Social Media

  • ട്രെയിനില്‍നിന്ന് തെറിച്ചുവീണ ഫോണ്‍ വിദ്യാര്‍ത്ഥിനിക്ക് കണ്ടെത്തി നല്‍കി ആര്‍.പി.എഫ്

    വടകര: ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ഫോണ്‍ കണ്ടെത്തി വിദ്യാര്‍ത്ഥിനിക്ക് തിരികെ നല്‍കി ആര്‍.പി.എഫ്. അനന്യ ശങ്കര്‍ എന്ന വിദ്യാര്‍ത്ഥിനിയുടെതായിരുന്നു ഫോൺ. അനന്യയുടെ സങ്കടം നിറഞ്ഞ വാക്കുകളാണ് വടകര ആര്‍.പി.എഫ്.എ.എസ്.ഐ. പി പി ബിനീഷിനെയും സംഘത്തെയും ഫോണ്‍ കണ്ടെത്തി നല്‍കാൻ പ്രേരണയായത്. ‘സാറേ പരീക്ഷ നാളെത്തുടങ്ങുകയാ, പരീക്ഷയുടെ എല്ലാ കാര്യങ്ങളും ഫോണിലാണുള്ളത്… എങ്ങനെയെങ്കിലും ഫോണ്‍ കണ്ടെത്തിത്തരണം…’ മലബാര്‍ എക്‌സ്പ്രസില്‍നിന്ന് വടകരയ്ക്ക് സമീപമായിരുന്നു അനന്യയുടെ ഫോൺ തെറിച്ചുവീണത്.16,000 രൂപയുടെ ഫോണാണ്. അനന്യയുടെ സങ്കടം കേട്ട ആർപിഎഫ് ഉദ്യോഗസ്ഥർ  വെറുതേയിരുന്നില്ല. പിന്നെക്കണ്ടത്  ഫോണ്‍ കണ്ടെത്താന്‍ ആര്‍.പി.എഫും കരിമ്ബനപ്പാലത്തെ നാട്ടുകാരുമെല്ലാം ഒന്നിച്ചിറങ്ങുന്ന കാഴ്ചയാണ്. സൈബര്‍ സെല്ലും സഹായം നല്‍കി. രണ്ടുമണിക്കൂര്‍ നീണ്ട മാരത്തണ്‍ തിരച്ചിലിനൊടുവില്‍ ഫോണ്‍ കിട്ടി. കൊല്ലം സ്വദേശിനിയായ അനന്യ കണ്ണൂരില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്. കൊല്ലത്തുനിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടയിൽ ബുധനാഴ്ച പുലര്‍ച്ചെ 5.30-ഓടെ വടകര സ്റ്റേഷന് സമീപമാണ് ഫോണ്‍ ജനലിലൂടെ തെറിച്ച്‌ പുറത്തേക്കുവീണത്. കണ്ണൂരിലെത്തിയ അനന്യ വിവരം ആര്‍.പി.എഫിനെ അറിയിച്ചു. പിന്നാലെ വിവരം വടകര ആര്‍.പി.എഫിലുമെത്തി.…

    Read More »
  • പുതുവൽസര ദിനത്തിൽ മകൻ ട്രെയിൻ തട്ടി മരിക്കുമ്പോൾ അദ്ദേഹം ശബരിമല ഡ്യൂട്ടിയിലായിരുന്നു; മാതാപിതാക്കളേ ഇത് വായിക്കാതെ പോകരുത് 

    കോഴിക്കോട് : പുതുവൽസരാഘോഷം കഴിഞ്ഞു മടങ്ങവേ വെള്ളയിൽ റയിൽവേ സ്റ്റേഷനു സമീപം ട്രെയിൻ തട്ടി മരണപെട്ട ആദിൽ എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ വാപ്പ പോലീസ് ഉദ്യോഗസ്ഥനാണ്. ഈ സംഭവം നടക്കുമ്പോൾ അദ്ദേഹം ശബരിമല ഡ്യൂട്ടിയിൽ ആയിരുന്നു. എന്നാൽ ശബരിമലയിലേക്ക് പുറപ്പെടും മുൻപ് വീട്ടിലെ ബൈക്ക് അദ്ദേഹം പോലീസ് സ്റ്റേഷനിൽ കൊണ്ടുവെച്ചു, കാർ മറ്റൊരു വീട്ടിൽ കൊണ്ടിട്ടു.ഇത്രയേറെ മുൻകരുതൽ സ്വീകരിച്ച പിതാവാണ്.എന്നിട്ടും മറ്റൊരാളുടെ സ്കൂട്ടർ എടുത്ത് ഉമ്മയോട് ഇപ്പോൾ വരാം എന്ന് പറഞ്ഞു പോയ ആദിൽ എത്തിയത് വെള്ളയിൽ ബീച്ചിൽ. ബാലുശ്ശേരി പനങ്ങാട് നിന്നും 30 km അകലെ, പുതുവത്സര ആഘോഷത്തിൽ കൂടുന്നതിനു വേണ്ടിയായിരുന്നു അത്. തിരികെ വരുമ്പോൾ അർദ്ധരാത്രി.പുതുവർഷം പിറന്നിരുന്നു എളുപ്പവഴി നോക്കി ഗാന്ധിറോഡ് മേൽപ്പാലത്തിനു താഴെയുള്ള അധികം ആരും സഞ്ചരിക്കാത്ത വഴിയിലൂടെ റെയിൽവേ പാളം ക്രോസ് ചെയ്യുന്നതിനിടയിൽ അതിവേഗമെത്തിയ ട്രെയിൻ ഇടിച്ച്  ചിതറി തെറിക്കുകയായിരുന്നു. കുട്ടികളെ, നിങ്ങൾ ഓരോ ആവശ്യത്തിനുമായി ഇറങ്ങി പുറപ്പെടുമ്പോൾ ആലോചിക്കുക, പ്രതീക്ഷയോടെ, നിങ്ങൾക്കു വേണ്ടി…

    Read More »
  • മണ്ണില്‍ മുളച്ചൊരു സൂര്യനെ…മലയാള നാടിന്‍ മന്നനെ; സോഷ്യല്‍മീഡിയയില്‍ ട്രോളായി പുതിയ പിണറായി സ്തുതി

    മെഗാതിരുവാതിരയിലെ വിവാദമായ പിണറായി സ്തുതിക്ക് പിന്നാലെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായി മുഖ്യമന്ത്രി പിണറായി വിജയനെ വാഴ്ത്തുന്ന ഗാനം. കേരള സിഎം’ എന്ന തലക്കെട്ടോടെയാണ് യൂട്യൂബില്‍ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. പിണറായി വിജയനെ സിംഹം പോലെ ഗര്‍ജിക്കുന്ന നായകനായും ഒറ്റയ്ക്ക് വളര്‍ന്ന മരമായും പാട്ടില്‍ വിശേഷിപ്പിക്കുന്നു. നാടിന്റെ അജയ്യനായും മലയാള നാടിന്റെ മന്നനായും പിണറായിയെ സ്തുതിക്കുന്ന പാട്ടില്‍ ഇടതുപക്ഷ പക്ഷികളിലെ ഫീനിക്‌സ് എന്നാണ് മുഖ്യമന്ത്രിയെ വിശേഷിപ്പിച്ചിരിക്കുന്നത്. ”നാട്ടാര്‍ക്കെല്ലാം സുപരിചിതന്‍… തീയില്‍ കുരുത്തൊരു കുതിരയെ… കൊടുങ്കാറ്റില്‍ പറക്കുന്ന കഴുകനെ… മണ്ണില്‍ മുളച്ചൊരു സൂര്യനെ…മലയാള നാടിന്‍ മന്നനെ…’ എന്നിങ്ങനെയാണ് ഗാനത്തിന്റെ വരികള്‍ തുടങ്ങുന്നത്. നിഷാന്ത് നിളയാണ് വരികളെഴുതി ഈണമിട്ടിരിക്കുന്നത്. നിഷാന്ത് തന്നെയാണ് സംവിധാനം. സാജ് പ്രൊഡക്ഷന്‍ ഹൗസ് എന്ന യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരിക്കുന്ന വീഡിയോയില്‍ പിണറായിയുടെ ചെറുപ്പകാലം മുതല്‍ കൗമാരകാലം വരെയും ആവിഷ്‌കരണവുമുണ്ട്. ഗാനത്തിന് പിന്നില്‍ സിപിഎമ്മിന് ബന്ധമുണ്ടോ എന്ന കാര്യം വ്യക്തമല്ല. സ്വര്‍ണക്കടത്ത് കേസ് വിവാദം ഉള്‍പ്പടെയുള്ളവ ആസൂത്രിതമാണെന്നാണ് വീഡിയോയുടെ തുടക്കത്തില്‍ പറയുന്നത്. വെള്ളപ്പൊക്കവും കൊവിഡുമുള്‍പ്പടെയുള്ള…

    Read More »
  • എവിടെ പശു സ്‌നേഹികളായ സുരേഷ് ഗോപിയും ബിജെപിയും;കുട്ടിക്കര്‍ഷകനെ ചേര്‍ത്തുപിടിച്ച്‌ ജയറാമും യൂസഫലിയും,സിപിഎമ്മും

    ഇടുക്കി: മലയാളികളുടെ ഒത്തൊരുമ പല അവസരങ്ങളിലും നാം കണ്ടിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ഭക്ഷ്യ വിഷബാധയേറ്റ് 13 പശുക്കള്‍ ചത്ത തൊടുപുഴ വെള്ളിയമറ്റത്തെ മാത്യു ബെന്നിയെന്ന കുട്ടിക്കര്‍ഷകനെ നാടൊരുമിച്ച്‌ ചേര്‍ത്തുപിടിക്കുന്ന കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. സര്‍ക്കാരിനൊപ്പം സെലിബ്രിറ്റികളും വ്യവസായികളുമെല്ലാം സഹായവുമായെത്തിയതോടെ മാത്യു ബെന്നിയുടെ തൊഴുത്തില്‍ വീണ്ടും പശുക്കളെത്തി. ചൊവ്വാഴ്ച രാവിലെ മന്ത്രിമാരായ ജെ. ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവര്‍ മാത്യുവിന്റെ വീട്ടിലെത്തി സഹായം പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള ഏറ്റവും മികച്ച അഞ്ചുപശുക്കളെ സൗജന്യമായി മാത്യുവിന് നല്‍കുമെന്ന് ചിഞ്ചുറാണി പ്രഖ്യാപിച്ചു. ഒപ്പം മില്‍മ 45,000 രൂപ മാത്യുവിന് കൈമാറുകയും ചെയ്തു. ഒരു മാസത്തേക്കുള്ള കാലിത്തീറ്റ സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകന്‍ കൂടിയായ ജയറാമാണ് സെലിബ്രിറ്റികളില്‍ ആദ്യം രംഗത്തെത്തിയത്. വാര്‍ത്ത കണ്ടയുടന്‍ ജയറാം സഹായം നേരിട്ട് നല്‍കുമെന്ന് അറിയിച്ചിരുന്നു. വാക്കുതെറ്റിക്കാതെ നടന്‍ ബെന്നിയുടെ വീട്ടിലെത്തി പുതിയ പശുക്കളെ വാങ്ങാന്‍ അഞ്ചുലക്ഷത്തിന്റെ ചെക്കും കൈമാറി. പൃഥ്വിരാജ് രണ്ടുലക്ഷം നല്‍കിയപ്പോള്‍ മമ്മൂട്ടി ഒരുലക്ഷം രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു.…

    Read More »
  • ഫോണിന്റെ ബാറ്ററിലൈഫ് ഉയർത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

    സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഭൂരിഭാഗം ഉപയോക്താക്കള്‍ ഏറ്റവും കൂടുതല്‍ നേടിരുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഫോണിന്റെ ബാറ്ററി ലൈഫ് കുറയുന്നു എന്നത്. പുതിയ ഫോണുകള്‍ വാങ്ങി ആദ്യ നാളുകളില്‍ ബാറ്ററി മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെങ്കിലും പതിയെ സാവധാനത്തില്‍ ഇവയുടെ ബാറ്ററി ലൈഫ് കുറഞ്ഞു വരുന്നത് കാണാം.നല്ല രീതിയിലുള്ള പരിചരണം ബാറ്ററിയ്ക്ക് നല്‍കാത്തതിനാലാണ് ഇത്തരത്തില്‍ സ്മാര്‍ട്ട് ഫോണുകളുടെ ബാറ്ററി ലൈഫ് കുറഞ്ഞുപോകുന്നത്. ഫോണ്‍ വാങ്ങുന്നത് മുതല്‍ തന്നെ നല്ല രീതിയിലുള്ള പരിചരണം നല്‍കിയാല്‍ വര്‍ഷങ്ങളോളം മികച്ച പ്രകടനം നടത്താൻ നിങ്ങളുടെ സ്മാര്‍ട്ട് ഫോണിന്റെ ബാറ്ററിയിക്ക് സാധിക്കുന്നതായിരിക്കും. എങ്ങനെ നിങ്ങളുടെ ഫോണിന്റെ ബാറ്ററിയെ സുരക്ഷിതമായി സംരക്ഷിക്കാം എന്ന് നോക്കാം. നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് ഫോണിന്റെ ബാറ്ററി ലൈഫ് സംരക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഒരിക്കലും നിങ്ങള്‍ നിങ്ങളുടെ ഫോണിന്റെ ബ്രൈറ്റ്നസ് 100 ശതമാനം ആക്കി ഉപയോഗിക്കരുത്. 65 ശതമാനം മുതല്‍ 70 ശതമാനം വരെയുള്ള ബ്രൈറ്റ്നസ് ആണ് ഫോണിന്റെ ബാറ്ററിയുടെ ആരോഗ്യത്തിന് നല്ലത്. മാത്രമല്ല…

    Read More »
  • ബസിൽ നിന്നും കിട്ടിയ എഴുപതിനായിരം രൂപ ഉടമയെ കണ്ടെത്തി നൽകി കെഎസ്ആർടിസി ജീവനക്കാർ

    കൊല്ലം: കരുനാഗപ്പള്ളി ഡിപ്പോയില്‍ നിന്നും ഹരിപ്പാട്ടേക്ക് സര്‍വീസ് നടത്തവേ ബസില്‍ നിന്നും പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ വീണ് കിട്ടിയ എഴുപതിനായിരം രൂപാ ഉടമയെ കണ്ടെത്തി നൽകി കെഎസ്ആർടിസി ജീവനക്കാർ. കെഎസ്ആർടിസി കരുനാഗപ്പള്ളി ജീവനക്കാരായ ഡ്രൈവര്‍ എച്ച്‌.അബ്ദുല്‍ വഹാബ്, കണ്ടക്ടര്‍ എല്‍.രാഗേഷ് എന്നിവര്‍ ചേർന്നാണ് പണം ഉടമയ്ക്ക് തിരികെ നല്‍കിയത്. കെഎസ് പുരം മാപ്പിളത്തറയില്‍ എ നിസാമിന്റേതായിരുന്നു പണം.മകനോടൊപ്പം ബസിൽ സഞ്ചരിക്കവെ അബദ്ധവശാൽ നഷ്ടപ്പെടുകയായിരുന്നു.മകന്റെ പഠനനാവശ്യങ്ങൾക്കായി  ബാങ്കിൽ നിന്നും എടുത്തുവരവെയാണ് സംഭവം.

    Read More »
  • കാലു കുത്താന്‍ ഇടമില്ല; എസി കമ്പാര്‍ട്ട്‌മെന്റില്‍ നിറയെ ടിക്കറ്റില്ലാത്ത യാത്രക്കാര്‍

    ന്യൂഡല്‍ഹി: എസി കമ്പാര്‍ട്ട്‌മെന്റില്‍ തിക്കിത്തിരക്കി യാത്ര ചെയ്യുന്ന ടിക്കറ്റില്ലാത്ത യാത്രക്കാരുടെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അജ്മീറില്‍ നിന്നും ഡല്‍ഹിയിലേക്ക് പോകുന്ന ചേതക് എക്‌സപ്രസില്‍ നിന്നുള്ളതാണ് ദൃശ്യം. ടിക്കറ്റ് പോലുമില്ലാതെ ത്രീ ടയര്‍ എസി കോച്ചില്‍ ആധിപത്യം സ്ഥാപിച്ച യാത്രക്കാരുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. ഇത് റിസര്‍വ് ചെയ്ത് യാത്ര ചെയ്യുന്ന മറ്റുയാത്രക്കാര്‍ക്ക് അസൗകര്യം സൃഷ്ടിച്ചു. ബര്‍ത്തിന് ഇടയിലുള്ള വഴി ടിക്കറ്റില്ലാത്ത യാത്രക്കാരെക്കൊണ്ട് തീവണ്ടി തിങ്ങിനിറഞ്ഞിരിക്കുകയാണ്. ചിലര്‍ ട്രെയിനില്‍ വെറും നിലത്ത് ഇരിക്കുന്നതും കാണാം. ഇതു മൂലം മറ്റ് യാത്രക്കാര്‍ അസ്വസ്ഥരാകുന്നുമുണ്ട്. രാജസ്ഥാനിലെ റിംഗാസ് റെയില്‍വേ സ്റ്റേഷന് സമീപം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എസി ഫസ്റ്റ് ക്ലാസിലും സമാന തിരക്ക് അനുഭവപ്പെട്ടതായി സോഷ്യല്‍ മീഡിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൃത്യമായ ടിക്കറ്റില്ലാതെ ഇത്രയധികം ആളുകള്‍ കയറിയിട്ടും ടിടിഇ കര്‍ശന നടപടി എടുത്തില്ലെന്നും യാത്രക്കാര്‍ പരാതിപ്പെടുന്നു. AC-3 का ये हाल है!! चेतक एक्सप्रेस अजमेर से दिल्ली आ रही है, रास्ते में…

    Read More »
  • നാല് ബിരുദാനന്തര ബിരുദവും പി.എച്ച്‌.ഡിയും, ഉപജീവനത്തിന് പച്ചക്കറി വിൽപ്പനയുമായി യുവാവ്‌

    ചണ്ഡീഗഢ്: നാല് ബിരുദാനന്തര ബിരുദവും പി.എച്ച്‌.ഡിയുമുള്ള പച്ചക്കറി വില്‍പനക്കാരനാണ് ഇന്ന് സോഷ്യല്‍ മീഡിയയിലെ താരം. പഞ്ചാബ് സര്‍വകലാശാലയിലെ മുൻ പ്രൊഫസറായിരുന്ന ഡോ. സന്ദീപ് സിങാണ് സാഹചര്യങ്ങള്‍ മൂലം അധ്യാപകജോലി വിട്ട് ഉപജീവനത്തിനായി പച്ചക്കറി വില്‍ക്കാൻ തീരുമാനിച്ചത്. പട്യാലയിലെ പഞ്ചാബ് സര്‍വകലാശാലയില്‍ കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമായിരുന്നു സന്ദീപിന്റേത്. നിയമ വിഭാഗത്തില്‍ 11 വര്‍ഷക്കാലം അദ്ദേഹം ജോലി ചെയ്തു. നിയമത്തില്‍ രണ്ട് പി.എച്ച്‌.ഡി സ്വന്തമായുള്ള സിങ്ങിന് പഞ്ചാബി, മാധ്യമപ്രവര്‍ത്തനം, രാഷട്രമീമാംസ എന്നിവയിലും ബിരുദമുണ്ട്. തന്റെ ശമ്ബളം വെട്ടിക്കുറച്ചതായും കൃത്യമായി നല്‍കിയിരുന്നില്ലെന്നും സന്ദീപ് ആരോപിക്കുന്നു. 11 വര്‍ഷം കഠിനാധ്വാനം ചെയ്തെങ്കിലും സര്‍ക്കാര്‍ തന്നെ അംഗീകരിച്ചില്ല. ഇപ്പോഴും പ്രൊഫസറായി ജോലി ചെയ്യാൻ താത്പര്യമുണ്ട്. എന്നാല്‍ സാഹചര്യങ്ങള്‍ അനുവദിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പ്രൊഫസറായിരുന്നപ്പോള്‍ നേടിയതിലും കൂടുതല്‍ വരുമാനം ഇപ്പോള്‍ സമ്ബാദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

    Read More »
  • കപ്പ വിഷമാണ്; തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള  കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തതിന് പിന്നിൽ

    പുതുവർഷം വളരെ ദുഃഖകരമായ ഒരു വാർത്തയാണ് തന്നത്. തൊടുപുഴയിൽ 15  ഉം 18 ഉം വയസ്സുള്ള രണ്ട് കുട്ടികൾ നടത്തുന്ന ഫാമിലെ 15 പശുക്കൾ ചത്തു എന്ന് വാർത്ത. വാട്ടനായി കൃഷി ചെയ്യുന്ന കപ്പ  കട്ടുള്ളതാണ് അതായത് സൈനൈഡ് ആണ് വിഷം. ഉള്ളിൽ ചെന്നാൽ ഉടനടിയാണ് മരണം. ചികിത്സ കിട്ടിയാൽ ഉടനെ ജീവിതത്തിലേക്ക് മടങ്ങി വരും. സാധാരണ കർഷകർക്ക് അറിയാം റബ്ബറിലയും , കപ്പയിലയും കപ്പതൊ ണ്ടുമൊക്കെ വിഷമുള്ളതാണെന്ന്. അച്ഛനില്ലാത്ത കുഞ്ഞുങ്ങളാണ്. അറിവുണ്ടാവില്ല. ആരും പറഞ്ഞു കൊടുത്തിട്ടുണ്ടാവില്ല. ആ  കുഞ്ഞുങ്ങളെ ആശ്വസിപ്പിക്കാൻ വാക്കുകളില്ല. ഇൻഷുർ ചെയ്ത പശുക്കളായിരിക്ക ണേ എന്ന് മാത്രമാണ് ഇപ്പോൾ പ്രാർത്ഥന. ഇടുക്കി ജില്ലയിലെ തൊടുപുഴ വെള്ളിയാമറ്റത്ത്  കുട്ടിക്കർഷകരായ ജോർജു കുട്ടിയടെയും മാത്യുവിന്റെയും 15 പശുക്കളാണ് ചത്തത്.മികച്ച കുട്ടി ക്ഷീരകർഷകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചത് കുട്ടിയാണ് മാത്യു. അവശേഷിക്കുന്നവയിൽ 5 പശുക്കളുടെ നില ഗുരുതരമാണ്. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊണിത്.

    Read More »
  • വെറും 29 രൂപയ്ക്ക്  കോട്ടയത്ത് നിന്ന് ആലപ്പുഴയിലേക്ക് ഒരു ബോട്ട് യാത്ര 

    കായലും കരിമീനും ബോട്ട് യാത്രയും.ആഹാ…ഓർക്കുമ്പോൾ തന്നെ കുളിര് കോരുന്നല്ലേ..എന്നാൽ വണ്ടി ആലപ്പുഴയിലേക്കോ കുമരകത്തേക്കോ തിരിച്ചോളൂ. കരയിൽ അതിരിട്ട്​ നിൽക്കുന്ന തെങ്ങുകൾ, വെള്ളത്തിൽ നീന്തുന്ന താറാവിൻ കൂട്ടങ്ങൾ,  പച്ച പുതച്ച നെൽപ്പാടങ്ങൾ, അതിനിടയിൽ മീൻപിടിക്കുന്ന കുട്ടികൾ, ചെറുവള്ളങ്ങൾ തുഴഞ്ഞു പോകുന്ന നാട്ടുകാർ, നാട്ടുകാഴ്ചകൾ… അങ്ങനെ വ്യത്യസ്​തതയും മനോഹാരിതയുമുള്ള നിരവധി കാഴ്ചകൾ ഇവിടെ നിങ്ങൾക്ക് കാണുവാൻ സാധിക്കും. ബോട്ട് മുന്നോട്ട് പോകുന്തോറും കാഴ്ചകളും മാറും.കായലിലെങ്ങും ഇര തേടുന്ന അസംഖ്യം പക്ഷികളെ കാണാം. വിദേശികളും സ്വദേശികളുമായ  പക്ഷികൾ പൊങ്ങിയും താഴ്ന്നും ഇരപിടിക്കുന്ന അപൂർവ്വ കാഴ്ച ഏറെ കൗതുകമുണർത്തും. ബോട്ട് പോകുമ്പോൾ കുതിച്ച് ചാടുന്ന ചെറുമീനുകളെ അകത്താക്കാൻ ബോട്ടിന്​ അകമ്പടിയായി ഒരു കൂട്ടം പക്ഷികൾ എപ്പോഴുമുണ്ടാകും.   എത്ര കണ്ടാലും മതിവരാത്ത കേരളത്തിലെ ലക്ഷ്യസ്ഥാനങ്ങളാണ് കുമരകവും ആലപ്പുഴയും.. കിഴക്കിന്റെ വെനീസ് എന്നാണ് ആലപ്പുഴ അറിയപ്പെടുന്നതെങ്കിൽ കേരളത്തിന്‍റെ നെതർലാൻഡ് എന്നാണ് കുമരകം അറിയപ്പെടുന്നത്. സമുദ്ര നിരപ്പിൽ നിന്നും വളരെയധികം താഴെ സ്ഥിതി ചെയ്യുന്നതിനാലാണ് ഈ വിശേഷണമുള്ളത്. വേമ്പനാട് കായലിലൂടെയുള്ള ഹൗസ് ബോട്ടിങ്ങിൽ ഈ…

    Read More »
Back to top button
error: