Social MediaTRENDING

മാപ്ര മുതല്‍ അരിക്കൊമ്ബൻ വരെ;2023 ബാക്കിവച്ചത്

2023 അവസാനിക്കവേ ഒന്ന് തിരഞ്ഞു നോക്കുമ്ബോള്‍ ഏതാവും ഏറ്റവും കൂടുതൽ മലയാളികൾ ഉപയോഗിച്ച ആ വാക്കുകൾ?

വാര്‍ത്തകളിലും സോഷ്യല്‍ മീഡിയകളിലും നിറഞ്ഞ് നിന്നിരുന്ന ഈ വാക്കുകള്‍ പല ചര്‍ച്ചകള്‍ക്കും ചോദ്യങ്ങള്‍ക്കും ഇടയാക്കിട്ടുണ്ട്. മലയാളികള്‍ 2023ൽ പ്രത്യേകം എടുത്ത പറഞ്ഞ ചില വാക്കുകള്‍ ഇവയാണ്.

അരിക്കൊമ്ബൻ

Signature-ad

ഒരു കാട്ടാന പ്രധാന സംസാര വിഷയമായ വര്‍ഷമാണ് 2023. വാര്‍ത്തകളില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്കെത്തിയപ്പോള്‍ അരിക്കൊമ്ബന് ഫാൻസ് വരെയായി. മൂന്നാര്‍ ചിന്നക്കാനാലില്‍ നിന്നും വലിയ ദൌത്യത്തോടെ പിടിച്ച അപകടകാരിയായ ഒരു ആനയെ വനം വകുപ്പ് തമിഴ്നാട് അതിര്‍ത്തിയില്‍ കൊണ്ടുവിടുന്നതാണ് അരിക്കൊമ്ബന്റെ ഏറ്റവും ചുരക്ക രൂപത്തിലുള്ള കഥ. അവസാനം അരിക്കൊമ്ബന്റെ പേരില്‍ സിനിമ വരെ പ്രഖ്യാപിച്ചിട്ടുണ്ട്.

എഐ ക്യാമറ

ഈ വര്‍ഷം ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാക്കായിരുന്നു എഐ (നിര്‍മിതബുദ്ധി). ചാറ്റ്ജിപിടി മറ്റും ചര്‍ച്ചയായിരുന്നെങ്കിലും മലയാളികള്‍ എഐ വാക്ക് 2023ല്‍ ഉപയോഗിക്കാൻ പ്രധാന കാരണം മോട്ടോര്‍ വാഹന വകുപ്പായിരുന്നു. എഐ ക്യാമറ ഉപയോഗിച്ച്‌ ട്രാഫിക് നിയമങ്ങള്‍ പരിശോധിക്കാനായി എംവിഡി സ്ഥാപിച്ച എഐ ക്യാമറ മലയാളികളില്‍ വലിയ ഒരു ചര്‍ച്ച വിഷയമായി മാറിയിരുന്നു. ഇന്ന് വാഹനം ഓടിക്കുമ്ബോള്‍ മലായളികള്‍ ഏഴെ പേടിക്കുന്നതും എഐ ക്യാമറയെയാണ്.

വന്ദേഭാരത്

വാര്‍ത്തയില്‍ നിന്നും ചര്‍ച്ചയായ മറ്റൊരു വാക്കായിരുന്നു വന്ദേഭാരത്. കേരളത്തിലേക്ക് വന്ദേഭാരതിന്റെ രണ്ട് സര്‍വീസ് എത്തിയപ്പോള്‍ മലയാളികളുടെ ആഘോഷമായിരുന്നു. ഒപ്പം സോഷ്യല്‍ മീഡിയയും ചേര്‍ന്നു. പിന്നാലെ വന്ദേഭാരത് വ്ളോഗര്‍ക്ക് ഒരു ചാകരയായിരുന്നു.

റോബിൻ ബസ്

വാര്‍ത്തയിലും സോഷ്യല്‍ മീഡിയയിലും ഒരേ പോലെ കേട്ട വാക്കായിരുന്നു റോബിൻ. കെഎസ്‌ആര്‍ടിസിക്ക് സമാന്തരമായി ഇന്റര്‍സ്റ്റേറ്റ് സര്‍വീസുമായി എത്തിയ സ്വകാര്യ ബസാണ്  റോബിൻ ബസ്. റോബിൻ ബസും നടത്തിപ്പുകരാനമായി ഗിരീഷും വലിയ ചര്‍ച്ചാ വിഷയമായിരുന്നു

മാപ്ര

സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ വാക്കായിരുന്നു മാപ്ര. മാധ്യമപ്രവര്‍ത്തകരെ വിമര്‍ശിക്കാനായി ഉപയോഗിച്ച ചുരുക്ക പേരായിരുന്നു മാപ്രാ. മാധ്യപ്രവര്‍ത്തകര്‍ എന്ന വാക്കാണ് മാപ്രാ എന്ന് ചുരുക്കപ്പെടുത്തിയിരിക്കുന്നത്. മലയാള മനോരമ 2023ലെ വാക്ക് എതാണ് സോഷ്യല്‍ മീഡിയയില്‍ ചോദിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കമന്റ് വന്നത് മാപ്ര എന്നായിരുന്നു. വാര്‍ത്തയിലൂടെ ചോദ്യം ചെയ്യുമ്ബോള്‍ മാപ്ര എന്ന വാക്ക് അസഹിഷ്ണതയോടെ വലിയൊരു വിഭാഗം ഉപയോഗിക്കുന്നത്.

ഹേ പ്രഭു

സോഷ്യല്‍ മീഡിയയില്‍ അടുത്തിടെ നിറഞ്ഞ് കേട്ടിരുന്ന വാക്കായിരുന്നു ഹേ പ്രഭു. ഹിന്ദിയിലെ ഒരു റീല്‍സ് വീഡിയോയില്‍ നിന്നാണ് ഹെ പ്രഭു ഉടലെടുക്കുന്നത്. അത് മലയാളിത്തിലേക്കെത്തിയപ്പോള്‍ വര്‍ഷാവസാനമായി. ഒരു ദുരന്തമുഖത്ത് നിന്നും ഉത്ഭവിച്ചതാണ് ഹേ പ്രഭു എന്നതാണ് ഈ വാക്കിന്റെ മറ്റൊരു പ്രത്യേകത.

കുണുവാവ

കുണുവാവയും സോഷ്യല്‍ മീഡിയയില്‍ വൈറലായ പദമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഒരു സ്ത്രീയുടെ വീഡിയോയില്‍ നിന്നുമാണ് ഈ വാക്ക് ഉടലെടുക്കുന്നതാണ് നിഗമനം. പിന്നീട് പല വീഡിയോകളും തമാശരൂപേണ കുണുവാവ എന്ന വാക്ക് ഉപയോഗപ്പെടുത്തിട്ടുണ്ട്. രാഷ്ട്രീയ ട്രോളുകള്‍ക്കും കുണുവാവ എന്ന വാക്ക് അടുത്തിടെ വലിയ തോതില്‍ ഉപയോഗിച്ചിരുന്നു.

Back to top button
error: