Social Media

  • ക്രിസ്മസെന്നാൽ മഞ്ഞും തണുപ്പുമായിരുന്നു

    ക്രിസ്മസെന്നാൽ മഞ്ഞും തണുപ്പുമായിരുന്നു… പിന്നെ നക്ഷത്രവിളക്കിന്റെ ശോഭയും പടക്കങ്ങളുടെ ഗന്ധവും… കറന്റ് ഉണ്ടായിരുന്നെങ്കിലും മുറ്റത്തു കുത്തി നാട്ടിയ വാറിന്റെ മുകളിൽ കടലാസ് നക്ഷത്രം മെഴുകുതിരി കത്തിച്ചു വച്ച് വലിച്ചു കയറ്റും.. ആദ്യത്തെ കാറ്റിൽ തന്നെ അത് കത്തിത്തീരും .. പിന്നെയാണ് ബൾബിലേക്ക് മാറിയത്. ഈറമരത്തിന്റെ ചില്ലകൾ വെട്ടിയുണ്ടാക്കിയ “ക്രിസ്മസ് ട്രീ” യിലും പിന്നീട് വൈദ്യുത ബൾബുകൾ അലങ്കാരം തീർത്തു. അതിനു മുമ്പ് വർണ്ണക്കടലാസുകളും ബലൂണുകളുമൊക്കെയായിരുന്നു ട്രീയെ സമ്പന്നമാക്കിയിരുന്നത്. അതുപോലെ തന്നെ പുൽക്കൂടും.. എങ്കിലും ക്രിസ്തുമസ് കാലത്തെ ഏറ്റവും വലിയ സന്തോഷം മഞ്ഞും തണുപ്പുമായിരുന്നു. നിശയുടെ നിശബ്ദതയിൽ മഞ്ഞുതിരുന്നതിന്റെ താളാത്മകമായ ശബ്ദം കേട്ട് കമ്പിളി പുതപ്പിനുള്ളിൽ.. അതിനിടയിൽ ഇടവഴികളിൽ നിന്നും ഉയരുന്ന  ക്രിസ്തുമസുകാരുടെ തമ്പേറടിയും പാട്ടുകളും… ഇലകൾ കൂമ്പിയടഞ്ഞു തുടങ്ങിയ മരങ്ങളുടെ ശിഖിരങ്ങൾക്കിടയിലൂടെ പാറിവരുന്ന പാതിമറഞ്ഞ നിലാവിന്റെ വെട്ടവും ആകാശത്തിലെ അസംഖ്യം നക്ഷത്രങ്ങളും.. കരിയിലകൾക്കുമേലെ പറ്റിപ്പിടിച്ചിരിക്കുന്ന മഞ്ഞുതുള്ളികൾ നിലാവേറ്റ് വൈഡൂര്യം പോലെ വെട്ടിത്തിളങ്ങുന്ന ഒറ്റയടിപ്പാതയിലൂടെ കരോൾ കൂടാനായി പള്ളിയിലേക്കും തിരിച്ചുമുള്ള യാത്രകൾ… കേക്കും…

    Read More »
  • ക്രിസ്മസ് രാവുകള്‍ക്ക് സംഗീതമേകി, അന്നും ഇന്നും പ്രിയപ്പെട്ട ചില ഗാനങ്ങള്‍

    ക്രിസ്മസ് എന്ന് കേൾക്കുമ്പോഴേ നമ്മുടെ മനസ്സിലേക്ക് ഒഴുകിവരുന്ന ഗാനമാണ് ജിംഗിൾ ബെൽസ്.1857-ലാണ് ഈ ഗാനം എഴുതപ്പെട്ടത്.സൈലന്റ് നൈറ്റ്, ഹോളി നൈറ്റ് എന്ന ഗാനം1818- ലാണ്  രചിക്കപ്പെട്ടത്.ജർമ്മനിയിൽ രചിക്കപ്പെട്ട ഈ ഗാനം ലോകത്തിൽ ഏറ്റവും കൂടുതൽ ഭാഷയിൽ വിവർത്തനം ചെയ്യപ്പെട്ട ഒരു ക്രിസ്മസ് ഗാനം കൂടിയാണ്. മലയാളത്തിൽ, ‘ശാന്തരാത്രി, തിരുരാത്രി’ എന്ന മലയാള ക്രിസ്മസ് ഗാനം സൈലന്റ് നൈറ്റിൽ നിന്ന് വന്നതാണ്. ‘വീ വിഷ് യു എ മെറി ക്രിസ്മസ്’ എന്ന ഗാനം16-ാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതെന്ന് കരുതുന്ന ഒരു ഗാനമാണ്.ഈ ഗാനത്തിന് പിന്നണിയിൽ പ്രവർത്തിച്ചവർ ആരെന്ന് ഇപ്പോഴും അജ്ഞാതമാണ്.പുരാതനമായ ഇംഗ്ലീഷ് കരോൾ ഗാനമാണ് ‘വീ വിഷ് യു എ മെറി ക്രിസ്മസ്’. വിക്ടോറിയൻ കാലഘട്ടത്തിൽ ക്രിസ്മസ് രാത്രികളിൽ കുട്ടികൾ വീടുകൾ തോറും കയറി ഇറങ്ങി കരോൾ പാടുമ്പോൾ പ്രധാനമായി ആലപിച്ചിരുന്ന പാട്ടുകളിൽ ഒന്നാണ് ഇത്. ഇതേപോലെ ക്രിസ്മസുമായ ബന്ധപ്പെട്ട നിരവധി ഗാനങ്ങളുണ്ട്, പലഭാഷകളിലും. പലഗാനങ്ങളും കാലാതീതമായി ഇന്നും ക്രിസ്മസ് രാവുകളിൽ കേൾക്കാറുണ്ട്. അങ്ങനെയുള്ള ചില മലയാള…

    Read More »
  • പെൺകുട്ടികളുടെ ഭാവിക്ക് പോസ്റ്റ് ഓഫീസ് സുകന്യ സമൃദ്ധി യോജന

    പെണ്‍കുട്ടികളുടെ ഉപരിപഠനവും വിവാഹവും ഉള്‍പ്പെടെ ഭാവിയിലെ വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്ന ഒരു ലഘുസമ്പാദ്യ പദ്ധതിയാണ് സുകന്യ സമൃദ്ധി യോജന. വര്‍ഷം 250 രൂപയാണ് കുറഞ്ഞ നിക്ഷേപം. പ്രതിവര്‍ഷം ഒന്നരലക്ഷം രൂപ വരെ കുട്ടികളുടെ പേരില്‍ അക്കൗണ്ടില്‍ നിക്ഷേപിക്കാം. 7.6 ശതമാനമാണ് പലിശ. 15 വര്‍ഷമാണ് കാലാവധി. പത്തുവയസ് വരെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ പോസ്റ്റ് ഓഫീസ് വഴി മാതാപിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാവുന്നതാണ്. മുഴുവന്‍ തുകയ്ക്കും ആദാനികുതി ഇളവ് ലഭിക്കും. പെണ്‍കുട്ടിക്ക് 21 വയസാകുമ്പോള്‍ മാത്രമേ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കൂ. 18 വയസാകുമ്പോള്‍ വിദ്യാഭ്യാസ ആവശ്യത്തിനായി വ്യവസ്ഥകള്‍ക്ക് അനുസരിച്ച് പകുതി പിന്‍വലിക്കാനുള്ള ഓപ്ഷനും ഉണ്ട്. പെണ്‍കുട്ടിക്ക് ഒരു വയസാകുമ്പോള്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറക്കുന്നവര്‍ക്ക് പ്രതിമാസം 12,500 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി തീരുമ്പോള്‍ 64 ലക്ഷം രൂപ വരെ ലഭിക്കുമെന്നാണ്  ഇതിന്റെ പ്രത്യേകത. ഇനി ഇതിന് സാധിക്കുന്നില്ലെങ്കിൽ ഓരോ വര്‍ഷവും ചുരുങ്ങിയത് 250 രൂപ അക്കൗണ്ടില്‍ അടച്ചാല്‍ മതി. ഒരോ സാമ്പത്തിക വര്‍ഷവും…

    Read More »
  • എന്തൊരു പ്രവചനം! സഞ്ജുവിന്റെ കാര്യത്തില്‍ ഡിവില്ലിയേഴ്‌സ് പറഞ്ഞത് അച്ചട്ടായി 

    ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്ബരയില്‍ രണ്ട് തവണ മാത്രമാണ് മലയാളി താരം സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ആദ്യ ഏകദിനത്തില്‍ സഞ്ജു ബാറ്റിംഗിന് ഇറങ്ങും മുമ്ബ് ഇന്ത്യ ജയിച്ചു. രണ്ടാം ഏകദിനത്തില്‍ താരം 12 റണ്‍സിന് പുറത്തായിരുന്നു. മൂന്നാം ഏകദിനത്തില്‍ 108 റണ്‍സ് നേടി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ സഞ്ജുവിനായി. രാജ്യാന്തര തലത്തില്‍ സഞ്ജുവിന്റെ ആദ്യ സെഞ്ചുറി ആയിരുന്നത്. മത്സരത്തിലെ താരമായും സഞ്ജു തിരഞ്ഞെടുക്കപ്പെട്ടു. എന്തായാലും സഞ്ജുവിന്റെ സെഞ്ചുറി  വൈറലാകുന്നത് മുന്‍പ് ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എബി ഡിവില്ലിയേഴ്‌സ് മലയാളി താരത്തെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ അതിലും വൈറൽ. പരമ്ബരയ്ക്ക് മുമ്ബ് തന്നെ ഡിവില്ലിയേഴ്‌സ് സഞ്ജുവിനെ കുറിച്ച്‌ പ്രവചിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ സഞ്ജു അടിച്ചുതകര്‍ക്കുമെന്നാണ് ഡിവില്ലിയേഴ്‌സ് പ്രവചിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷം. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ ബാറ്റ് ചെയ്യാന്‍ സഞ്ജു ഇഷ്ടപ്പെടും. കാരണം, ബൗണ്‍സുള്ള ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകള്‍ സഞ്ജുവിന്റെ ബാറ്റിംഗ് ശൈലിക്ക്…

    Read More »
  • മട്ടര്‍ പനീറില്‍ കഷ്ണങ്ങള്‍ കുറഞ്ഞുപോയി; വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്

    വിവാഹവുമായി ബന്ധപ്പെട്ട വഴക്കുകളും തല്ലുകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വളരെപ്പെട്ടെന്ന് ചര്‍ച്ചയാകാറുണ്ട്. പപ്പടം വിളമ്പിയില്ല, കറിയില്‍ ഉപ്പ് കുറഞ്ഞു, ചിക്കന്‍ തീര്‍ന്നുപോയി…തുടങ്ങി നിസ്സാര കാര്യങ്ങളായിരിക്കും പ്രശ്‌നത്തിന് കാരണമാകുന്നത്. ചിലപ്പോള്‍ ഇത് വിവാഹം മുടങ്ങുന്നതിലേക്ക് തന്നെ എത്താറുണ്ട്. അത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹ സത്ക്കാരത്തില്‍ വിളമ്പിയ മട്ടര്‍ പനീറില്‍ പനീറിന്റെ കഷ്ണങ്ങള്‍ കുറഞ്ഞുപോയതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. ഏത് സ്ഥലത്താണ് സംഭവം നടന്നതെന്ന് വീഡിയോയില്‍ വ്യക്തമല്ല. വധുവിന്റെയും വരന്റെയും ഭാഗത്തുനിന്നുള്ള അതിഥികളാണ് വിവാഹവേദി പൂരപ്പറമ്പാക്കി മാറ്റിയത്. ഏവമൃ ഗല ഗമഹലവെ എന്ന ഉപയോക്താവാണ് എക്‌സില്‍ വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. അതിഥികള്‍ പരസ്പരം കസേര വലിച്ചെറിയുന്നതും പിടിച്ചുതള്ളുന്നതുമെല്ലാം വീഡിയോയിലുണ്ട്. രണ്ടു ലക്ഷത്തിലധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. നിരവധി പേര്‍ വീഡിയോയെ പരിഹസിച്ചുകൊണ്ട് രംഗത്തെത്തി. പനീറില്ലെങ്കില്‍ കല്യാണമില്ലെന്നും മൂന്നാം ലോക മഹായുദ്ധം പനീറിനു വേണ്ടിയാണെന്നും നെറ്റിസണ്‍സ് കമന്റ് ചെയ്തു. Kalesh b/w groom side and bride side people's during marriage over no pieces…

    Read More »
  • കൗരവസഭയല്ല ഇത്; യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് നടി ശ്രിയ രമേശ്

    തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ പൊലീസ് നടപടിയില്‍ പ്രതികരണവുമായി നടി ശ്രിയ രമേശ്. വനിത പ്രവര്‍ത്തകയുടെ വസ്ത്രം പൊലീസ് വലിച്ചുകീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടതെന്ന് ശ്രിയ ഫേസ്ബുക്കില്‍ കുറിച്ചു. ശ്രിയയുടെ കുറിപ്പ് ഇതില്‍ രാഷ്ട്രീയമില്ല, ഇതൊരു രാഷ്ട്രീയ പോസ്റ്റുമല്ല. തെരുവില്‍ നൂറുകണക്കിന് ആളുകളുടെ മധ്യത്തില്‍ ഓരോ ദൃശ്യവും അനേകം ക്യാമറകളാല്‍ ഒപ്പിയെടുക്കപ്പെടുകയും ലൈവായി ലോകത്തിന് കാണിക്കുകയും ചെയ്യുന്ന ഒരു സമരമുഖത്ത് നില്‍ക്കുന്ന യുവതിയുടെ ഉടുപ്പ് വലിച്ചു കീറിയ കാഴ്ച ഞെട്ടലോടെയാണ് കണ്ടത്. കള്ളന്മാരോ ക്രിമിനലുകളോ അല്ല അത് ചെയ്തത് എന്ന് ഓര്‍ക്കണം. എന്തൊരു കടുത്ത മാനസിക അവസ്ഥയായിരിക്കും ആ സ്ത്രീ അനുഭവിച്ചിട്ടുണ്ടാവുക? കൗരവസഭയല്ല ഇത് കേരളത്തിലെ ഒരു തെരുവാണ്, ഒരു സമര മുഖമാണ്. നിങ്ങളുടെ വീട്ടിലെ ഏതെങ്കിലും സ്ത്രീ ആയിരുന്നു എങ്കില്‍ ഇങ്ങനെ ചെയ്യുമോ? സമരമുഖത്തെ സ്ത്രീകളോട് രാഷ്ട്രീയം നോക്കാതെ അന്തസ്സോടെ പെരുമാറുവാന്‍ ശക്തമായി ആവശ്യപ്പെടുന്നു. തെരുവില്‍ പോര്‍വിളി നടത്തി കലാപ അന്തരീക്ഷം സൃഷ്ടിക്കുന്ന യുവാക്കളോട് . ആര്‍ക്ക് വേണ്ടിയാണ്…

    Read More »
  • ‘അക്ഷയയില്‍ പോകേണ്ട’; ആധാര്‍ കാര്‍ഡിലെ വിലാസം സൗജന്യമായി മാറ്റാം ഒണ്‍ലൈൻ വഴി

    ഇന്ത്യയിലെ ഒരു പൗരന്റെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയല്‍ രേഖയാണ് ആധാര്‍ കാര്‍ഡ്. ബാങ്ക് അക്കൗണ്ടുകള്‍ എടുക്കാനും സര്‍ക്കാര്‍ സംരംഭങ്ങളിലെ പങ്കാളിത്തത്തിനുമുള്‍പ്പെടെ എന്തിനും ഏതിനും ആധാര്‍ നിര്‍ബന്ധമാണ്. പ്രധാന തിരിച്ചറിയല്‍ രേഖയായതുകൊണ്ടുതന്നെ ആധാറിലെ വിവരങ്ങള്‍ കൃത്യമായിരിക്കണം. പത്ത് വര്‍ഷത്തിലൊരിക്കലെങ്കിലും ആധാര്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (UIDAI) നിര്‍ദേശിച്ചിട്ടുണ്ട്. ആധാര്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മാര്‍ച്ച്‌ 14 വരെ സൗജന്യമായി ആധാര്‍ രേഖകള്‍ അപ്ഡേറ്റ് ചെയ്യാം.അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ആധാര്‍ കേന്ദ്രങ്ങള്‍ വഴിയും സേവനം ലഭ്യമാകുന്നതിന് 50 രൂപയാണ് ഫീസ് നല്‍കേണ്ടത് പേര്, ജനനത്തീയതി, വിലാസം മുതലായ ജനസംഖ്യാപരമായ വിശദാംശങ്ങള്‍ മാറ്റേണ്ട ആവശ്യമാണുള്ളതെങ്കില്‍, ഓണ്‍ലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാം. ബയോമെട്രിക് വിശദാംശങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്നതിന് അക്ഷയ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കണം. ആധാര്‍ കാര്‍ഡിലെ വിലാസം എങ്ങനെ അപ്ഡേറ്റ് ചെയ്യാം * https://myaadhaar.uidai.gov.in/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക * MyAadhaar’ മെനുവില്‍ നിന്ന് ‘അപ്ഡേറ്റ് യുവര്‍ ആധാര്‍’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക. * തുടര്‍ന്ന് ‘അപ്ഡേറ്റ്…

    Read More »
  • കാറിലേക്ക് കയറാന്‍ മറ്റൊരാളുടെ സഹായം; ഏറെ ക്ഷീണിതനായി നടൻ സലിംകുമാർ

    നടക്കാന്‍ വയ്യ, കാറിലേക്ക് കയറാന്‍ മറ്റൊരാളുടെ സഹായം വേണം.നടൻ സലിം കുമാറിന് എന്തു സംഭവിച്ചു? ഒട്ടേറെ കോമഡി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ നടനാണ് സലിം കുമാര്‍. താരത്തിന്റെ പഴയ കോമഡി ചിത്രങ്ങള്‍ ഇന്നും മലയാളികളെ പൊട്ടിച്ചിരിപ്പിക്കുന്നു.എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി സലിം കുമാര്‍ സിനിമാ രംഗത്ത് അത്ര സജീവമല്ല. താരത്തെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു.എന്നാൽ നടക്കാന്‍ പോലും ഏറെ പ്രയാസപ്പെടുന്ന സലിം കുമാറിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു സ്വകാര്യ പരിപാടി കഴിഞ്ഞ് കാറിലേക്ക് കയറാന്‍ വരുന്ന സലിം കുമാറിനെ വീഡിയോയില്‍ കാണാം.മറ്റൊരാളുടെ സഹായത്തോടെയാണ് സലിം കുമാര്‍ വാഹനത്തിലേക്ക് കയറുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോയില്‍ താരം ഏറെ ക്ഷീണിതനാണ്.   അതേസമയം തനിക്ക് നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഈയടുത്ത് വീണതാണ് കാരണമെന്നും സലിം കുമാര്‍ പറയുന്നു. വയസ്സ് 54 ആയെന്നും താരം കൂട്ടിച്ചേർത്തു.

