
കേരള ബ്ലാസ്റ്റേഴ്സിലെ പുതിയ സെൻസേഷൻ താരങ്ങളാണ് ലക്ഷദ്വീപ് ആന്ത്രോത്ത് സ്വദേശികളും ഇരട്ട സഹോദരങ്ങളുമായ മുഹമ്മദ് അയ്മനും മുഹമ്മദ് അസ്ഹറും.
20 വയസ്സുള്ള ഇരുവരും ഭാവിയില്‍ ഇന്ത്യയുടെ മധ്യനിരയിലെ സ്ഥിരം ഇരട്ട എൻജിനായി മാറുമെന്ന് വിലയിരുത്തപ്പെടുന്നു.
അതിന്റെ സാമ്ബ്ള്‍ വെടിക്കെട്ടാണ് മോഹൻ ബഗാനെതിരായ മത്സരത്തില്‍ കണ്ടത്. ബ്ലാസ്റ്റേഴ്സ് അക്കാദമിയിലൂടെ വളര്‍ന്ന് സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറുകയാണ് ഇരുവരും.
ഇന്ത്യൻ സൂപ്പര്‍ ലീഗില്‍ ഒരു ടീമിനായി ഒന്നിച്ചു കളത്തിലിറങ്ങുന്ന ആദ്യ സഹോദരങ്ങളെന്ന റെക്കോഡ് അയ്മനും അസ്ഹറിനുമുള്ളതാണ്. ബ്ലാസ്റ്റേഴ്സിന്റെ മുഴുവൻ മത്സരങ്ങളിലും കളത്തിലിറങ്ങിയ അയ്മൻ ഏഴു മത്സരങ്ങളില്‍ ആദ്യ ഇലവനില്‍ത്തന്നെ ബൂട്ടുകെട്ടി. 32ാം ജഴ്സി നമ്ബറുകാരനായ അസ്ഹര്‍ ഇതിനകം ഏഴു കളികളില്‍ ഇറങ്ങി; രണ്ടു കളിയില്‍ ആദ്യ ഇലവനിലും. ലക്ഷദ്വീപില്‍നിന്ന് ഐ.എസ്.എല്ലില്‍ വരവറിയിച്ച ആദ്യ താരങ്ങളാണിരുവരും.






