹിതൻ ട്രെയിൻ നിര്‍മ്മിച്ചത്. വിവരം പുറത്തറിഞ്ഞതോടെ കുഞ്ഞൻ വന്ദേ ഭാരത് കാണാൻ എത്തുന്നവരുടെ തിരക്കാണ് ശ്രീരാംപൂരിലെ വീട്ടില്‍. ഒരു ട്രെയിൻ എങ്ങനെയാണ് പാളത്തിലൂടെ ഇത്ര വലിയ ബോഗിയും വലിച്ച് ശരവേഗം കുതിച്ചു പായുന്നത് എന്ന കൗതുകത്തില്‍ നിന്നാണ് ട്രെയിൻ നിര്‍മ്മാണം എന്ന അഗ്രഹം ഉണ്ടായതെന്ന് പ്രഭാസ് പറയുന്നു.
Read More » -
31/12/2023മാപ്പുമായി മമ്മൂട്ടിയെ അധിക്ഷേപിച്ച ആള്‍ ; കേസെടുക്കണമെന്ന് സോഷ്യൽ മീഡിയ
മമ്മൂട്ടിയെ അധിക്ഷേപിച്ച ആള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തം. 2024ല്‍ കേരളത്തില്‍ വരേണ്ട മാറ്റങ്ങള്‍ എന്ന വിഷയത്തില്‍ ഒരു യൂട്യൂബ് ചാനലിന്റെ വീഡിയോയില്‍ ആയിരുന്നു ഇയാൾ മമ്മൂട്ടിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയത്. ‘കേരളത്തില്‍ വരേണ്ട അനിവാര്യമായ മാറ്റം, പത്മശ്രീ മോഹന്‍ലാല്‍ ശക്തി പ്രാപിക്കുക, മമ്മൂട്ടി മരണപ്പെടുക അതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന്. മമ്മൂട്ടിയും മമ്മൂട്ടിയുടെ മകനും നശിച്ച് നാറാണക്കല്ല് എടുക്കുക. മോഹന്‍ലാലും മോഹന്‍ലാലിന്റെ മകനും ഇനിയും ഉയരങ്ങളിലേക്ക് എത്തട്ടെ..” എന്ന് ഇയാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. എല്ലാവരും ഉയരങ്ങളിലേക്ക് എത്തട്ടെ എന്നല്ലേ നമ്മള്‍ എല്ലാവരും ആഗ്രഹിക്കുക എന്ന് യൂട്യൂബര്‍ ചോദിക്കുന്നുണ്ട്. എന്നാല്‍ ഈ ചോദ്യത്തോടും മമ്മൂട്ടിക്കെതിരെ രൂക്ഷമായാണ് ഇയാള്‍ പ്രതികരിക്കുന്നത്. മമ്മൂട്ടി അഹങ്കാരിയാണ് എന്നാണ് ഇയാള്‍ പറയുന്നത്. ”അങ്ങനെയല്ല, അഹങ്കാരിയാണ് മമ്മൂട്ടി, അഹങ്കാരം ഒരിക്കലും വച്ച് പൊറുപ്പിക്കില്ല. ജനാധിപത്യം നമ്മള്‍ നോക്കണ്ട, ന്യായപരമായ മാറ്റമാണ് വേണ്ടത്, മോഹന്‍ലാല്‍ ഉയരങ്ങളിലേക്ക് എത്തട്ടെ…’ എന്നാണ് ഇയാള്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ എത്തിയതോടെ…
Read More » -
31/12/2023ബ്ലാസ്റ്റേഴ്സ് മധ്യനിരയിലെ ഡബിൾ എൻജിനുകൾ ഈ ഇരട്ട സഹോദരങ്ങള്‍
കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ സെൻസേഷൻ താരങ്ങളാണ് ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും. 20 വയസ്സുള്ള ഇരുവരും ഭാവിയില്‍ ഇന്ത്യയുടെ മധ്യനിരയിലെ സ്ഥിരം ഇരട്ട എൻജിനായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു. അതിന്റെ സാമ്ബ്ള്‍ വെടിക്കെട്ടാണ് മോഹൻ ബഗാനെതിരായ മത്സരത്തില്‍ കണ്ടത്. ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളര്‍ന്ന് സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയാണ് ഇരുവരും. ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഒരു ടീമിനായി ഒന്നിച്ചു കളത്തിലിറങ്ങുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോഡ് അയ്മനും അസ്ഹറിനുമുള്ളതാണ്. ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ മത്സരങ്ങളിലും കളത്തിലിറങ്ങിയ അയ്മൻ ഏഴു മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ത്തന്നെ ബൂട്ടുകെട്ടി. 32ാം ജഴ്സി നമ്ബറുകാരനായ അസ്ഹര്‍ ഇതിനകം ഏഴു കളികളില്‍ ഇറങ്ങി; രണ്ടു കളിയില്‍ ആദ്യ ഇലവനിലും. ലക്ഷദ്വീപില്‍നിന്ന് ഐ.എസ്.എല്ലില്‍ വരവറിയിച്ച ആദ്യ താരങ്ങളാണിരുവരും.
Read More » -
27/12/2023ബ്രസീലിലും കിട്ടും കപ്പയും കാന്താരിയും
കൊച്ചി കിഴക്കമ്പലത്തെ തട്ടുകടയിൽ കിട്ടുന്ന അതേ കപ്പ ബിരിയാണി വേണമെങ്കിൽ ബ്രസീലിന്റെ തലസ്ഥാനമായ റിയോയിലും കിട്ടും. കപ്പയും കാപ്പിക്കുരുവും കപ്പലണ്ടിയും കേരളത്തിലേക്കു പോർച്ചുഗീസുകാർ കപ്പലിൽ കൊണ്ടുവന്നതു ബ്രസീലിൽനിന്നാണ്. കപ്പ പുഴുങ്ങിയതും വാട്ടുകപ്പയും റിയോയിലെ ഏതു കടയിലുമുണ്ട്. അതിലൊന്നാണു ബ്രസീലുകാരുടെ പ്രാതൽ വിഭവമായ കപ്പ ബിരിയാണി.പേരു മറ്റെന്തോ ആണെങ്കിലും സംഗതി കപ്പയും പോത്തിറച്ചിയും ഒരുമിച്ചു വേവിച്ചെടുക്കുന്ന സ്വയമ്പൻ സാധനം തന്നെ. രുചിയിൽ മാറ്റമൊന്നുമില്ല. എരിവ് ഇഷ്ടമില്ലാത്തവരാണു ബ്രസീലുകാർ. പക്ഷേ മലയാളിയാണെങ്കിൽ അവർ കണ്ടറിഞ്ഞ് കാന്താരി ചമ്മന്തി അതോടൊപ്പം വയ്ക്കും. ബ്രസീലിലെ എല്ലാ ഭക്ഷണത്തിനൊപ്പവുമുണ്ടാകും കപ്പ. നടുവേ മുറിച്ച് ഉപ്പു ചേർത്തു പുഴുങ്ങുന്നതാണു ബ്രസീലുകാരുടെ പതിവ്. പോർച്ചുഗീസുകാർ ആധിപത്യമേറ്റെടുത്ത കാലത്ത്, ബ്രസീലിലെ അടിമകൾക്കു നൽകിയിരുന്ന ഭക്ഷണം ഇപ്പോൾ എല്ലാ മുന്തിയ തീൻമേശകളിലും തലയെടുപ്പോടെയുണ്ട്. ഇനി, പോർച്ചുഗീസ് മാത്രം സംസാരിക്കുന്ന രാജ്യത്തു മലയാളം പറഞ്ഞാലും അൽപസ്വൽപം പിടിച്ചു നിൽക്കാം. കസേര, തൂവാല, പാതിരി തുടങ്ങിയ മലയാളം വാക്കുകൾ പോർച്ചുഗീസുകാരുടെ സംഭാവനയാണല്ലോ….! വിമാനത്താവളത്തിൽ അനൗൺസ്മെന്റിനിടെ ജനാല എന്നു കേട്ടാൽ അന്തം വിടരുത്.…
Read More » -
27/12/2023ചിലരെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല; ഇതുപോലെ…. വയസുതെളിയിക്കാൻ മകന്റെ സ്കൂളിൽ ആധാർകാർഡ് വരെ കാണിക്കേണ്ടിവന്നെന്ന് അമ്മ!
ചിലരെ കണ്ടാൽ പ്രായം തോന്നുകയേ ഇല്ല. പ്രത്യേകിച്ചും മക്കളുണ്ട് എന്നൊക്കെ പറഞ്ഞാൽ വിശ്വസിക്കാൻ പോലും തോന്നില്ല. അതുപോലെ ഒരമ്മ ഷെയർ ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് നിഷ പ്രധാൻ എന്ന യുവതിയാണ്. വീഡിയോയിൽ അമ്മയേയും മകനേയുമാണ് കാണുന്നത്. മകൻ സ്കൂളിൽ യൂണിഫോമിലാണ്. അമ്മ നിർത്താതെ ചിരിക്കുന്നതും വീഡിയോയില്‍ കാണാം. മകനാകട്ടെ അവിടെ നിന്നും മാറിമാറിപ്പോകുന്നതും കാണാം. എന്നാൽ, അമ്മ അതിനൊപ്പം കുറിച്ചിരിക്കുന്ന കാര്യം കേട്ടാൽ മകൻ അവിടെ നിന്നും മാറിപ്പോകുന്നതിന്റെ കാരണം പിടികിട്ടും. ഇങ്ങനെയാണ് അമ്മ വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിരിക്കുന്നത്: View this post on Instagram A post shared by N I S H A (@nisha_pradhan007) ഇന്ന് എന്റെ ദിവസമാണ്. വീറിന്റെ ഫോൺ അവന്റെ അധ്യാപകർ പിടിച്ചുവച്ചു. അത് തിരികെ കൊടുക്കണമെങ്കിൽ രക്ഷിതാക്കളിൽ ഒരാൾ ചെല്ലണം എന്ന് പറഞ്ഞു. അതുകൊണ്ട് ഞാൻ അവന്റെ സ്കൂളിൽ…
Read More » -
26/12/2023ആഡംബരക്കപ്പലുകളിലെ മാലിന്യങ്ങളെല്ലാം എന്താണ് ചെയ്യുക? അവ അപ്പാടെ കടലിലേക്ക് വലിച്ചെറിയുമോ? – വീഡിയോ
ആഡംബരക്കപ്പലുകൾ എല്ലാവർക്കും കൗതുകമുള്ള കാര്യമാണ്. ഇന്ന് അനേകം ആളുകൾ ആഡംബരക്കപ്പലുകളിലെ യാത്രകൾ ആസ്വദിക്കുന്നുണ്ട്. എന്തിനേറെ, വിദേശത്ത് വീട് വിറ്റ് വരെ ആഡംബരക്കപ്പലിൽ യാത്രക്കിറങ്ങിയവരുണ്ട്. കടലിൽ കൂടി ലക്ഷൂറിയസായിട്ടുള്ള യാത്ര. പല ദേശങ്ങൾ. ആഹാ എന്തടിപൊളിയായിരിക്കും അല്ലേ? എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ കപ്പലുകളിലെ മാലിന്യങ്ങളെല്ലാം എന്താണ് ചെയ്യുക എന്ന്? അവ അപ്പാടെ കടലിലേക്ക് വലിച്ചെറിയുമെന്നോ തള്ളുമെന്നോ കരുതണ്ട. ഈ മാലിന്യങ്ങൾ കളയുന്നതിന് വേണ്ടി വളരെ വേറിട്ട ഒരു മാർഗമാണ് കപ്പലുകളിൽ അവലംബിക്കുന്നത്. നമുക്കറിയാം കപ്പലുകളിൽ ടോയ്‍ലെറ്റുകളിൽ നിന്നും പോകുന്ന മാലിന്യമുണ്ട്. അതുപോലെ തന്നെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമായ മാലിന്യങ്ങളും ഉണ്ട്. അതും കുറച്ചൊന്നുമല്ല ഈ കൂറ്റൻ ആഡംബരക്കപ്പലുകളിലെ മാലിന്യം. ടോയ്‍ലെറ്റുകളിൽ നിന്നും സിങ്കുകളിൽ നിന്നും, കുളിമുറികളിൽ നിന്നും ഒക്കെയുള്ള മലിനജലം കടലിലേക്ക് ഒഴുക്കി വിട്ടാൽ എന്തായിരിക്കും അവസ്ഥ അല്ലേ? കടൽ മലിനമാകാൻ മറ്റൊന്നും വേണ്ട. അപ്പോൾ പിന്നെ എങ്ങനെയാവും ക്രൂയിസ് കപ്പലുകളിലെ മാലിന്യങ്ങൾ കളയുക? അതിനെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോയാണ്…
Read More » -
24/12/2023ശാന്തരാത്രി, തിരുരാത്രി എന്ന ലോകപ്രശസ്ത ക്രിസ്മസ് ഗാനം പിറന്ന കഥ
1818 ഡിസംബര്‍ 24.ഓസ്ട്രിയയിലെ സാല്‍സ്ബര്‍ഗിന് വടക്കുള്ള ഓബേണ്‍ഡോര്‍ഫിലുള്ള സെയ്ന്റ് നിക്കോളസ് ദേവാലയത്തിലെ പുരോഹിതനായ ജോസഫ് മോര്‍ രാത്രിയിലെ ക്രിസ്മസ് ആരാധനയ്ക്കായി തയ്യാറെടുക്കുമ്ബോഴാണ് ഞെട്ടിക്കുന്ന ആ കാര്യം അറിഞ്ഞത്. ദേവാലയത്തിലെ ഓര്‍ഗൻ എങ്ങനെയോ ഉപയോഗശൂന്യമായിരിക്കുന്നു! കഴിഞ്ഞ കുറെ ദിവസങ്ങളായി അവിടത്തെ ഗായകസംഘം പരിശീലിച്ചുവന്ന ഗാനങ്ങളെല്ലാം വൃഥാവിലായി എന്ന് തോന്നിപ്പോയ നിമിഷം. എന്നാല്‍ മനുഷ്യന്റെ പ്രശ്നങ്ങളെല്ലാം ദൈവത്തിന്റെ അവസരങ്ങളാണെന്ന് കരുതുന്ന ശുഭാപ്തിവിശ്വാസിയായ ജോസഫ് മോര്‍ പ്രതീക്ഷ കൈവിട്ടില്ല. പെട്ടെന്ന് തന്നെ ദേവാലയത്തിലെ ഓര്‍ഗന്റെ പശ്ചാത്തലസംഗീതം ഇല്ലാതെ പാടുവാൻ പറ്റുന്ന ഒരുഗാനം എഴുതാൻ അദ്ദേഹം തീരുമാനിച്ചു.ഇതിനായി രണ്ടുവര്‍ഷംമുൻപ് ജര്‍മൻ ഭാഷയില്‍ എഴുതിയ ഒരു ഗാനത്തില്‍ അദ്ദേഹം അല്പം മിനുക്കുപണികള്‍ നടത്തുകയുംചെയ്തു. ലോകപ്രശസ്തമായ Silent night! Holy night! All is calm, all is bright എന്ന ഗാനത്തിന്റെ പിറവി അങ്ങനെയായിരുന്നു. പ്രാദേശിക സ്കൂള്‍ അധ്യാപകനായിരുന്ന ദേവാലയത്തിലെ ഓര്‍ഗനിസ്റ്റായ ഫ്രാൻസിസ് സേവ്യര്‍ ഗ്രൂബററോട് ഗിറ്റാറില്‍ ലളിതമായ ഒരു ഈണം നല്‍കുവാൻ ജോസഫ് മോര്‍ ആവശ്യപ്പെട്ടു. ഗ്രൂബര്‍…
Read More » -
24/12/2023ഐഎസ്‌എൽ: ഇന്നും അധിക സര്‍വ്വീസ് ഒരുക്കി കൊച്ചി മെട്രോ
കൊച്ചി:ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐ.എസ്.എല്‍) മത്സരങ്ങള്‍ നടക്കുന്ന കലൂര്‍ ജവഹര്‍ ലാല്‍ നെഹ്‌റു സ്റ്റേഡിയം സ്റ്റേഷനില്‍ നിന്ന് കൊച്ചി മെട്രോ അധിക സര്‍വീസ് ഒരുക്കുന്നു. ജെഎല്‍എന്‍ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍ നിന്ന് ആലുവ ഭാഗത്തേക്കും എസ്‌എന്‍ ജംഗ്ഷനിലേക്കുമുള്ള അവസാന ട്രെയിന്‍ സര്‍വ്വീസ് 11.30-ന് ആയിരിക്കും. രാത്രി പത്ത് മണി മുതല്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനം ഇളവും ഉണ്ടാവും. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റും ആദ്യം തന്നെ വാങ്ങാന്‍ സാധിക്കും.കേരള ബ്ലാസ്റ്റേഴ്സും മുംബൈ എഫ്സിയും തമ്മിലാണ് ഇന്നത്തെ മത്സരം.
Read More » -
24/12/2023ഒരു ഇസ്രയേൽ യാത്രാക്കുറിപ്പ്
ബൈബിൾ വായിച്ചു തുടങ്ങിയ നാളുകളിൽ അതിലെ സ്ഥലങ്ങളെക്കുറിച്ച് ചിത്രങ്ങളിലൂടെ മനസ്സിലൊരു ധാരണ രൂപപ്പെട്ടിരുന്നു. ഇസ്രയേൽ, പലസ്തീൻ, ജോർദാൻ എന്നീ രാജ്യങ്ങൾ പിൽക്കാലത്ത് സന്ദർശിച്ചപ്പോൾ മനസ്സിലെ ദൃശ്യങ്ങൾ റിയലിസ്റ്റിക്കായി. ഏഴു തവണ വിശുദ്ധ നാടുകളിലൂടെ സഞ്ചരിച്ചു. 2001ലാണ് ആദ്യമായി ഇസ്രയേൽ സന്ദർശിച്ചത്. പലസ്തീൻ, ഈജിപ്ത് എന്നിവിടങ്ങളും ഉൾപ്പെടുന്നതായിരുന്നു യാത്രാ പാക്കേജ്. ഉണങ്ങിയ വരണ്ട ഭൂമിയാണ് ജോർദാൻ. മാർബിളിലും ശിലകളിലും നിർമിച്ച അനേകം നിർമിതികൾ അവിടെയുണ്ട്. അവിടെ സന്ദർശകരെ ആകർഷിക്കുന്നത് മൗണ്ട് നോമോബിൻ എന്ന മലയാണ്. ബൈബിൾ പഴയ നിയമത്തിലെ മോശ എത്തിച്ചേർന്ന ‘പ്രവാചകന്റെ മല’യാണ് മൗണ്ട് നമോബിൻ. ആ കുന്നിനു മുകളിൽ നിന്നു നോക്കിയപ്പോഴാണ് പച്ചപ്പുള്ള ഭൂപ്രദേശം മോശ കണ്ടത്. സർപ്പത്തെ മോശ ഉയർത്തിയെന്നു പറയപ്പെടുന്നതിന്റെ പ്രതീകമായി ഈ മലയുടെ മുകളിലൊരു സ്തൂപവുമുണ്ട്. ജോൺപോൾ മാർപാപ്പ 2000ൽ ഇവിടം സന്ദർശിച്ചിരുന്നു. മാർപാപ്പ അന്ന് ഈ മലയുടെ മുകളിൽ ഒലീവിന്റെ തൈ നട്ടു. അതു വളർന്നു മരമായി. ലോകത്തിന്റെ വിവിധ ഭാഗത്തുള്ളവർ ആ മരത്തിന്റെ…
Read More »