    Read More »
  • എന്തൊരു ദുരന്തം; കോൺഗ്രസിന്റെ ആ വ്യാജവാർത്തയും ആവിയായി!

    പല വ്യാജവാര്‍ത്തകളും കെട്ടിച്ചമച്ച്‌ സര്‍ക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും ജനങ്ങളെ തിരിപ്പിക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസ് അനുകൂലികളുടെയും മുഖംമൂടി അഴിഞ്ഞുവീണു കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അത്തരത്തിലൊരു പുതിയ വ്യാജവാര്‍ത്തയുമായാണ് കോണ്‍ഗ്രസുകാര്‍ എത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ കാറില്‍ നിന്നു വീണ റോഡില്‍ കിടക്കുന്ന ഒരു ചിത്രം എടുത്ത് ഇപ്പോള്‍ കഴിഞ്ഞ സംഭവം എന്ന നിലയില്‍ പ്രചരിപ്പിക്കുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഇപ്പോഴുത്തെ വാഹനത്തിന്റെ നിറം കറുപ്പാണെന്നുപോലുമറിയാത്ത കോണ്‍ഗ്രസുകാരാണ് ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കാന്‍ വരുന്നതെന്നാണ് ഏറെ ഖേദകരം!. വിടി ബല്‍റാം അടക്കമുള്ളവര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്യുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്യുകയാണുണ്ടായത്!! (സോഷ്യൽ മീഡിയ)

    Read More »
  • വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജും തേനിയിലെ മുന്തിരിത്തോട്ടവും: പാക്കേജുമായി കെഎസ്ആർടിസി

    കോഴിക്കോട്: പുതുവത്സര യാത്രാ പാക്കേജുമായി  കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്‍. 29-ന് രാത്രി കോഴിക്കോട് നിന്ന് പുറപ്പെട്ട് ജനുവരി ഒന്നിന് രാവിലെ തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര പ്ലാൻ ചെയ്തിരിക്കുന്നത്.വാഗമണ്‍, കുമളി,തേനി,രാമക്കൽമേട്  എന്നിവിടങ്ങളിലൂടെയാണ് യാത്ര. 20-ന് രാവിലെ കുമളി, തേനി മുന്തിരിത്തോട്ടം ഉള്‍പ്പടെ നാല് സ്ഥലങ്ങളിലേക്കാണ് യാത്ര. ഇതില്‍ ജീപ്പ് ട്രക്കിങും ഉള്‍പ്പെടുന്നു. അന്നുതന്നെ രാമക്കല്‍മേടും സന്ദര്‍ശിച്ച്‌ തിരിച്ച്‌ കുമളിയിലെത്തും. അവിടെയാണ് അന്നത്തെ താമസ സൗകര്യം ഒരുക്കുക. 31-ന് രാവിലെ പ്രഭാത ഭക്ഷണം കഴിച്ച്‌ വാഗമണിലേക്ക് പുറപ്പെടുന്നു. വാഗമണില്‍ ഗ്ലാസ് ബ്രിഡ്ജും പൈൻ ഫോറസ്റ്റും സന്ദര്‍ശിക്കും. അന്ന് വൈകിട്ട് വാഗമണില്‍ ക്യാംപ് ഫയറോടെയാണ് പുതുവത്സരാഘോഷം. പിറ്റെ ദിവസം രാവിലെ 5.30 ന് കോഴിക്കോട് തിരിച്ചെത്തും. 4430 രൂപയാണ് ഒരാള്‍ക്കുള്ള പാക്കേജ് നിരക്ക്. യാത്രയിലെ പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, താമസ സൗകര്യം (ഫാമിലി റൂം) എന്നിവ ഉള്‍പ്പെടെയാണ് ഈ നിരക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 984685028, 9544477954 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാം.

    Read More »
Back to top button
error: