Social MediaTRENDING

സ്വന്തമായി വന്ദേഭാരത് ട്രെയിൻ നിർമ്മിച്ച് പൂജാരി; അഭിനന്ദന പ്രവാഹം 

കൊൽക്കത്ത: പാളത്തിലൂടെ കുതിച്ചു പായുന്ന തീവണ്ടിയോടുള്ള കമ്ബം കൊല്‍ക്കത്തക്കാരനായ പ്രഭാസ് എന്ന പൂജാരിയെ കൊണ്ടെത്തിച്ചത് സ്വന്തമായി ഒരു ട്രെയിൻ നിര്‍മ്മിക്കുക എന്ന ആശയത്തിലാണ്.

ഇതോടെ മുറിയില്‍ ഓടുന്ന ഒരു കുഞ്ഞൻ ലോക്കല്‍ ട്രെയിൻ മാതൃക പ്രഭാസ് വിട്ടില്‍ തന്നെ നിര്‍മ്മിച്ചു. അദ്യ പരീക്ഷണം വിജയമായതോടെ അടുത്തിടെ പുറത്തിറങ്ങിയ ഇന്ത്യൻ റെയില്‍വേയുടെ അത്യാധുനിക മോഡലായ വന്ദേ ഭാരത് തന്നെ നിര്‍മ്മിച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് 60 കാരനായ പ്രഭാസ്.

 

Signature-ad

യഥാര്‍ത്ഥ വന്ദേ ഭാരതിന്റെ അതേ പൂര്‍ണ്ണതയിലാണ് പുരോഹിതൻ ട്രെയിൻ നിര്‍മ്മിച്ചത്. വിവരം പുറത്തറിഞ്ഞതോടെ കുഞ്ഞൻ വന്ദേ ഭാരത് കാണാൻ എത്തുന്നവരുടെ തിരക്കാണ് ശ്രീരാംപൂരിലെ വീട്ടില്‍.

 

ഒരു ട്രെയിൻ എങ്ങനെയാണ് പാളത്തിലൂടെ ഇത്ര വലിയ ബോഗിയും വലിച്ച്‌ ശരവേഗം കുതിച്ചു പായുന്നത് എന്ന കൗതുകത്തില്‍ നിന്നാണ് ട്രെയിൻ നിര്‍മ്മാണം എന്ന അഗ്രഹം ഉണ്ടായതെന്ന് പ്രഭാസ് പറയുന്നു.

Back to top button
error: