Social MediaTRENDING

ആഡംബരക്കപ്പലുകളിലെ മാലിന്യങ്ങളെല്ലാം എന്താണ് ചെയ്യുക? അവ അപ്പാടെ കടലിലേക്ക് വലിച്ചെറിയുമോ? – വീഡിയോ

ഡംബരക്കപ്പലുകൾ എല്ലാവർക്കും കൗതുകമുള്ള കാര്യമാണ്. ഇന്ന് അനേകം ആളുകൾ ആഡംബരക്കപ്പലുകളിലെ യാത്രകൾ ആസ്വദിക്കുന്നുണ്ട്. എന്തിനേറെ, വിദേശത്ത് വീട് വിറ്റ് വരെ ആഡംബരക്കപ്പലിൽ യാത്രക്കിറങ്ങിയവരുണ്ട്. കടലിൽ കൂടി ലക്ഷൂറിയസായിട്ടുള്ള യാത്ര. പല ദേശങ്ങൾ. ആഹാ എന്തടിപൊളിയായിരിക്കും അല്ലേ? എന്നാൽ, എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ഈ കപ്പലുകളിലെ മാലിന്യങ്ങളെല്ലാം എന്താണ് ചെയ്യുക എന്ന്?

അവ അപ്പാടെ കടലിലേക്ക് വലിച്ചെറിയുമെന്നോ തള്ളുമെന്നോ കരുതണ്ട. ഈ മാലിന്യങ്ങൾ കളയുന്നതിന് വേണ്ടി വളരെ വേറിട്ട ഒരു മാർ​ഗമാണ് കപ്പലുകളിൽ അവലംബിക്കുന്നത്. നമുക്കറിയാം കപ്പലുകളിൽ ടോയ്‍ലെറ്റുകളിൽ നിന്നും പോകുന്ന മാലിന്യമുണ്ട്. അതുപോലെ തന്നെ ഭക്ഷണാവശിഷ്ടങ്ങളും മറ്റുമായ മാലിന്യങ്ങളും ഉണ്ട്. അതും കുറച്ചൊന്നുമല്ല ഈ കൂറ്റൻ ആഡംബരക്കപ്പലുകളിലെ മാലിന്യം.

Signature-ad

ടോയ്‍ലെറ്റുകളിൽ നിന്നും സിങ്കുകളിൽ നിന്നും, കുളിമുറികളിൽ നിന്നും ഒക്കെയുള്ള മലിനജലം കടലിലേക്ക് ഒഴുക്കി വിട്ടാൽ എന്തായിരിക്കും അവസ്ഥ അല്ലേ? കടൽ മലിനമാകാൻ മറ്റൊന്നും വേണ്ട. അപ്പോൾ പിന്നെ എങ്ങനെയാവും ക്രൂയിസ് കപ്പലുകളിലെ മാലിന്യങ്ങൾ കളയുക? അതിനെ കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്യപ്പെട്ട വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

 

View this post on Instagram

 

A post shared by Zack D. Films (@zackdfilms)

അതിൽ പറയുന്നത്, ആദ്യം ചെയ്യുന്നത് ഈ മലിനജലം തരംതിരിക്കുകയാണ് ചെയ്യുക എന്നാണ്. അതിൽ തന്നെ ആദ്യത്തേത് കക്കൂസ് മാലിന്യമാണ്. രണ്ടാമത്തേത് മറ്റ് സ്രോതസ്സുകളിൽ നിന്നുമുള്ള മലിനജലവും. പിന്നീട്, ഇത് മറ്റൊരു ടാങ്കിലേക്ക് മാറ്റുന്നു. അവിടെവച്ച് ആ മലിനജലം ഫിൽട്ടർ ചെയ്യപ്പെടുന്നു. അതിൽ നിന്നും ഖരമാലിന്യങ്ങൾ വേർതിരിക്കുന്നു. ശുദ്ധീകരിച്ച ജലം പിന്നീട് കടലിലേക്ക് ഒഴുക്കിവിടുന്നു. ഇതുവഴി സമുദ്രത്തിലുണ്ടാകുന്ന മലിനീകരണം തടയുന്നു എന്നാണ് വീഡിയോയിൽ പറയുന്നത്. രണ്ടരമില്ല്യണിലധികം ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

Back to top button
error: